മൈക്കിൾ കകോയാനിസ്
ഒരു ഗ്രീക്ക് സൈപ്രസ് ചലച്ചിത്ര സംവിധായകനായിരുന്നു മൈക്കിൾ കകോയാനിസ്(ഗ്രീക്ക്: Μιχάλης Κακογιάννης; ജൂൺ 11, 1922 – ജൂലൈ 25, 2011[1]). 1964-ൽ കസാൻദ് സാക്കിസിന്റെ നോവലായ സോർബ ദ ഗ്രീക്ക് അടിസ്ഥാനമാക്കി സംവിധാനം ചെയ്ത സോർബ ദ ഗ്രീക്ക് എന്ന ചലച്ചിത്രത്തിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനാകുന്നത്. യൂറിപ്പിഡിസിന്റെ ദുരന്ത നാടകങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഇദ്ദേഹത്തിന്റെ പല ചലച്ചിത്ര കൃതികളും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഓസ്കാർ പുരസ്കാരത്തിനു അഞ്ചു തവണ നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള കകോയാനിസ്, ഗ്രീക്ക് സൈപ്രസ് മേഖലകളിൽ നിന്ന് ഏറ്റവുമധികം തവണ നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള ചലച്ചിത്രകാരനാണ്. മികച്ച സംവിധായകൻ, ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയുള്ള മികച്ച തിരക്കഥ, മികച്ച ചലച്ചിത്രം എന്നീ നാമനിർദ്ദേശങ്ങൾ സോർബ ദ ഗ്രീക്ക് എന്ന ചലച്ചിത്രവും, ഇലക്ട്ര, ഐഫിജെനിയ എന്നീ ചിത്രങ്ങൾ മികച്ച വിദേശ ചിത്രത്തിനുമുള്ള നാമനിർദ്ദേശങ്ങളും നേടുകയുണ്ടായി. ജീവിതരേഖ1922 ജൂൺ 11 ന് സൈപ്രസിലാണ് കകോയാനിസ് ജനിച്ചത്. പഠനത്തിനു ശേഷം ബി.ബി.സിയിൽ പ്രൊഡ്യൂസറായി ജോലി ചെയ്തു. പുറമെ നിന്നുള്ള കണ്ണികൾ
അവലംബം
|
Portal di Ensiklopedia Dunia