മേരി മക്കില്ലോപ്
![]() ബനഡിക്ട് പതിനാറാമൻ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ച വനിതയാണ് മദർ മേരി മക്കില്ലോപ് (15 ജനുവരി1842 – 8 ഓഗസ്റ്റ് 1909). 2010 ഒക്ടോബർ 17 നാണ് മാർപാപ്പ ഈ പ്രഖ്യാപനം നടത്തിയത് [1] ഓസ്ട്രേലിയായിൽ ഇന്നും ഏറ്റവുമധികം ആദരിക്കപ്പെടുന്ന വനിതയുമാണ് ഇവർ. വളരെ സ്വതന്ത്രമായി ചിന്തിച്ചിരുന്ന മദർ സഭാ അധികാരികളുമായി നിരന്തരം പോരാട്ടത്തിലായിരുന്നു. 1871 - ൽ സഭ അവരെ വിലക്കുകയും ചെയ്തു. ഇവരെ സഭ വിലക്കുവാനുള്ള കാരണം വൈദികരുടെ ലൈംഗികപീഡനം പുറത്തുകൊണ്ടുവന്നതും സഭയിലെ പുരുഷമേധാവിത്വത്തെ ചോദ്യം ചെയ്തതുമാണ്. പിന്നീട് ഈ വിലക്ക് സഭ പിൻവലിച്ചിരുന്നു. പ്രവർത്തനങ്ങൾപാവങ്ങളെ സഹായിക്കുകയും, അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുകയുമായിരുന്നു ഇവരുടെ പ്രധാന പ്രവർത്തനം.അതിനുവേണ്ടി 1867 - ൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് ഓഫ് ദ സേക്രഡ് ഹാർട്ട് സ്ഥാപിച്ചു. ജനനം1842 ജനുവരി 15 - ന് ഓസ്ട്രേലിയായിലെ വിക്ടോറിയായിൽ സ്കോട്ടിഷ് കുടിയേറ്റക്കാരുടെ മകളായി ജനിച്ചു. മരണം![]() 1909 ഓഗസ്റ്റ് 8 - ന് ഓസ്ട്രേലിയായിലെ നോർത്ത് സിഡ്നിയിലെ ന്യൂ സൗത്ത് വെയ്ൽസിൽ വച്ച് മരിച്ചു.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia