1911-ലെ മിഷനറി സൊസൈറ്റി ആഘോഷങ്ങളിൽ സംസാരിക്കുന്ന "ജൂബിലി ട്രൂപ്പ്" എന്ന് പേരിൽ അറിയപ്പെടുന്ന അമേരിക്കൻ വനിതാ മിഷനറിമാർ. മുൻ നിര: ഫ്ലോറൻസ് മില്ലർ, ഹെലൻ ബാരറ്റ് മോണ്ട്ഗോമറി, ജെന്നി വി. ഹ്യൂസ്; പിൻ നിര: മേരി റിഗ്‌സ് നോബിൾ, എറ്റ ഡോനെ മാർഡൻ, മിസ്സിസ് ഡബ്ല്യു. ടി. എൽമോർ, മേരി ഇ. കാൾട്ടൺ.
മേരി റിഗ്‌സ് നോബിൾ (ജീവിതകാലം: 1872 - 1965) ഒരു അമേരിക്കൻ ഭിഷഗ്വരയും, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്ററും, പൊതുജനാരോഗ്യ അദ്ധ്യാപികയും, സംസ്ഥാന ഉദ്യോഗസ്ഥയുമായിരുന്നു. ഇന്ത്യയിലെ ലുധിയാനയിൽ ക്രിസ്ത്യൻ മെഡിക്കൽ മിഷനറിയായും അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1949-ൽ എലിസബത്ത് ബ്ലാക്ക്‌വെൽ മെഡൽ ആദ്യമായി നേടിയത് അവർ ആയിരുന്നു.
വൈദ്യശാസ്ത്ര ബിരുദം പൂർത്തിയാക്കിയ ശേഷം കൊളറാഡോയിൽ മേരി വൈദ്യശാസ്ത്രം പരിശീലിച്ചു. 1906 മുതൽ 1909 വരെയുള്ള കാലത്ത് പ്രെസ്‌ബിറ്റീരിയൻ മെഡിക്കൽ മിഷനറിയായി ഇന്ത്യയിലെ ലുധിയാനയിലെ വുമൺസ് മെഡിക്കൽ കോളേജിൽ അദ്ധ്യയനം നടത്തുകയം പ്രാക്ടീസ് നടത്തുകയും ചെയ്തു. മതപരമായ കാരണങ്ങളാൽ പുരുഷ ഡോക്ടർമാരെ കാണാത്ത സ്ത്രീകളെ ഇക്കാലത്ത് അവർ സേവിച്ചു. ഈ ജോലികളെ അടിസ്ഥാനമാക്കി ദ മിഷൻ സ്റ്റേഷൻ ആസ് എ സോഷ്യൽ സെറ്റിൽമെന്റ്, ഹോസ്പിറ്റൽ വർക്ക് ഇൻ ഇന്ത്യ, ബേബി ആൻഡ് മദർ വെൽഫെയർ വർക്ക് ഇൻ ഇന്ത്യ തുടങ്ങിയ ലഘുലേഖകൾ അവർ പ്രസിദ്ധീകരിച്ചു.[3][4]
കൊളറാഡോയിലേയ്ക്കു മടങ്ങിപ്പോയ നോബിൽ, കൊളറാഡോ സ്പ്രിംഗ്സിൽ സ്ഥിരതാമസമാക്കുകയും അവിടെ 1910-കളിൽ സൗജന്യ ക്ഷയരോഗ ക്ലിനിക്കിൽ മെഡിക്കൽ ഡയറക്ടറായി സേവനം നടത്തി.[5][6] 1911-ൽ ഡെൻവർ, ബോസ്റ്റൺ, ന്യൂയോർക്ക്,[7] വാഷിംഗ്ടൺ[8] എന്നിവയുൾപ്പെടെ വിവിധ നഗരങ്ങളിൽ[9][10] നടന്ന വുമൺസ് ഫോറിൻ മിഷനറി സൊസൈറ്റി ജൂബിലി ആഘോഷങ്ങളിൽ സംസാരിക്കാൻ ഏർപ്പെടുത്തിയിരുന്ന "ജൂബിലി ട്രൂപ്പ്"[11] എന്ന വിളിപ്പേരുള്ള മറ്റ് വനിതാ മിഷനറി സംഘത്തോടൊപ്പം അവർ പര്യടനം നടത്തി. 1914-ൽ ഡെൻവറിൽ കൊളറാഡോ സ്റ്റേറ്റ് യൂണിയൻ ഓഫ് സ്റ്റുഡന്റ് വോളണ്ടിയർമാരുടെ വാർഷിക സമ്മേളനത്തെ അവർ അഭിസംബോധന ചെയ്തു.[12]
സ്വകാര്യ ജീവിതം
1965-ൽ തന്റെ തൊണ്ണൂറുകളിൽ മേരി അന്തരിച്ചു. അവരുടെ ചില പ്രബന്ധങ്ങൾ ഡ്രെക്സൽ യൂണിവേഴ്സിറ്റിയിൽ സൂക്ഷിച്ചിരിക്കുന്നു.
അവലംബം
↑"Colorado College". Leadville Herald Democrat. June 21, 1896. p. 2. Retrieved November 17, 2019 – via NewspaperArchive.com.