മോസ് ധാതുകാഠിന്യമാനകം![]() വസ്തുക്കളുടെ കാഠിന്യം അളക്കാനുപയോഗിക്കുന്ന മാനദണ്ഡമാണ് മോസ് സ്കെയിൽ. 1812ൽ ജർമൻ ശാസ്ത്രജ്ഞനായിരുന്ന ഫ്രെഡറിക്ക് മോസ്സാണ് ഈ സ്കെയിൽ നിർമ്മിച്ചത്.[1]കാഠിന്യം കുറഞ്ഞ വസ്തുക്കളിൽ കാഠിന്യം കൂടിയ വസ്തുക്കൾക്ക് പോറലുകൾ വരുത്താൻ സാധിക്കും എന്ന തത്ത്വം ഉപയോഗിച്ചാണ് മോസ് സ്കെയിൽ നിർമ്മിച്ചത്. ഈ വിദ്യ ഉപയോഗിച്ച് വസ്തുക്കളുടെ കാഠിന്യം താരദമ്യം ചെയ്യാനുള്ള ശ്രമങ്ങൾ പണ്ടുകാലം മുതലേ തുടങ്ങിയിരുന്നു. തിയോഫ്രാസ്റ്റസിന്റെ "ശിലകളെക്കുറിച്ച്"(On Stones) എന്ന കൃതിയിലും പ്ലിനിയുടെ നാച്ചുറാലിസ് ഹിസ്റ്റോറിയ എന്ന കൃതിയിലും ഇതിനെക്കുറിച്ച് പരാമർശങ്ങളുണ്ട്.[2][3][4] ധാതുക്കൾപ്രകൃതിയിൽ കാണപ്പെടുന്ന ഒരു വസ്തുവിന്റെ മറ്റൊരു വസ്തുവിൽ പോറൽ ഏൽപ്പിക്കാനുള്ള ശേഷിയെ ആധാരമാക്കിയാണ് മോസ് ധാതുകാഠിന്യമാനകം പ്രവർത്തിക്കുന്നത്. പ്രകൃതിയിൽ കാണപ്പെടുന്ന ശുദ്ധമായ വസ്തുക്കളാണ് ധാതുക്കൾ. ശിലകൾ ഒന്നോ അതിൽ കൂടുതലോ ധാതുക്കളടങ്ങിയതാണ്..[5] ഈ മാനകം കണ്ടുപിടിക്കപ്പെടുന്ന കാലത്ത് അറിയപ്പെട്ടിരുന്ന ഏറ്റവും കാഠിന്യമേറിയ വസ്തുവായ വജ്രമാണ് ഈ മാനകത്തിൽ മുകളിൽ നില്ക്കുന്നത്. [6] സ്ഥാനങ്ങളെ അടിസ്ഥാനമാക്കിയാണ് മോസ് ധാതുകാഠിന്യമാനകം നിർമ്മിച്ചത്. സ്ഥാനങ്ങളും ധാതുക്കൾ തമ്മിലുള്ള കാഠിന്യത്തിന്റെ വ്യത്യാസവും തമ്മിൽ ബന്ധമൊന്നുമില്ല. ഉദാഹരണത്തിന്, ഏറ്റവും കാഠിന്യമേറിയ വജ്രം(10) തൊട്ടടുത്തുള്ള കൊറണ്ടവുമായി(9) താരദമ്യം ചെയ്യുമ്പോൾ ഉദ്ദേശം നാലിരട്ടി കഠിനമാണ്. എന്നാൽ കൊറണ്ടത്തിന് തൊട്ടുപിന്നിലുള്ള ഗോമേദകംവുമായി(8) താരദ്മ്യം ചെയ്യുമമ്പോൾ ഉദ്ദേശം രണ്ടിരട്ടി മാത്രമെ കഠിനമായിട്ടുള്ളു. താഴെ കാണുന്ന പട്ടിക ഒരു സ്ക്ലെറോമീറ്റർ ഉപയോഗിച്ച് കണ്ടെത്തിയ ധാതുകാഠിന്യത്തിന്റെ താരദമ്യം കാണിക്കുന്നു. [7][8]
വിക്കേർസ് മാനകംതാഴെ കാണുന്ന പട്ടിക വിക്കേർസ് മാനകവും മോസ് ധാതുകാഠിന്യമാനകവും തമ്മിൽ ഒരു താരദമ്യമാണ്[9]
അവലംബം
|
Portal di Ensiklopedia Dunia