മോഡൽ എഞ്ചിനീയറിങ് കോളേജ്10°1′42.12″N 76°19′43.45″E / 10.0283667°N 76.3287361°E
കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് മുൻപന്തിയിൽ നില്ക്കുന്ന[അവലംബം ആവശ്യമാണ്] ഒരു സ്ഥാപനമാണ് തൃക്കാക്കരയിൽ സ്ഥിതിച്ചെയ്യുന്ന മോഡൽ എഞ്ചിനീയറിങ് കോളേജ്. ഐ.എച്ച്.ആർ.ഡി. യുടെ കീഴിൽ 1989ല് പ്രവർത്തനമാരംഭിച്ച ഈ ശാസ്ത്രസാങ്കേതിക കലാശാല വളരെ ചുരുങ്ങിയ കാലയളവുകൊണ്ടുതന്നെ സംസ്ഥാനത്തെ മികച്ച സ്ഥാപനങ്ങളിൽ ഒന്നായി ഖ്യാതി നേടി.[1][2][3][4] പരമ്പരാഗത എഞ്ചിനീയറിങ് പാഠ്യപദ്ധതികളിൽ നിന്നു മാറി ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷന് എഞ്ചിനീയറിങ് , കംപ്യൂട്ടർ സയൻസ്& എഞ്ചിനീയറിങ് ,ബയോമെഡിക്കൽ എഞ്ചിനീയറിങ് (ജൈവ-മരുത്വ സാങ്കേതികശാസ്ത്രം),ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് എന്നീ മേഖലകളിൽ, മോഡൽ എഞ്ചിനീയറിങ് കോളേജ് പാഠ്യപദ്ധതികൾ നടത്തുന്നു. കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയുടെ കീഴിൽ വരുന്ന കോളേജിലേക്കുളള പ്രവേശനം സംസ്ഥാന പൊതുപ്രവേശന പരീക്ഷയിലെ സ്ഥാനത്തെ അടിസ്ഥാനമാക്കിയാണ‍് നടത്തുന്നത്.[5] ഡിപ്പാർട്ട്മെന്റുകൾ
കോഴ്സുകൾബിരുദ കോഴ്സുകൾ (ബി.ടെക്)
ബിരുദാനന്തര ബിരുദ കോഴ്സുകൾ (എം.ടെക്)
എക്സൽ സാങ്കേതികോത്സവംഐ.ട്രിപ്പിൾ ഈയുമായി സഹകരിച്ച് തൃക്കാക്കര മോഡൽ എഞ്ചിനീയറിങ്ങ് കോളേജ് സംഘടിപ്പിക്കുന്ന സാങ്കേതികോത്സവമാണ് എക്സൽ.[6] 2001ൽ ചെറിയ തോതിൽ സംഘടിപ്പിച്ചു തുടങ്ങിയ പരിപാടിയിൽ നിലവിൽ 5000ൽ അധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്നു. എക്സൽ സാധാരണയായി മൂന്നു ദിവസങ്ങളിലായാണ് സംഘടിപ്പിക്കപ്പെടുന്നത്. വിവിധ തരത്തിലുള്ള സാങ്കേതിക, മാനേജ്മെന്റ് മത്സരങ്ങളും, പ്രഭാഷണങ്ങളും, വർക്ക്‌ഷോപ്പുകളും ഇതേത്തുടർന്ന് നടന്നുവരാറുണ്ട്. 2001ലാണ് എക്സൽ സംഘടിപ്പിച്ചു തുടങ്ങിയത്. പരിപാടികൾ
ചിത്രശാല
അവലംബം
പുറമെ നിന്നുള്ള കണ്ണികൾModel Engineering College എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia