മോർക്കുളങ്ങര ഭഗവതിക്ഷേത്രം
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ വാഴപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന പുരാതന ഭദ്രകാളിക്ഷേത്രമാണ് മോർക്കുളങ്ങര ശ്രീ ഭഗവതിക്ഷേത്രം. വാഴപ്പള്ളി കിഴക്കുംഭാഗത്ത് എം.സി.റോഡിൽ നിന്നും ഒരു കിലോമീറ്റർ കിഴക്കുമാറി ചങ്ങനാശ്ശേരി ബൈപ്പാസിനരികിലായി ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നു. വാഴപ്പള്ളിയിൽ നാലു ദിക്കിലും ഉള്ള ഭദ്രകാളീക്ഷേത്രങ്ങളിൽ കിഴക്കേ ദിക്കിലെ ക്ഷേത്രമാണ് മോർക്കുളങ്ങര. ദാരികാസുരനുമായി യുദ്ധത്തിൽ ഏർപ്പെടുന്ന പോർക്കലീ ദേവിയാണ് പ്രതിഷ്ഠ. പോർക്കലിദേവിയുടെ കര പോർക്കലിക്കരയായും പിന്നീട് മോർക്കുളങ്ങരയായും രൂപാന്തരപ്പെട്ടു. [1] [2] ഐതിഹ്യം![]() ടിപ്പുവിന്റെ പടയോട്ടക്കാലത്ത് വടക്കൻ കേരളത്തിലെ കോട്ടയം രാജവംശത്തിലെ ഒരു ശാഖ തെക്കുംകൂറിലെ വാഴപ്പള്ളിയിൽ വരികയും ഇവിടെ പൂവക്കാട്ടുചിറയുടെ പടിഞ്ഞാറുവശത്തായി സ്ഥിരതാമസം ചെയ്യുവാൻ അന്നത്തെ തെക്കുംകൂർ രാജാവ് അനുവദിക്കുകയും ചെയ്തു. [3] അവർക്ക് അവിടെ രണ്ടു കോവിലകങ്ങൾ രാജാവ് പണിതീർത്തു നൽകി. ആ കോവിലകങ്ങൾ കോട്ടയത്തു മഠം എന്നും, നീരാഴിക്കെട്ട് എന്നും അറിയപ്പെട്ടു. കോട്ടയത്തു രാജകുടുംബത്തിന്റെ പരദേവത മുഴക്കുന്നു മലയിലെ ശ്രീ പോർക്കലീദേവിയായിരുന്നു. ആ തേവാരമൂർത്തിയെ നിത്യവും കണ്ട് തൊഴുതു പൂജചെയ്യുവാനായി അവർ ഇവിടെ പോർക്കലീദേവിക്കായി ക്ഷേത്രം പണിതുയർത്തി പ്രതിഷ്ഠ നടത്തി. [4] [5] ക്ഷേത്ര നിർമ്മിതിക്ഷേത്ര ദർശനം കിഴക്കോട്ടേക്കാണ്. വാഴപ്പള്ളിയിലെ ക്ഷേത്രങ്ങൾഇതും കാണുകMorkulangara temple എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
അവലംബം
|
Portal di Ensiklopedia Dunia