മോൺട്രിയൽ ബയോസ്ഫിയർ
1976-ൽ പുനഃരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത്, മേയ്മാസം 20-ആം തിയ്യതി ഉച്ചതിരിഞ്ഞ് ബയോസ്ഫിയറിൽ ഒരഗ്നിബാധയുണ്ടായി. കെട്ടിടത്തിന്റെ സുതാര്യമായ അക്രിലിൿ ബബിളുകൾ അഗ്നിക്കിരയായി. എങ്കിലും ഉരുക്കിൽ നിർമിച്ച ട്രസ്സ്(ചട്ടകൂട്) അവശേഷിച്ചു.[1] പിന്നീട് 1990 വരെ ഇത് അടച്ചിട്ടിരിക്കുകയായിരുന്നു..[2][3] 1990 ആഗസ്റ്റിൽ എന്വയോണ്മെന്റ് കാനഡ(Environment Canada) 17.5 ദശലക്ഷം യു.എസ് ഡോളറിന് ബയോസ്ഫിയർ ഭൂമി വിലയ്ക്കു വാങ്ങി.[3] ബയോസ്ഫിയറിനെ ജല-പരിസ്ഥിതി വിഷയങ്ങളെ സംബന്ധിച്ച ഒരു മ്യൂസിയമാക്കി മാറ്റുക എന്നതായിരുന്നു അവരുടെ ഉദ്ദേശം. 1195-ൽ മ്യൂസിയം ഉദ്ഘാടനം ചെയ്തു. സമകാലീന പാരിസ്ഥിതിക പ്രശനങ്ങൾ, കാലാവസ്ഥാ വ്യതിയാനം, ജൈവ സാങ്കേതികവിദ്യ, സുസ്ഥിര വികസനം തുടങ്ങിയവ ഈ മ്യൂസിയവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. ചിത്രശാല
അവലംബം
പുറത്തേക്കുള്ള കണ്ണികൾമോൺട്രിയൽ ബയോസ്ഫിയർ എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia