മേരി റൊണാൾഡ് ബിസ്സെറ്റ്ഒരു ഫിസിഷ്യനും മിഷനറിയുമായിരുന്നു മേരി റൊണാൾഡ് ബിസെറ്റ് (10 ഏപ്രിൽ 1876 - 20 ജനുവരി 1953).[1] മെഡിക്കൽ ബിരുദം നേടിയ ശേഷം അവർ ഇന്ത്യയിലെ പഞ്ചാബിലെ ഭിവാനിയിലേക്ക് ഒരു മെഡിക്കൽ മിഷനറിയായി പോയി. അവിടെ പെൺകുട്ടികൾക്കും സ്ത്രീകൾക്കും പരിചരണം നൽകുകയും ഭിവാനിയിൽ സ്ത്രീകൾക്കായി ഒരു ആശുപത്രി സ്ഥാപിക്കാൻ സഹായിക്കുകയും ചെയ്തു. പകർച്ചവ്യാധികൾക്കിടയിൽ രോഗികളെ ചികിത്സിക്കുകയും പ്രസവസമയത്തെ മരണനിരക്ക് കുറയ്ക്കുകയും ചെയ്തു. 1931 ൽ മേരിക്ക് ഇന്ത്യയിലെ പൊതുസേവനത്തിനുള്ള കൈസർ-ഇ-ഹിന്ദ് മെഡൽ ലഭിച്ചു. മുൻകാലജീവിതംറവ. അലക്സാണ്ടർ ബിസെറ്റിന്റെ മകളായി, [2]1876 ഏപ്രിൽ 11-ന് ജനിച്ച മേരി റൊണാൾഡ് ബിസെറ്റ്, [3] 1865 ൽ ആബർഡീൻ സർവകലാശാലയിൽ നിന്ന് എംഎ ബിരുദം നേടി. [4] അവളുടെ ജനനസമയത്ത് പിതാവ് ആബർഡീൻഷെയറിലെ പീറ്റർഹെഡിലും 1883 ൽ കിർകാൽഡിയിലും 1886 ഓടെ ആബർഡീനിലും പള്ളിയിൽ ശുശ്രൂഷകനായിരുന്നു. 1842 ൽ ഗാരിയോക്ക് ചാപ്പലിൽ ജനിച്ച അദ്ദേഹം അലക്സാണ്ടർ ബിസെറ്റിന്റെ മകനായിരുന്നു. മെഡിക്കൽ, മിഷനറി ജീവിതം1905 ൽ ആബർഡീൻ സർവകലാശാലയിൽ നിന്ന് ബിസെറ്റ് മെഡിക്കൽ ബിരുദം (എംബി.) നേടി. [2][5] അതിന് ശേഷം ആബർഡീനിൽ നിന്നും ചിഎച്ച്.ബി, സെന്റ് ആൻഡ്രൂസ് സർവകലാശാലയിൽ നിന്ന് ലേഡി ലിറ്ററേറ്റ് ആർട്സ് ബിരുദം എന്നിവ നേടി. [6] അവർ ഒരു നേത്ര ശസ്ത്രക്രിയാ വിദഗ്ധയും പ്രസവചികിത്സകയുമായിരുന്നു. [3] 1907 ൽ ബിസെറ്റ് ഇന്ത്യയിലെ പഞ്ചാബിലെ ഭിവാനിയിലേക്ക് പോയി. [6][7] ഇന്ത്യയിൽ മെഡിക്കൽ മിഷനറിയായി ജോലി ചെയ്ത ആദ്യത്തെ സ്ത്രീകളിൽ ഒരാളായിരുന്നു അവർ. ആശുപത്രിയിലെ പുതിയ വിഭാഗത്തിൽ ചേരുന്നതിനാണ് അവർ എത്തിയത്. നേത്രരോഗങ്ങൾ, പ്രസവ കേസുകൾ എന്നിവയുള്ളവരെ പരിചരിക്കുന്നതിനു പുറമേ, ബ്യൂബോണിക് പ്ലേഗ് പൊട്ടിപ്പുറപ്പെട്ട സമയത്ത് അവർ രോഗികളെ ചികിത്സിച്ചു. [8] 1910 മുതൽ 1911 വരെ പൽവാലിൽ ഫാഗെഡെനിക് അൾസർ എന്ന പകർച്ചവ്യാധി ഉണ്ടായിരുന്നു. 600 ഓളം രോഗികൾക്ക് ചികിത്സ നൽകാൻ ബിസെറ്റ് പൽവാളിലെ വിമൻസ് ഹോസ്പിറ്റലിലെ ഡോ. യംഗിനൊപ്പം പ്രവർത്തിച്ചു. രണ്ട് പേരും സെനാന മെഡിക്കൽ മിഷനറിമാരായിരുന്നു. [9] പ്രസവസമയത്തെ അസുഖത്തിന്റെയും മരണത്തിന്റെയും തോത് കുറയ്ക്കാൻ അവർ ശ്രമിച്ചു. വൃത്തിഹീനമായ കിടക്കകളും പ്രസവസമയത്ത് ഉപയോഗിക്കുന്ന തുണികളും പോലുള്ള വൃത്തിയില്ലാത്ത അവസ്ഥകൾ കാരണം പ്യൂർപെറൽ സെപ്സിസ് സാധാരണമാണെന്ന് ബിസെറ്റ് എഴുതി. വായുസഞ്ചാരം മോശമാണെന്ന് വിശ്വസിച്ച്, സ്ത്രീകളെ മുറികളിൽ അടച്ചിട്ട് കാലാവസ്ഥ കണക്കിലെടുക്കാതെ മുറി ചൂടാക്കാൻ തീ കത്തിച്ചു, വായു സഞ്ചരിക്കാനുള്ള എല്ലാ അവസരങ്ങളും തടഞ്ഞു. അതുപോലെ പ്യൂർപെറൽ സെപ്‌സിസ് വന്ന സ്ത്രീകൾക്ക് ഡിസ്ചാർജ് ഒഴിവാക്കാൻ കുടിവെള്ളവും പാലും നിക്ഷേധിച്ചിരുന്നു. [10] 1921 അവസാനത്തോടെ ഭിവാനിയിലെ സ്ത്രീകൾക്കായി ഒരു ആശുപത്രിയുടെ നിർമ്മാണത്തിന് മേൽനോട്ടം വഹിക്കാൻ ബിസെറ്റ് സഹായിച്ചു. [11] 1931 ൽ അവർ ഭിവാനി സെനാന ബാപ്റ്റിസ്റ്റ് മിഷൻ ഹോസ്പിറ്റലിൽ ജോലി ചെയ്തു. പെൺകുട്ടികൾക്കും സ്ത്രീകൾക്കും വൈദ്യസഹായം നൽകാൻ ഡോ. എല്ലെൻ ഫാററെ സഹായിച്ചു. അവർ രണ്ടുപേർക്കും വെള്ളി സ്വർണ്ണം കൈസർ-ഇ-ഹിന്ദ് മെഡൽ ലഭിച്ചു.[1] 1931 ജനുവരി 1 ന് ആണ് ബിസെറ്റിന് അവാർഡ് ലഭിച്ചത്. [12] പിന്നീടുള്ള വർഷങ്ങളും മരണവുംലണ്ടനിലെ 37 ബാങ്ക്ഹർസ്റ്റ് റോഡിലാണ് അവർ താമസിച്ചിരുന്നത്. 1953 ജനുവരി 20 ന് 77 ആം വയസ്സിൽ അവർ അന്തരിച്ചു. [2] അവലംബം
|
Portal di Ensiklopedia Dunia