മോർഗൻ സ്വാൻഗിരായ്
സിംബാബ്‌വെയുടെ നിലവിലെ പ്രധാനമന്ത്രിയാണ് മോർഗൻ റിച്ചാർഡ് സ്വാൻഗിരായ് (ജനനം: മാർച്ച് 10, 1952). രാഷ്ട്രീയത്തിൽ തന്റെ എതിരാളിയായ പ്രസിഡണ്ട് റോബർട്ട് മുഗാബെയുമായി 2008 സെപ്റ്റംബർ 15-ന് എത്തിയ ഉടമ്പടി പ്രകാരമാണ് ഇദ്ദേഹം രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. [1] രാജ്യത്തെ ഭൂരിപക്ഷ പാർട്ടിയായ മൂവ്മെൻറ് ഓഫ് ഡെമോക്രാറ്റിക് ചെയ്ഞ്ചിന്റെ പ്രസിഡണ്ടുമാണ് സ്വാൻഗിരായ്. 2008ലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 47.8 ശതമാനം വോട്ട് നേടി ഇദ്ദേഹം മുന്നിലെത്തി. എതിരാളിയായി മത്സരിച്ച പ്രസിഡണ്ട് മുഗാബെയ്ക്കാകട്ടെ 43.2 ശതമാനം വോട്ടേ ലഭിച്ചിരുന്നുള്ളൂ. എന്നാൽ സിംബാബ്‌വെയിലെ നിയമപ്രകാരം ഇത് കേവലഭൂരിപക്ഷമായിരുന്നില്ല.[2] സ്വാൻഗിരായ് തന്റെ വിജയം ഉദ്ഘോഷിക്കുകയും തന്റെ തിരഞ്ഞെടുപ്പുഫലം അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തു. രണ്ടാംഘട്ടം തിരഞ്ഞെടുപ്പിന് മൽസരിക്കാൻ തയ്യാറായ ഇദ്ദേഹം സ്വന്തം അനുയായികൾക്കു നേരെ വ്യാപകമായി അക്രമം നടന്നതിനു പിന്നാലെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പിൻവാങ്ങുകയായിരുന്നു. [3] അവലംബം
|
Portal di Ensiklopedia Dunia