മോണ്ടെ റൊറൈമ ദേശീയോദ്യാനം
മോണ്ടെ റൊറൈമ ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional do Monte Roraima) വടക്കൻ ബ്രസീലിലെ റൊറൈമ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനത്തിൽ, റൊറൈമ പർവ്വതത്തിൻറെ ബ്രസീലിയൻ വിഭാഗവും വെനിസ്വേലയും ഗയാനയുമായുള്ള അതിർത്തികളിൽ ഉൾപ്പെടുന്ന മറ്റ് പർവ്വതനിരകളും ഉൾപ്പെടുകയും ഉഷ്ണമേഖലാ മഴക്കാടുകളും സാവന്നയും ഉൾപ്പെടുന്ന വൈവിധ്യമാർന്ന പരിസ്ഥിതിയിൽ നിലനിൽക്കുകയും ചെയ്യുന്നു. ഈ ഉദ്യാനം പൂർണ്ണമായും റപോസ സെറ ഡൊ സൊൾ എന്ന തദ്ദേശീയ പ്രദേശത്ത് ഉൾക്കൊള്ളുകയും ഈ പ്രദേശത്തെ പരിസ്ഥിതി സംരക്ഷിക്കുന്നതോടൊപ്പം തദ്ദേശവാസികളുടെ ഭരണഘടനാ അവകാശങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുകയെന്ന ഇരട്ട ധർമ്മം നിർവ്വഹിക്കുകയും ചെയ്യുന്നു. സ്ഥാനംമോണ്ടെ റൊറൈമ ദേശീയോദ്യാനം റൊറൈമ സംസ്ഥാനത്ത് ഉയിറാമുറ്റ മുനിസിപ്പാലിറ്റിയിലാണ് സ്ഥിതിചെയ്യുന്നത്.[1]ഈ ദേശീയോദ്യാനത്തിൻറെ ഭൂവിസ്തൃതി 116,747.80 ഹെക്ടർ (288,490.1 ഏക്കർ) ആണ്.[2] ഒരു ജലവൈദ്യുത നിലയത്തിനായി പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുള്ള കോട്ടിംഗോ നദീതടത്തിന്റെ ഒരു ഭാഗം പാർക്കിൽ ഉൾപ്പെടുന്നു. അവിടെ ഖനനം, കൃഷി, മേച്ചിൽപ്രദേശം, ഇക്കോടൂറിസം എന്നിവയ്ക്ക് ഉയർന്ന സാധ്യതയുള്ള ഈ പ്രദേശത്തിന് തന്മൂലം പ്രബലരായ ഇന്ത്യൻ ജനസംഖ്യയും മേച്ചിൽപ്രദേശ ഉടമകളും കുടിയേറ്റ കർഷകരും തമ്മിലുള്ള സംഘർഷത്തിനു കാരണമാകുന്നു.[3] അവലംബം |
Portal di Ensiklopedia Dunia