മേരി ക്ലബ്‌വാല ജാദവ്
ഭാരതീയയായ സാമൂഹ്യപ്രവർത്തകയായിരുന്നു മേരി ക്ലബ്‌വാല ജാദവ് (ജീവിതകാലം: 1909–1975). ചെന്നൈയിലും മറ്റു ഇന്ത്യൻ നഗരങ്ങളിലുമായി ധാരാളം സാമൂഹ്യസംഘടനകൾ സ്ഥാപിച്ചു പ്രവർത്തിച്ചു. ഗിൽഡ് ഓഫ് സർവ്വീസ് എന്ന സംഘടനയിലൂടെ ധാരാളം അനാഥാലയങ്ങളും വികലാംഗ സഹായ കേന്ദ്രങ്ങളും സ്ഥാപിച്ചു. സ്ത്രീ സാക്ഷരതാ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.[1] ജീവിതരേഖ1909 ൽ മദ്രാസ് പ്രസിഡൻസിയിലെ ഉദകമണ്ഡലത്തിൽ ഒരു പാഴ്സി കുടുംബത്തിലായിരുന്നു ജനനം. റസ്റ്റം പട്ടേലും അല്ലാമായിയുമായിരുന്നു മാതാപിതാക്കൾ. മദ്രാസിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.[2] പതിനെട്ടാം വയസിൽ നോഗി ക്ലബ്‌വാലയെ വിവാഹം കഴിച്ചു. 1935 ൽ ക്ലബ്‍വാല പെട്ടെന്നുണ്ടായ അസുഖത്തെത്തുടർന്ന് മരണമടഞ്ഞു. പിന്നീട് പൂർണ സമയ സാമൂഹ്യപ്രവർത്തയായി. സാമൂഹ്യപ്രവർത്തന രംഗത്ത് സജീവമായിരുന്ന മേജർ ചന്ദ്രകാന്തിനെ പിന്നീട് അവർ വിവാഹം ചെയ്യുകയുണ്ടായി. [3] പ്രവർത്തനങ്ങൾ1942, ൽ രണ്ടാം ലോക മഹായുദ്ധ കാലത്ത് ക്ലബ്‌വാലയുടെ നേതൃത്വത്തിൽ ഗിൽഡ് ഓഫ് സർവീസ് പ്രവർത്തകരുടെ സഹകരണത്തോടെ ഇന്ത്യൻ ഹോസ്പിറ്റാലിറ്റി കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തിച്ചു. മൊബൈൽ കാന്റീനുകളും ആശുപത്രി സന്ദർശനങ്ങളും കലാപരിപാടികളും സൈനികർക്കായി നടത്തി. യുദ്ധാനന്തരം വിമുക്ത ഭടന്മാരെയും അവരുടെ കുടുംബാംഗങ്ങള പുനരധിവസിപ്പിക്കാനുള്ള നിരവധി ശ്രമങ്ങളിൽ പങ്കാളിയായി. ജനറൽ കരിയപ്പ ഇവരെ “ഡാർലിംഗ് ഓഫ് ദആർമി” എന്നാണ് വിളിച്ചിരുന്നത്. 1952 ൽ മദ്രാസ് സ്കൂൾ ഓഫ് സോഷ്യൽ വർക്ക് ആരംഭിച്ചു. ദക്ഷിണേന്ത്യയിലെ ഈ മേഖലയിലെ ആദ്യ സംരംഭമായിരുന്നു ഇത്. 1956 ൽ മദ്രാസിലെ ഷെരീഫായി നിയമിതയായി.[4] പുരസ്കാരങ്ങൾ
അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia