മേരി ബാങ്ക്സ്
ഒരു ഫോക്ലോറിസ്റ്റായിരുന്നു മേരി മക്ലിയോഡ് ബാങ്ക്സ് (1861 - 22 ഡിസംബർ 1951) .സ്കോട്ട്ലൻഡിൽ ജനിച്ച അവർ 1937 മുതൽ 1939 വരെ ഫോക്ലോർ സൊസൈറ്റിയുടെ പ്രസിഡന്റായി സേവനം ചെയ്തിരുന്നു. ആദ്യകാല ജീവിതംക്വീൻസ്ലാന്റിലെ കോളനിക്കാരനായ ഡേവിഡ് കാനൻ മക്കോണലിന്റെയും മേരി മക്കോണലിന്റെയും മകളായി എഡിൻബർഗിലാണ് മേരി മക്ലിയോഡ് മക്കോണൽ ജനിച്ചത്.[1] അവൾ തന്റെ ജീവിതത്തിന്റെ ആദ്യകാലങ്ങൾ യൂറോപ്പിലും ഓസ്‌ട്രേലിയയിലും, ക്രെസ്‌ബ്രൂക്കിലെ[2] കുടുംബത്തിന്റെ ആടുമാടുകളുടെ കേന്ദ്രത്തിലും ചിലവഴിച്ചു.[3] യുവ വിധവയായിരുന്ന അവർ ഓക്സ്ഫോർഡിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യം പഠിച്ചു.[4] കരിയർഗവേഷണവും സേവനവുംയുവതിയായിരിക്കുമ്പോൾ ബാങ്ക്സ് സാമൂഹിക പരിഷ്കർത്താവായ ഒക്ടാവിയ ഹില്ലിനൊപ്പം പ്രവർത്തിച്ചു. അവർ 1906 മുതൽ ഫോക്ലോർ സൊസൈറ്റിയിൽ ദീർഘകാലം അംഗമായി. പിന്നീട് അതിന്റെ കൗൺസിലിലും 1937-1939 വരെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. "സിൻക്രറ്റിസം ഇൻ എ സിംബൽ", "സ്‌കോട്ടിഷ് ലോർ ഓഫ് എർത്ത് ഇറ്റ്സ് ഫ്റൂട്ട്സ് ആൻഡ് ദ പ്ളോ" എന്നീ തലക്കെട്ടുകളിൽ അവർ പ്രസിഡൻഷ്യൽ പ്രസംഗങ്ങൾ നടത്തി.[5] 1947-ൽ സ്കോട്ടിഷ് കലണ്ടർ ആചാരങ്ങളെക്കുറിച്ചുള്ള അവരുടെ പ്രവർത്തനത്തിന് സൊസൈറ്റിയിൽ നിന്ന് നാടോടി വിജ്ഞാന ഗവേഷണത്തിനുള്ള ആദ്യ മെഡൽ ലഭിച്ചു. 1906 മുതൽ അവർ റോയൽ ഹിസ്റ്റോറിക്കൽ സൊസൈറ്റിയിലെ അംഗവും ഫിലോളജിക്കൽ സൊസൈറ്റി അംഗവുമായിരുന്നു.[3] References
External linksമേരി ബാങ്ക്സ് രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
|
Portal di Ensiklopedia Dunia