മൊംസൊരൊയ കൊട്ടാരം
പാരിസിൽ നിന്ന് 250 കിലോമീറ്ററും അറ്റ്‍ലാന്റിക് തീരപ്രദേശത്തുനിന്ന് 160 കിലോമീറ്ററും (99 മൈൽ) അകലെ പടിഞ്ഞാറൻ ഫ്രാൻസിലെ മെയ്ൻ-എറ്റ്-ലോയർ ഡെപാർട്ട്മെന്റിലെ ചെറിയ മാർക്കറ്റ് ടൗണായ മൊംസൊരൊയ നഗരത്തിലെ ലോയർ താഴ്വരയിൽ സ്ഥിതിചെയ്യുന്ന ഒരു നവോത്ഥാന കൊട്ടാരമാണ് മൊംസൊരൊയ കൊട്ടാരം (French: Château de Montsoreau ; French pronunciation: [ʃɑto d(ə) mɔ̃soʁo]).[1][2] ലോയർ, വിയന്നെ എന്നീ രണ്ട് നദികളുടെ സംഗമസ്ഥാനത്തും അഞ്‌ജു, പൊയിറ്റൗ, ടൂറൈൻ എന്നീ മൂന്ന് ചരിത്രപരമായ പ്രദേശങ്ങൾ കൂട്ടിമുട്ടുന്ന സ്ഥാനത്തും സ്ഥിതിചെയ്യുന്ന മൊംസൊരൊയ കൊട്ടാരത്തിന് അസാധാരണമായ ഒരു സ്ഥാനമുണ്ട്. 2015 ൽ, മൊംസൊരൊയ കൊട്ടാരത്തിന്റെ ഭൂസ്വത്തിനെ 25 വർഷത്തെ എംഫിയൂട്ടിക് പാട്ടത്തിന് ഫ്രഞ്ച് സമകാലീന ആർട്ട് കളക്ടർ ഫിലിപ്പ് മെയ്‌ലെ, ഫ്രഞ്ച് ഡിപ്പാർട്ട്മെന്റ് ഓഫ് മൈൻ-എറ്റ്-ലോയറിന്റെ പ്രസിഡന്റ് ക്രിസ്റ്റ്യൻ ഗില്ലറ്റുമായി ഒപ്പുവെച്ചു.[3][4][5][6] മൊംസൊരൊയ കൊട്ടാരം റാഡിക്കൽ കൺസെപ്ച്വലിസ്റ്റുകളായ ആർട്ട് & ലാംഗ്വേജിന്റെ അസാധാരണമായ ശേഖരത്തിന്റെ ഭവനമായി മാറി. ഇതിനെ ചാറ്റോ ഡി മൊംസൊരൊയ-മ്യൂസിയം ഓഫ് കണ്ടംപററി ആർട്ട് എന്ന് പുനർനാമകരണം ചെയ്തു.[7][8][9][10] ദേശീയവും അന്തർദേശീയവുമായ പരിരക്ഷകൾ1862, 1930, 1938 എന്നീ വർഷങ്ങളിൽ ഫ്രഞ്ച് സാംസ്കാരിക മന്ത്രാലയം ഒരു ചരിത്രസ്മാരകമായി മൊംസൊരൊയ കൊട്ടാരത്തിന്റെ ഭാഗങ്ങൾ പട്ടികപ്പെടുത്തി. [11] 2000 നവംബർ 30 മുതൽ സൺലി-സർ-ലോയറിനും ചലോൺസ്-സർ-ലോയറിനുമിടയിലുള്ള ലോയർ വാലി, മൊംസൊരൊയും കൊട്ടാരവും മൊംസൊരൊയും യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ചേർത്തിട്ടുണ്ട്.[12] ഗാലറിഅവലംബം
പുറത്തേക്കുള്ള കണ്ണികൾChâteau de Montsoreau എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia