മൈസൂർ പാക്ക്

മൈസൂർ പാക്ക്
ഉത്ഭവ വിവരണം
ഉത്ഭവ സ്ഥലംഇന്ത്യ
പ്രദേശം/രാജ്യംതെക്കേ ഇന്ത്യ
വിഭവത്തിന്റെ വിവരണം
Courseഭക്ഷണാവസാനം വിളമ്പുന്ന മധുരം
പ്രധാന ചേരുവ(കൾ)നെയ്, പഞ്ചസാര, കടലമാവ്

ഒരു തെക്കേ ഇന്ത്യൻ മധുര പലഹാരമാണ് മൈസൂർ പാക്ക്. ദീപാവലി തുടങ്ങിയ വിശേ‍ഷാവസരങ്ങളിൽ വിളമ്പാറുള്ള ഈ വിഭവം ഏതാനും ദിവസങ്ങൾ കേടുകൂടാതിരിക്കും. ഇന്ന് ദക്ഷിണേഷ്യ മുഴുവൻ ലഭ്യമാണ്. 1935 കാലത്ത് മൈസൂരിലെ ഭക്ഷണ പ്രിയനായ നാട്ടുരാജാവ് രാജ കൃഷ്ണവാഡിയാർ നാലാമന്റെ അംബാ വിലാസം കൊട്ടാരത്തിലെ കുക്ക് കാകാ സുര മാടപ്പ ആണ് ഇത് ആവിഷ്കരിച്ചത്. രാജാവിന് പാക്ക് ഇഷ്ടമാവുകയും ഇതിൻ്റ പേര് എന്ത് എന്ന് രാജാവ് ചോദിച്ചപ്പോൾ മാടപ്പ പെട്ടെന്ന് മനസ്സിൽ വന്ന മൈസൂർ പാക്ക് എന്ന പേര് പറയുകയും ചെയ്തു . രാജാവിൻ്റെ നിർദ്ദേശപ്രകാരം

പാക്ക് വിൽക്കുന്ന കട ആരംഭിച്ചു. മാടപ്പയുടെ മൂന്നാം തലമുറയിലുള്ള നടരാജ് ,അദ്ദേഹത്തിൻ്റെ സഹേദരൻമാരായ കുമാർ ശിവാനന്ദ എന്നിവർ മൈസൂർ മാർക്കറ്റിൽ ഗുരു സ്വീറ്റ്സ് മാർട്ട്എന്ന കടയിലൂടെ ഇതിനെ പ്രശസ്തമാക്കി. ഇതിൻ്റെ യഥാർത്ഥ രുചിക്കൂട്ട് ഇവർ രഹസ്യമായി സൂക്ഷിക്കുന്നു.



.

ഉണ്ടാക്കാൻ ആവശ്യമായ വസ്തുക്കൾ

  • അരിച്ച കടലമാവ് - ഒരു കപ്പ്
  • പഞ്ചസാര : ഒന്നേകാൽ കപ്പ്
  • നെയ് : മൂന്നു കപ്പ്
  • വെള്ളം : ഒന്നര കപ്പ്

തയാറാക്കേണ്ട വിധം

പഞ്ചസാര ഒരു പാത്രത്തിൽ , തീയിൽ വച്ച് ചൂടാക്കി വെള്ളം ഒഴിച്ച് പാവാക്കുക. അതിലേയ്ക്ക് നെയ്യും കടലപ്പൊടിയും ചേർന്ന മിശ്രിതം പാകത്തിൽ ഒഴിക്കുക. പാത്രത്തിനടിയിൽ പറ്റിപ്പിടിക്കാതെയും , കരിഞ്ഞ് പോകാതെയും പ്രത്യേകം ശ്രദ്ധിക്കണം. നന്നായി ഇളക്കിയ ശേഷം ഒരു പരന്ന പാത്രത്തിൽ ഒഴിക്കുക. അധികം തണുക്കുന്നതിനു മുമ്പായി ആവശ്യം അനുസരിച്ച് ചെറിയ കഷണങ്ങളായി ഒരു കത്തികൊണ്ട് മുറിക്കുക. പത്ത് മിനിറ്റ് തണുക്കാൻ വച്ച് കഴിഞ്ഞ് മുറിച്ച് വിളമ്പാം.[1]

അവലംബം

  1. How Mysore Pak got its name
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya