മോസില്ല കോർപ്പറേഷൻ
മോസില്ല ഫൗണ്ടേഷന്റെ ഇന്റർനെറ്റ് സോഫ്റ്റ്വെയറുകളുടെ വികസനം ഏകോപിപ്പിക്കുന്ന കമ്പനിയാണ് മോസില്ല കോർപ്പറേഷൻ അഥവാ മോകോ (moz://a ആയി സ്റ്റൈലൈസ് ചെയ്തിട്ടുണ്ട്). ഫയർഫോക്സ്, തണ്ടർബേഡ്, സീമങ്കി എന്നീ സോഫ്റ്റുവെയറുകളാണ് പ്രധാനമായും മോസില്ല കോർപ്പറേഷന്റെ നിയന്ത്രണത്തിൻ കീഴിൽ വരുന്നത്. കോർപ്പറേഷൻ ഈ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മോസില്ല ഫൗണ്ടേഷൻ, ഇപ്പോൾ പ്രവർത്തനരഹിതമായ നെറ്റ്സ്കേപ്പ് കമ്മ്യൂണിക്കേഷൻസ് കോർപ്പറേഷൻ സ്ഥാപിച്ച മോസില്ല ഓപ്പൺ സോഴ്സ് പ്രോജക്റ്റ് എന്നിവയിൽ നിന്ന് വ്യത്യസ്തമായി, മോസില്ല കോർപ്പറേഷൻ നികുതിയ്ക്ക് വിധേയമായ ഒരു സ്ഥാപനമാണ്. മോസില്ല കോർപ്പറേഷൻ അതിന്റെ എല്ലാ ലാഭവും വീണ്ടും മോസില്ല പ്രോജക്റ്റുകളിലേക്ക് വീണ്ടും നിക്ഷേപിക്കുന്നു.[5] മോസില്ല കോർപ്പറേഷന്റെ പ്രഖ്യാപിത ലക്ഷ്യം, "ഇന്റർനെറ്റിലെ തിരഞ്ഞെടുപ്പും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിന്" മോസില്ല ഫൗണ്ടേഷന്റെ പൊതു പ്രയോജനത്തിനായി പ്രവർത്തിക്കുക എന്നതാണ്.[6] ഒരു മോസില്ല സൈൻ(MozillaZine) ലേഖനം ഇപ്രകാരം വിശദീകരിക്കുന്നു:
സ്ഥാപനംമോസില്ല ഫൗണ്ടേഷന്റെ വരുമാനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിനായി 2005 ഓഗസ്റ്റ് 3-നാണ് മോസില്ല കോർപ്പറേഷൻ സ്ഥാപിതമായത്. ലാഭേച്ഛയില്ലാത്ത ഒരു സ്ഥാപനമെന്ന നിലയിൽ, മോസില്ല ഫൗണ്ടേഷന് അതിന്റെ വരുമാനത്തിന്റെ സ്ത്രോസ്സുകളെയും അതിന്റെ തുകയുടെയും കാര്യത്തിൽ പരിധികളേർപ്പെടുത്തിയിരിക്കുന്നു. മോസില്ല കോർപ്പറേഷൻ, നികുതി ചുമത്താവുന്ന ഒരു ഓർഗനൈസേഷൻ എന്ന നിലയിൽ (അടിസ്ഥാനപരമായി, ഒരു വാണിജ്യ പ്രവർത്തനം) അത്തരം കർശനമായ നിയമങ്ങൾ പാലിക്കേണ്ടതില്ല. ഫയർഫോക്സിന്റെയും തണ്ടർബേർഡിന്റെയും (ആഗോള സ്വതന്ത്ര സോഫ്റ്റ്വെയർ കമ്മ്യൂണിറ്റിയുടെ) വികസനത്തിന്റെ ഏകോപനവും സംയോജനവും ബിസിനസുകളുമായുള്ള ബന്ധങ്ങൾക്ക് വേണ്ടിയുള്ള മാനേജ്മെന്റും ഉൾപ്പെടെ, മോസില്ല ഫൗണ്ടേഷനിൽ നിന്ന് നിരവധി മേഖലകൾ മോസില്ല കോർപ്പറേഷൻ ഏറ്റെടുത്തു. വ്യക്തികൾഡയറക്ടർ ബോഡ്
മാനേജ്മെന്റ് സംഘം
ഇപ്പോഴത്തെ മറ്റു പ്രമുഖ വ്യക്തികൾ
മുമ്പുണ്ടായിരുന്ന മറ്റു പ്രമുഖ വ്യക്തികൾഇതും കൂടി കാണുകഅവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia