മേരി ഡി. നിക്കോൾസ്
ഒരു അമേരിക്കൻ അറ്റോർണിയും സർക്കാർ ഉദ്യോഗസ്ഥയുമാണ് മേരി ഡോലോറസ് നിക്കോൾസ് (ജനനം: 1945). 2007 മുതൽ കാലിഫോർണിയ എയർ റിസോഴ്സ് ബോർഡ് (CARB) ചെയർമാനാണ്. 1979 നും 1983 നും ഇടയിൽ അവർ ആ പദവി വഹിച്ചിരുന്നു. 1999 മുതൽ 2003 വരെ അന്നത്തെ ഗവർണർ ഗ്രേ ഡേവിസിന്റെ മന്ത്രിസഭയിൽ കാലിഫോർണിയ നാച്ചുറൽ റിസോഴ്സസ് ഏജൻസിയുടെ സെക്രട്ടറിയായിരുന്നു.[1]ആഗോളതാപനത്തെ ചെറുക്കാനുള്ള അവരുടെ ശ്രമങ്ങളെത്തുടർന്ന് അവരെ "ഹരിത രാജ്ഞി" എന്ന് വിളിക്കുന്നു.[2][3]"ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള പാരിസ്ഥിതിക റെഗുലേറ്റർ" എന്നും വിശേഷിപ്പിക്കപ്പെടുന്നു. [4] 2020 നവംബറിൽ പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ അഡ്മിനിസ്ട്രേറ്റർ സ്ഥാനാർത്ഥിയായി അവർ തിരഞ്ഞെടുക്കപ്പെട്ടു. 2020 ഡിസംബറിൽ മൈക്കൽ എസ്. റീഗൻ ഈ കർത്തവ്യത്തിൽ സേവനം അനുഷ്ഠിക്കുമെന്ന് പ്രഖ്യാപിച്ചു.[5][6] ആദ്യകാല ജീവിതവും വിദ്യാഭ്യാസവും1945 ഏപ്രിലിൽ മിനസോട്ടയിലെ മിനിയാപൊലിസിലാണ് നിക്കോൾസ് ജനിച്ചത്. [7] ന്യൂയോർക്കിലെ ഇറ്റാക്കയിലാണ് വളർന്നത്.[8]അവരുടെ പിതാവ് ബെഞ്ചമിൻ നിക്കോൾസ് കോർണൽ സർവകലാശാലയിലെ പ്രൊഫസറും ഇറ്റാക്കയിലെ സോഷ്യലിസ്റ്റ് മേയറുമായിരുന്നു; അവരുടെ അമ്മ എഥേൽ ബാരൺ നിക്കോൾസ് ഇറ്റാക്ക പബ്ലിക് സ്കൂളുകളുടെ വിദേശ ഭാഷാ വിഭാഗത്തെ നയിച്ചു. [9]1966 ൽ കോർണലിൽ നിന്നും മേരി നിക്കോൾസ് ബിരുദവും 1971 ൽ യേൽ ലോ സ്കൂളിൽ നിന്ന് ജൂറിസ് ഡോക്ടറും നേടി. അക്കാലത്ത് കുറച്ച് സ്ത്രീകൾ മാത്രമേ ലോ സ്കൂളിൽ ചേർന്നിരുന്നുള്ളൂ.[9]കാലിഫോർണിയയിലെ സ്റ്റേറ്റ് ബാർ പാസായ അവർ 1972 ജൂൺ 2 ന് # 52660 ലൈസൻസ് നേടി.[10] കരിയർപരിസ്ഥിതി റെഗുലേറ്റർ എന്ന നിലയിലുള്ള അവരുടെ കരിയർ ആരംഭിച്ചത് 1970 ലെ കോൺഗ്രസ് ക്ലീൻ എയർ ആക്റ്റ് പാസാക്കിയതിനു ശേഷമാണ്. പൊതു താൽപ്പര്യത്തിനായുള്ള സെന്റർ ഫോർ ലോയിൽ ജോലി ചെയ്യാൻ നിക്കോൾസ് തന്റെ ഭർത്താവ് ജോൺ ഡൗമിനൊപ്പം ലോസ് ഏഞ്ചൽസിലേക്ക് മാറി.[9] 1972 ൽ, കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിലെ ഒരു ചെറിയ പൊതുതാൽപര്യ സ്ഥാപനത്തിൽ ഒരു പുതിയ അഭിഭാഷകയെന്ന നിലയിൽ, ഏറ്റവും ഉയർന്ന ഓസോൺ രേഖപ്പെടുത്തിയിട്ടുള്ള കാലിഫോർണിയയിലെ സിറ്റി ഓഫ് റിവർസൈഡ് വായു മലിനീകരണത്തെക്കുറിച്ച് ലോസ് ഏഞ്ചൽസിനെതിരെ കേസെടുക്കുന്നതിനെക്കുറിച്ച് അവരെ സമീപിച്ചു. [11]പകരം ലോസ് ഏഞ്ചൽസിലെ വായു മലിനീകരണം നേരിടാൻ കർശനമായ പദ്ധതി ആവിഷ്കരിക്കാൻ ക്ലീൻ എയർ ആക്ടിന് കീഴിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി കാലിഫോർണിയയെ നിർബന്ധിക്കണമെന്ന് വാദിച്ചുകൊണ്ട് യുണൈറ്റഡ് സ്റ്റേറ്റ്സ് ഫെഡറൽ സർക്കാരിനെതിരെ അവർ ഈ കേസ് കൊണ്ടുവന്നു. [12] അവലംബം
|
Portal di Ensiklopedia Dunia