മൈക്രോസോഫ്റ്റ് ഓഫീസ് 2003
മൈക്രോസോഫ്റ്റ് ഓഫീസ് 2003 (ഓഫീസ് 11 എന്ന രഹസ്യനാമം[9]) മൈക്രോസോഫ്റ്റ് അതിന്റെ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനായി വികസിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഒരു ഓഫീസ് സ്യൂട്ടാണ്. ഓഫീസ് 2003 2003 ഓഗസ്റ്റ് 19-ന് നിർമ്മാണത്തിനായി പുറത്തിറങ്ങി,[1] പിന്നീട് 2003 ഒക്ടോബർ 21-ന്, വിൻഡോസ് എക്സ്പി പുറത്തിറങ്ങി കൃത്യം രണ്ട് വർഷത്തിന് ശേഷം റീട്ടെയിലിലേക്കായി(ചില്ലറ വിൽപ്പന) റിലീസ് ചെയ്തു.[10]ഓഫീസ് എക്‌സ്‌പിയുടെ പിൻഗാമിയും ഓഫീസ് 2007-ന്റെ മുൻഗാമിയുമായിരുന്നു ഇത്. മാക് ഒഎസ് എക്‌സിന് തുല്യമായ മൈക്രോസോഫ്റ്റ് ഓഫീസ് 2004 മെയ് 11, 2004-ന് പുറത്തിറങ്ങി. ഓഫീസ് 2003 സുരക്ഷിതമായ ഡോക്യുമെന്റ് കൈകാര്യം ചെയ്യുന്നതിനായി ഇൻഫോർമേഷൻ റൈറ്റ്സ് മാനേജ്മെന്റ് അവതരിപ്പിക്കുന്നു കൂടാതെ മെച്ചപ്പെട്ട ഷെയർപോയിന്റ് പിന്തുണ, സ്മാർട്ട് ടാഗുകൾ, എക്സ്എംഎൽ ഇന്റഗ്രേഷൻ എന്നിവയുമായുള്ള സഹകരണം വർദ്ധിപ്പിക്കുന്നു. കൂടാതെ, മെച്ചപ്പെടുത്തിയ പ്രവർത്തനക്ഷമതയ്ക്ക് വേണ്ടി ഓഫീസ് ഓൺലൈൻ സേവനങ്ങളുടെ ഉപയോഗം വിപുലീകരിക്കുന്നു.[11]ഓഫീസ് 2003-നൊപ്പം ഇൻഫോപാത്ത് കൂടി ചേർത്തിട്ടുണ്ട്, ഉപയോക്താക്കൾക്ക് ഇലക്ട്രോണിക് ഫോമുകൾ സൃഷ്ടിക്കാനും പൂരിപ്പിക്കാനും സമർപ്പിക്കാനും അനുവദിക്കുന്നു, ഒപ്പം ഹാൻഡ്റിട്ടൺ നോട്ടുകൾ, ഡയഗ്രമുകൾ, ഓഡിയോ റെക്കോർഡിംഗുകൾ, ടെക്‌സ്‌റ്റ് എന്നിവ സംഘടിപ്പിക്കുന്നതിനുള്ള ഒരു നോട്ട് ടേക്കിംഗ് പ്രോഗ്രാമായ വൺനോട്ട്(OneNote) അവതരിപ്പിക്കുകയും ചെയ്തു.[12]ഈ പുതിയ ടൂളുകൾ സ്ട്രക്ചേർഡ് ഡാറ്റാ മാനേജ്മെന്റിനും സമഗ്രമായ കുറിപ്പ് എടുക്കുന്നതിനുമായി ഓഫീസ് സ്യൂട്ടിന്റെ വൈവിധ്യം വർദ്ധിപ്പിച്ചു. ഡിജിറ്റൽ ഇമേജുകൾ തുറക്കാനും നിയന്ത്രിക്കാനും പങ്കിടാനുമുള്ള പിക്ചർ മാനേജർ ഗ്രാഫിക്സ് സോഫ്റ്റ്വെയറും ഇതിൽ അവതരിപ്പിക്കുന്നു.[11] ഓഫീസ് 2003-നൊപ്പം, മൈക്രോസോഫ്റ്റ് ഓഫീസ് സ്യൂട്ടിനെ ഇൻഫോർമേഷൻ വർക്കേഴിസിന് അനുയോജ്യമായ ഒരു ഏകീകൃത സംവിധാനമാക്കി മാറ്റി, അതിന്റെ വിവിധ പ്രോഗ്രാമുകളിലുടനീളം തടസ്സമില്ലാത്ത സഹകരണത്തിനും ഉൽപാദനക്ഷമതയ്ക്കും ഊന്നൽ നൽകി. വിൻഡോസ് എക്സ്പി വർണ്ണങ്ങൾക്കും വിഷ്വൽ ശൈലികൾക്കും പിന്തുണ നൽകുന്ന ആദ്യ പതിപ്പ് കൂടിയാണ് ഓഫീസ് 2003, കൂടാതെ പുതുക്കിയ ഐക്കണുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.[11]നിലവിലുള്ള ഓഫീസ് ലോഗോ അപ്ഡേറ്റ് ചെയ്തു, ഓഫീസ് 95 മുതൽ ഉപയോഗത്തിലുള്ള പസിൽ മോട്ടിഫ് ഒഴിവാക്കി.[13]എല്ലാ പ്രോഗ്രാമുകളിലുടനീളമുള്ള ട്രഡീക്ഷണൽ മെനു ബാറും ടൂൾബാർ ഇന്റർഫേസും ഉൾപ്പെടുത്തിയ ഓഫീസിന്റെ അവസാന പതിപ്പാണ് ഓഫീസ് 2003[14],മൈക്രോസോഫ്റ്റ് ഓഫീസിൽ സ്ഥിരസ്ഥിതിയായി(default) "97-2003" ഫയൽ ഫോർമാറ്റ് ഫീച്ചർ ചെയ്യുന്ന അവസാന പതിപ്പ് ഓഫീസ് 2007 ആയിരുന്നു. ഓഫീസ് 2010 മുതൽ, ഡീഫോൾട്ട് ഫയൽ ഫോർമാറ്റായ .docx, .xlsx, .pptx തുടങ്ങിയ ആധുനിക രീതിയിലുള്ള എക്സ്എംഎൽ അടിസ്ഥാനമാക്കിയുള്ള ഫോർമാറ്റുകളിലേക്ക് മാറി.[15] വിൻഡോസ് എൻടി 4.0, വിൻഡോസ് 98, വിൻഡോസ് മീ, വിൻഡോസിന്റെ മുമ്പത്തെ പതിപ്പുകൾ എന്നിവയിൽ ഓഫീസ് 2003 പ്രവർത്തിക്കുന്നില്ല. വിൻഡോസ് 2000 എസ്പി3(SP3) അല്ലെങ്കിൽ അതിന് ശേഷമുള്ള, വിൻഡോസ് എക്സ്പി, വിൻഡോസ് സെർവർ 2003, വിൻഡോസ് വിസ്ത, വിൻഡോസ് സെർവർ 2008, വിൻഡോസ് 7, വിൻഡോസ് സെർവർ 2008 ആർ2 എന്നിവയാണ് ഓഫീസ് 2003 പ്രവർത്തിക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ[4]. വിൻഡോസ് 8, വിൻഡോസ് സെർവർ 2012[6][7] അല്ലെങ്കിൽ വിൻഡോസിന്റെ പിന്നീടുള്ള പതിപ്പുകളിൽ ഇത് ഔദ്യോഗികമായി പിന്തുണയ്ക്കുന്നില്ല.[5][8] ഓഫീസ് 2003-നായി മൈക്രോസോഫ്റ്റ് അതിന്റെ ജീവിതചക്രത്തിലുടനീളം മൂന്ന് സർവ്വീസ് പായ്ക്കുകൾ പുറത്തിറക്കി. സർവീസ് പാക്ക് 1 ജൂലൈ 27[16], 2004-ൽ സർവീസ് പാക്ക് 2 സെപ്റ്റംബർ 27-ന് പുറത്തിറക്കി[17], 2005-ൽ സർവീസ് പാക്ക് 3 2007 സെപ്റ്റംബർ 17-നും പുറത്തിറങ്ങി.[3] സർവീസ് പാക്ക് 1-നുള്ള പിന്തുണ 2006 ജൂലൈ 11-ന് അവസാനിച്ചു, സർവീസ് പാക്ക് 2-നുള്ള പിന്തുണ 2010 ജൂലൈ 13-ന് അവസാനിച്ചു, വിൻഡോസ് 2000-നുള്ള പിന്തുണ അവസാനിച്ച അതേ തീയതികളിൽ, സർവീസ് പാക്ക് 3-നുള്ള പിന്തുണ 2014 ഏപ്രിൽ 8-ന് അവസാനിച്ചു,[18]ഇതേ തീയതികളിൽ വിൻഡോസ് എക്സ്പിയുടെ പിന്തുണ അവസാനിച്ചു.[19] പുതിയ സവിശേഷതകൾപ്രധാന ആപ്ലിക്കേഷനുകളായ വേഡ്, എക്സൽ, പവർപോയിന്റ്, മൈക്രോസോഫ്റ്റ് ആക്സസ് എന്നിവയ്ക്ക് ഓഫീസ്എക്സ്പിയിൽ നിന്ന് ചെറിയ മെച്ചപ്പെടുത്തലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മികച്ച ഇമെയിൽ, കലണ്ടർ പങ്കിടൽ, ഇൻഫോർമേഷൻ ഡിസ്പ്ലേ, പൂർണ്ണതയോടുകൂടിയ യൂണികോഡ് പിന്തുണ, സേർച്ച് ഫോൾഡറുകൾ, കളേർഡ് ഫ്ലാഗുകൾ, കെർബറോസ് ഡോക്യുമെന്റേഷൻ, ആർപിസി(RPC) ഓവർ എച്ച്ടിപിപി, കാഷെഡ് എക്സ്ചേഞ്ച് മോഡ് എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ ഔട്ട് ലുക്ക് 2003 മെച്ചപ്പെട്ട പ്രവർത്തനം നടത്തി. ഔട്ട് ലുക്ക് 2003-യുടെ മറ്റൊരു പ്രധാന നേട്ടം മെച്ചപ്പെട്ട ജങ്ക് മെയിൽ ഫിൽട്ടറായിരുന്നു. പ്രോഡക്ഷൻ ആപ്ലിക്കേഷനുകളിൽ ടാബ്‌ലെറ്റും പേനക്കുള്ള(pen support) പിന്തുണയും അവതരിപ്പിച്ചു. വേഡ് 2003 ഒരു റീഡിംഗ് ലേഔട്ട് വ്യൂ, ഡോക്യുമെന്റ് കമ്പാരിസൺ, മികച്ച ചെയിഞ്ച്-ട്രാക്കിംഗ്, അനോട്ടേഷൻ/റിവ്യുവിംഗ്, ഒരു റിസർച്ച് ടാസ്‌ക് പാൻ, വോയ്‌സ് കമന്റുകൾ, എക്സ്എംഎൽ(XML) അടിസ്ഥാനമാക്കിയുള്ള ഫോർമാറ്റ് എന്നിവ മറ്റ് ഫീച്ചറുകൾക്കൊപ്പം അവതരിപ്പിച്ചു. എക്സൽ 2003 ലിസ്റ്റ് കമാൻഡുകൾ, ചില സ്റ്റാറ്റിസ്റ്റിക്കൽ ഫംഗ്ഷനുകൾ, എക്സ്എംഎൽ ഡാറ്റ ഇമ്പോർട്ട്, വിശകലനം, ട്രാൻഫോർമേഷൻ/ഡോക്യുമെന്റ് കസ്റ്റമൈസേഷൻ ഫീച്ചേഴ്സ് എന്നിവ അവതരിപ്പിച്ചു. അവലംബം
|
Portal di Ensiklopedia Dunia