മോറിസ് മെറ്റർലിങ്ക്
1911-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ഫ്രഞ്ച് കവിയും നാടകകൃത്തുമാണ് മോറിസ് മെറ്റർലിങ്ക് (ജനനം: 1868 ആഗസ്റ്റ് 29 - മരണം: 1949 മെയ് 6)[1] . നാടകം, കവിത എന്നിവയിലായി നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. ജീവിതവും പുഷ്പങ്ങളും, വിനീതന്റെ വിധി, നീലപ്പക്ഷി, മോണാവാന, ജോയ്നെല്ലി, ടിൻടാജിലിസിന്റെ മരണം, ഏഴു രാജകുമാരിമാർ, അന്ധൻ എന്നിവയാണ് പ്രധാന കൃതികൾ. ആധുനിക സാഹിത്യത്തിൽ സിംബോളിക് രീതി ആദ്യമായി ഉപയോഗിച്ചു തുടങ്ങിയത് മോറിസ് മെറ്റർലിങ്കാണ്. സാഹിത്യം, മതം, തത്വചിന്ത എന്നിവയിൽ നല്ല അവഗാഹമുണ്ടായിരുന്ന ഇദ്ദേഹം ഔദ്യോഗികവൃത്തി കൊണ്ട് ഒരു അഭിഭാഷകനായിരുന്നു. അവലംബം
|
Portal di Ensiklopedia Dunia