മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റംമൊബൈൽ ഫോണുകൾ, ടാബ്‌ലെറ്റുകൾ, സ്മാർട്ട് വാച്ചുകൾ, 2-ഇൻ-1 പിസികൾ, സ്മാർട്ട് സ്പീക്കറുകൾ അല്ലെങ്കിൽ മറ്റ് മൊബൈൽ ഉപകരണങ്ങൾ എന്നിവയ്ക്കായുള്ള ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമാണ് മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം. സാധാരണ ലാപ്‌ടോപ്പുകൾ പോലുള്ള കമ്പ്യൂട്ടറുകൾ 'മൊബൈൽ' ആണെങ്കിലും, അവയിൽ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ പൊതുവെ മൊബൈൽ ആയി കണക്കാക്കില്ല, കാരണം അവ യഥാർത്ഥത്തിൽ ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്, ചരിത്രപരമായി പ്രത്യേക മൊബൈൽ ഫീച്ചറുകൾ ആവശ്യമില്ല. രണ്ട് ഉപയോഗങ്ങൾക്കും വേണ്ടി നിർമ്മിച്ച സങ്കരയിനങ്ങളായ ചില പുതിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ ഈ വ്യത്യാസം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. മൊബൈൽ അല്ലെങ്കിൽ ഹാൻഡ്‌ഹെൽഡ് ഉപയോഗത്തിന് ഉപയോഗപ്രദമായ മറ്റ് സവിശേഷതകളുമായി ഒരു വ്യക്തിഗത കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സവിശേഷതകൾ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ സംയോജിപ്പിക്കുന്നു, കൂടാതെ സാധാരണയായി ടെലിഫോണി, ഡാറ്റ കണക്ഷനുള്ള വയർലെസ് ഇൻബിൽറ്റ് മോഡം, സിം ട്രേ എന്നിവ ഉൾപ്പെടുന്നു. 2018 ക്യൂ 1 ആയപ്പോഴേക്കും 383 ദശലക്ഷത്തിലധികം സ്മാർട്ട്‌ഫോണുകൾ വിറ്റഴിക്കപ്പെട്ടു, 86.2 ശതമാനം ആൻഡ്രോയിഡിലും 12.9 ശതമാനം ഐഒഎസിലും പ്രവർത്തിക്കുന്നു.[1]ജനപ്രിയ ഡെസ്ക്ടോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റമായ മൈക്രോസോഫ്റ്റ് വിൻഡോസിനേക്കാൾ ആൻഡ്രോയിഡ് കൂടുതൽ ജനപ്രിയമാണ്, പൊതുവേ സ്മാർട്ട്ഫോൺ ഉപയോഗം (ടാബ്ലറ്റുകൾ ഇല്ലാതെ പോലും) ഡെസ്ക്ടോപ്പ് ഉപയോഗത്തെക്കാൾ കൂടുതലാണ്. മൊബൈൽ ആശയവിനിമയ ശേഷിയുള്ള മൊബൈൽ ഉപകരണങ്ങളിൽ (ഉദാ: സ്മാർട്ട്ഫോണുകൾ) രണ്ട് മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ അടങ്ങിയിരിക്കുന്നു-ഒന്ന് പ്രധാന ഉപയോക്താവിനെ അഭിമുഖീകരിക്കുന്ന സോഫ്റ്റ്വെയർ പ്ലാറ്റ്ഫോമും, രണ്ടാമത്തെത് റേഡിയോയും മറ്റ് ഹാർഡ്‌വെയറുകളും പ്രവർത്തിക്കുന്ന നിമ്നതലത്തിൽ പ്രവർത്തിക്കുന്ന പ്രൊപ്രൈറ്ററി റിയൽ-ടൈം ഓപ്പറേറ്റിംഗ് സിസ്റ്റം നൽകുന്നു. മൊബൈൽ ഉപകരണത്തിൽ ഉയർന്ന തലത്തിലുള്ള നിയന്ത്രണം നേടുന്നതിന് ഉപദ്രവകാരികളായ ബേസ് സ്റ്റേഷനുകളെ അനുവദിക്കുന്ന നിരവധി സുരക്ഷാ തകരാറുകൾ ഈ ലോ-ലെവൽ സിസ്റ്റങ്ങളിൽ അടങ്ങിയിരിക്കാമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.[2] മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്ക് 2017 മുതൽ ഭൂരിഭാഗം ഉപയോഗമുണ്ട് (വെബ് ഉപയോഗം അടിസ്ഥാനപ്പെടുത്തി അളക്കുന്നു); ഭൂരിഭാഗം ഉപയോഗങ്ങളുള്ള സ്മാർട്ട്‌ഫോണുകൾ പോലും (ടാബ്‌ലെറ്റുകൾ ഒഴികെ) മറ്റേതെങ്കിലും ഉപകരണങ്ങളേക്കാൾ കൂടുതൽ ഉപയോഗിക്കുന്നു.[3] അങ്ങനെ പരമ്പരാഗത ഡെസ്ക്ടോപ്പ് ഒഎസ് ഇപ്പോൾ ഒരു ന്യൂനപക്ഷം ഉപയോഗിക്കുന്ന ഒഎസ് ആണ്; ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ ഉപയോഗ വിഹിതം കാണുക. എന്നിരുന്നാലും, പ്രദേശങ്ങൾ അനുസരിച്ച് ജനപ്രീതിയിൽ വ്യതിയാനങ്ങൾ സംഭവിക്കുന്നു, അതേസമയം യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ രാജ്യങ്ങളിൽ ഡെസ്ക്ടോപ്പ്-മൈനോരിറ്റിയും ചില ദിവസങ്ങളിൽ ബാധകമാണ്. ചരിത്രം
പ്രധാന മൊബെെൽ ഒ എസുകൾആൻഡ്രോയ്ഡ്സ്മാർട്ട് ഫോൺ, ടാബ്ലറ്റ് കമ്പ്യൂട്ടറുകൾ എന്നിങ്ങനെയുള്ള മൊബൈൽ ഉപകരണങ്ങൾക്കായി നിർമ്മിച്ച ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ആൻഡ്രോയ്ഡ്. ഗൂഗിൾ നേതൃത്വം നൽകുന്ന ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസ് എന്ന കൂട്ടായ്മയാണ് ഇത് നിർമ്മിക്കുന്നത് . ആൻഡ്രോയ്ഡ് ആദ്യം നിർമ്മിച്ചിരുന്ന ആൻഡ്രോയ്ഡ് ഇൻകോർപ്പറേഷൻ എന്ന കമ്പനിയെ ഗൂഗിൾ 2005 -ൽ ഏറ്റെടുത്തു. തുടർന്ന് 2005 നവംബർ 5-ന് ആൻഡ്രോയ്ഡ് പുറത്തിറക്കുന്നതിനൊപ്പം ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസ് എന്ന 85 ഹാർഡ്വെയർ, സോഫ്റ്റ്‌വേർ, ടെലികോം കമ്പനികളുടെ സഹകരണത്തോടെ മൊബൈൽ ഡിവൈസുകളുടെ ഓപ്പൺ സ്റ്റാൻഡേർഡിനായി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തു. മിക്ക കോഡുകളും ഒരു ഓപ്പൺ സോഴ്സ് ലൈസൻസായ അപ്പാച്ചെ അനുമതിപത്രം അനുസരിച്ച് പുറത്തിറക്കിയിരിക്കുന്ന ആൻഡ്രോയ്ഡിന്റെ തുടർന്നുള്ള വികസന പ്രവർത്തനങ്ങൾക്കായി ആൻഡ്രോയ്ഡ് ഓപ്പൺ സോഴ്സ് പ്രൊജക്ട് (AOSP) രൂപീകരിച്ചിട്ടുണ്ട് . പ്രധാനമായും ആൻഡ്രോയ്ഡിൽ ലിനക്സ് കേർണൽ അടിസ്ഥാനമാക്കിയുള്ള ഒരു കേർണലും, സി ഭാഷയിൽ എഴുതിയ മിഡിൽവെയർ, ലൈബ്രറി, എ.പി.ഐ. എന്നിവയും അപ്പാച്ചെ ഹാർമണി അടിസ്ഥാനമാക്കിയുള്ള ജാവ അധിഷ്ഠിതമായ ആപ്ലിക്കേഷൻ ഫ്രേംവർക്കും, ആപ്ലിക്കേഷൻ സോഫ്റ്റ്വെയറും ഉൾക്കൊള്ളുന്നു. ഡാൽവിക്ക് വിർച്വൽ മെഷീനും, ജാവ കോഡ് റൺ ചെയ്യുന്നതിനായി ജസ്റ്റ് ഇൻ ടൈം കമ്പൈലറും ഉപയോഗിക്കുന്നു . ആൻഡ്രോയ്ഡിൽ ഉപയോഗിക്കാവുന്ന വിവിധതരത്തിലുള്ള നിരവധി ആപ്ലിക്കേഷനുകൾ ലഭ്യമാണ്. ആപ്ലിക്കേഷനുകൾ പ്രധാനമായും കസ്റ്റമൈസ്ഡ് ജാവയിലാണ് എഴുതിയിരിക്കുന്നത് . ഇത്തരത്തിലുള്ള രണ്ടര ലക്ഷത്തിലധികം ആപ്ലിക്കേഷനുകൾ ഇപ്പോൾ നിലവിലുണ്ട്. ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേ എന്ന ഗൂഗിളിന്റെ ആപ്ലിക്കേഷൻ മാർക്കറ്റിൽ നിന്നോ മറ്റു സൈറ്റുകളിൽ നിന്നോ ഡൗൺലോഡ് ചെയ്തെടുക്കാം. ഐഒഎസ്ആപ്പിളിന്റെ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഐഒഎസ് (ജൂൺ 2010 വരെ ഐഫോൺ ഒഎസ് എന്ന് അറിയപ്പെട്ടിരുന്നു) . ഇതു ഐഫോൺ , ഐപോഡ് ടച്ച്, ഐപാഡ് , ആപ്പിൾ ടി.വി. എന്നീ ആപ്പിൾ ഉപകരണങ്ങളിൽ ഉപയോഗിക്കുന്നു. ആപ്പിൾ ഐഒഎസ് ആപ്പിളിന്റെ ഹാർഡ്വെയറുകളിൽ ഉപയോഗിയ്ക്കാൻ മാത്രം ലൈസൻസ് ചെയ്തിട്ടുള്ള ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണ്. 2012 ന്റെ ഒന്നാം പാദത്തിലെ വില്പനയുടെ കണക്കനുസരിച്ച് സ്മാർട്ട്ഫോൺ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിൽ 23% വിപണിവിഹിതത്തോടെ ഐഒഎസ് രണ്ടാം സ്ഥാനത്തു നിൽക്കുന്നു. വിൻഡോസ് ഫോൺമൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്ത പ്രൊപ്പ്രൈറ്ററി സ്മാർട്ട് ഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് വിൻഡോസ് ഫോൺ (ചുരുക്കത്തിൽ WP). വിൻഡോസ് മൊബൈലിന്റെ പിൻഗാമിയാണ് ഇത്. എന്നിരുന്നാലും പഴയ പ്ലാറ്റ്ഫോമുമായി പൊരുത്തപ്പെടാത്തതാണ് (Incompatible)വിൻഡോസ് ഫോൺ. മുൻപതിപ്പിൽ നിന്നും വ്യത്യസ്തമായി, സംരംഭകർക്കു പകരം ഉപഭോക്താക്കളെയാണ് ഈ പതിപ്പ് ലക്ഷ്യം വെച്ചത്. ഒക്ടോബർ 2010 ൽആണ് ഇത് ആദ്യമായി പുറത്തിറക്കിയത്. ഇതിന്റെ തുടർച്ചയായി 2011 ൽ ഏഷ്യയിലും വിൻഡോസ് ഫോൺ പുറത്തിറക്കി. ബ്ളാക്ബെറി1997 ലാണ് ബ്ലാക്ക്ബെറി ഒ.എസ് കനേഡിയൻ കമ്പനിയായ റിസർച്ച് ഇൻ മോഷൻ (RIM) വിപണിയിലിറക്കുന്നത്. ഏറെ കാലതാമസം കൂടാതെ തന്നെ ബ്ലാക്ക്ബെറി ബ്രാൻഡ് ലോകപ്രശസ്തമായി. സ്മാർട്ട് ഫോൺ ഉപഭോഗം പൂർണമായും ഇതിലൂടെ സാധ്യമാണ്. ഇന്റർനെറ്റ് സേവനങ്ങളിലെ മികവാണ് ബ്ലാക്ക്ബെറിയെ വ്യത്യസ്തമാക്കുന്നത്. B.E.S(ബ്ലാക്ക്ബെറി എന്റെർപ്രൈസ് സർവ്വീസ്)ആണു ഇതിനു സഹായകരമായിരിക്കുന്നത്. പുഷ് മെയിൽ ബ്ലാക്ക്ബെറിയുടെ മറ്റൊരു സവിശേഷതയാണ്. അതായത് ഉപയോക്താവിൻറെ മെയിൽ ബോക്സിൽ വന്നു കൊണ്ടിരിക്കുന്ന മെയിലുകൾ മൊബൈൽ മെമ്മറിയിലേക്ക് എത്തിക്കൊണ്ടിരിക്കും. നെറ്റ്വർക്ക് ഓപ്പറേറ്റിംഗ് സിസ്റ്റവും,ബ്ലാക്ക്ബെറിയും തമ്മിലുള്ള ആശയവിനിമയമാണു ഇതിനു സഹായകരമായിരിക്കുന്നത്. ഉപയോക്താവ് 'ഇ-മെയിൽ' ഒരിക്കലും നഷ്ടപ്പെടുത്തില്ല എന്നതാണിതിന്റെ ഗുണം.[അവലംബം ആവശ്യമാണ്] അവലംബം
|
Portal di Ensiklopedia Dunia