മോണ്ടി ക്രിസ്റ്റോ കൊട്ടാരം

ആസ്ട്രേലിയായിലെ ന്യൂ സൌത്ത് വെയിൽസ്‌ പ്രദേശത്തുള്ള ജൂണീ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിക്ടോറിയൻ ബംഗ്ലാവ്. 1885 ൽ ക്രിസ്റ്റഫർ വില്യം ക്രൌളി എന്ന ധനികൻ നിർമിച്ച ഈ കൊട്ടാരം പരേതാത്മാക്കളുടെ സാന്നിധ്യം, മറ്റു നിരവധി അസാധാരണ സംഭവങ്ങൾ എന്നിവ കൊണ്ട് കുപ്രസിദ്ധമാണ്.നൂറ്റി നാൽപ്പതോളം എക്കർ വിശാലമായ വളപ്പിൽ സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരത്തിൽ 1948 വരെ ക്രൌളി കുടുംബം താമസിക്കുകയും ശേഷം 1963 വരെ വിവിധ ആളുകൾ താൽക്കാലിക നിയന്ത്രണാധികാരത്തിൽ പരിരക്ഷിച്ചു വരികയും ചെയ്തു. 1963 ൽ റയാൻ കുടുംബം വസ്തുവകകൾ ഏറ്റെടുക്കുകയും തുടർന്ന് കൊട്ടാരവും പരിസരവും പുരാവസ്തു വ്യാപാര ശാല,മ്യൂസിയം,വിനോദ സഞ്ചാര കേന്ദ്രം എന്നീ നിലകളിൽ നടത്തി വരികയും ചെയ്യുന്നു.അദൃശ്യവും അസാധാരണവുമായ ശബ്ദങ്ങൾ,സാന്നിധ്യം,നിഗൂഡമായ നിരവധി സംഭവങ്ങൾ തുടങ്ങിയ നിരവധി തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ ഇന്ന് ആസ്ട്രേലിയയിലെ ഏറ്റവും കുപ്രസിദ്ധമായ ഭവനം ആണ് മോണ്ടി ക്രിസ്റ്റോ കൊട്ടാരം.[1]

അവലംബം

  1. "മോണ്ടിക്രിസ്റ്റോ ഹോംസെറ്റെഡ്:castleofspirits.com". Archived from the original on 2013-06-13. Retrieved 2013-01-21.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya