മൊസൂൾ മ്യൂസിയം
ബാഗ്ദാദിലെ ഇറാഖ് നാഷണൽ മ്യൂസിയത്തിന് ശേഷം ഇറാഖിലെ രണ്ടാമത്തെ ഏറ്റവും വലിയ മ്യൂസിയമാണ് മൊസൂൾ മ്യൂസിയം. 2003 ഇറാഖ് യുദ്ധകാലത്ത് ഇത് കൊള്ളയടിയ്ക്കപ്പെട്ടിട്ടുണ്ട്[1].[2] 1952-ൽ സ്ഥാപിക്കപ്പെട്ട മ്യൂസിയം 1972-ൽ നവീകരിയ്ക്കപ്പെട്ടു. പ്രാചീന അസീറിയൻ കലാരൂപങ്ങൾ ഈ മ്യൂസിയത്തിൽ സംരക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നു[3]. മ്യൂസിയങ്ങളിലെ അപൂർവ്വവസ്തുശേഖരത്തിന്റെ മൂല്യം 80 മുതൽ 250 ദശലക്ഷം വരെ വിലമതിക്കാവുന്നതാണെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. 1952-ൽ സ്ഥാപിതമായ മ്യൂസിയത്തിൽ 1972-ൽ പുരാതന അസീറിയൻ കരകൗശല വസ്തുക്കൾ അടങ്ങിയ ഒരു പുതിയ കെട്ടിടം തുറക്കുന്നതുവരെ ഒരു ചെറിയ ഹാൾ ഉണ്ടായിരുന്നു.[4] ഐ.എസിന്റെ കടന്നുകയറ്റംഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് 2014 ൽ മ്യൂസിയത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും അവിടെ സൂക്ഷിച്ചിരിയ്ക്കുന്ന കലാവസ്തുക്കളും പ്രതിമകളും ഇസ്ലാമിന് എതിരെയുള്ളതാണെന്നു ആരോപിച്ച് അവ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും വലുതായ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു.[5][6] കൂടാതെ മൊസൂളിലെ ഗ്രന്ഥശാലകൾ തീയിട്ടു നശിപ്പിച്ചതിനു ശേഷം ഒരു ദിവസം കഴിഞ്ഞ് 2015 ഫെബ്രുവരി 26 ന്, മ്യൂസിയത്തിലെ പുരാവസ്തുക്കൾ നശിപ്പിക്കുന്നതിന്റേയും 3300 വർഷം പഴക്കമുള്ള അസ്സീറിയൻ ശില്പങ്ങളുടെ നഗരമായ നിംറൂദ് തരിപ്പണമാക്കുന്നതിന്റെ ദൃശ്യങ്ങളും ഐ.എസ് പുറത്തുവിട്ടു[7]. ഇറാഖിൻെറ സാംസ്കാരിക പൈതൃക സംരക്ഷണം രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഒരു അവിഭാജ്യഘടകമാകയാൽ അത് സംരക്ഷിക്കപ്പെടേണ്ടതാണെന്ന് യുനെസ്കോ ഡയറക്ടർ ജനറൽ ഐറിന ബോക്കോവ സെക്യൂരിറ്റി കൌൺസിലിന്റെ അടിയന്തര യോഗം വിളിച്ചുകൂട്ടാൻ അഭ്യർത്ഥിയ്ക്കുന്ന അവസരത്തിൽ അഭിപ്രായപ്പെടുകയുണ്ടായി[8]. അവലംബം
|
Portal di Ensiklopedia Dunia