മൈഥിലി പ്രകാശ്
ഭരതനാട്യത്തിൽ വൈദഗ്ദ്ധ്യം നേടിയ ഒരു അമേരിക്കൻ നർത്തകിയും കൊറിയോഗ്രാഫറുമാണ് മൈഥിലി പ്രകാശ് [1] [2]. ഭരതനാട്യത്തിന്റെ ലോകത്തെ മുൻനിര യുവ വക്താക്കളിൽ ഒരാളായി മൈഥിലിയുടെ ശൈലി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ലൈഫ് ഓഫ് പൈയിൽ, ടൈറ്റിൽ കഥാപാത്രത്തിന്റെ ഭാര്യയായും അവരുടെ കുട്ടികളുടെ അമ്മയായും സിനിമയുടെ സമാപനത്തിൽ മൈഥിലി അതിഥി വേഷം ചെയ്തിട്ടുണ്ട്. [3] ആദ്യകാല ജീവിതവും വിദ്യാഭ്യാസവുംഒരു ബാലപ്രതിഭയായി വാഴ്ത്തപ്പെട്ട മൈഥിലി 8 വയസ്സുള്ളപ്പോൾ ഭരതനാട്യം നർത്തകിയായി തന്റെ കരിയർ ആരംഭിച്ചു, കൂടാതെ ലോകമെമ്പാടും സഞ്ചരിച്ച്, പ്രശസ്ത വേദികളിലും ഉത്സവങ്ങളിലും ഭരതനാട്യം അവതരിപ്പിച്ചു. മൈഥിലിയെ പരിശീലിപ്പിച്ചത് അവരുടെ അമ്മ ഭരതനാട്യം വിദഗ്ധ വിജി പ്രകാശാണ്, കൂടാതെ ഇന്ത്യയിൽ നിന്നുള്ള നിരവധി പ്രമുഖപ്രതിഭകൾക്കൊപ്പം പഠിക്കാനുള്ള അവസരവും മൈഥിലിക്ക് ലഭിച്ചു. പ്രശസ്ത നർത്തകി മാളവിക സരുക്കൈയുടെ മാർഗദർശനത്തിലാണ് അവർ ഇപ്പോൾ പതനം തുടരുന്നത്. [4] മൈഥിലി പ്രകാശ് യുസി ബെർക്ക്ലിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയെങ്കിലും 2004- മുതൽ മുഴുവൻ സമയവും ഭരതനാട്യത്തിനായി നീക്കിവച്ചിരിക്കുകയാണ്. ഭരതനാട്യം നൃത്തത്തിൽ കരിയർലോസ് ഏഞ്ചൽസിലും ചെന്നൈയിലും ആയി മൈഥിലി തന്റെ സമയം ചെലവഴിക്കുന്നു. മദ്രാസ് മ്യൂസിക് സീസണിലെ സ്ഥിരം അവതാരകയായ മൈഥിലി, മ്യൂസിക് അക്കാദമി, കൃഷ്ണ ഗാനസഭ, നാരദ ഗാനസഭ, കലാക്ഷേത്ര (ചെന്നൈ), ശ്രീ ഷൺമുഖാനന്ദ സഭ (മുംബൈ), ഇന്ത്യ ഇന്റർനാഷണൽ സെന്റർ (ഡൽഹി), ചൗഡിയ മെമ്മോറിയൽ ഹാൾ (ബാംഗ്ലൂർ) എന്നിവയുൾപ്പെടെ ഇന്ത്യയിലെ പ്രശസ്തമായ നിരവധി നൃത്തവേദികളിൽ നൃത്തം അവതരിപ്പിക്കുന്നു. മൈഥിലി യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ പര്യടനം നടത്തിയതുകൂടാതെ മാഞ്ചസ്റ്ററിലെ ദി ലോറി, , സിംഗപ്പൂരിലെ ബേയിലെ മ്യൂസി ഗ്യൂമെറ്റ്, പാരീസ്, എസ്പ്ലനേഡ് തിയേറ്ററുകൾ തുടങ്ങിയ പ്രശസ്തമായ കലാവേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ന്യൂയോർക്കിലെ ലിങ്കൺ സെന്റർ, വർത്താം സെന്റർ, ഹ്യൂസ്റ്റൺ ആൻഡ് ന്യൂജേഴ്സി പെർഫോമിംഗ് ആർട്സ് സെന്റർ, ന്യൂജേഴ്സി പോലുള്ള വേദികളിലും ലോസ് ഏഞ്ചൽസിലെ ശക്തി ഡാൻസ് കമ്പനിയുടെ പ്രധാന നർത്തകിയായും അവർ നൃത്തങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്; അവാർഡുകളും അംഗീകാരങ്ങളും
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia