മോർണിംഗ് രാഗ
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" 2004-ൽ പുറത്തിറങ്ങിയ മിക്ക സംഭാഷണങ്ങളും ഇംഗ്ലീഷിലുള്ള[1] ഒരു ഇന്ത്യൻ ചലച്ചിത്രമാണ് മോർണിംഗ് രാഗ. മഹേഷ് ദത്താനി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ബോളിവുഡ് നടി ശബാന ആസ്മി, പെരിസാദ് സോറാബിയൻ, തെലുങ്ക് നടൻ പ്രകാശ് കോവിലമുഡി എന്നിവർ അഭിനയിച്ചു. അർക മീഡിയ വർക്ക്സിൻറെ ഈ ചിത്രത്തിൽ പ്രകാശ് ദേവീനിണി, ശോക യർലാഗദ എന്നിവർ നിർമ്മാതാക്കളായിരുന്നു. മൂന്ന് പ്രധാന കഥാപാത്രങ്ങളെ ഇതിൽ കേന്ദ്രീകരിക്കുന്നു - തെലുങ്കുകാരായ മൂന്നുപേരും - ജീവിതത്തിൽ ഓരോരുത്തരെയും കഴിഞ്ഞകാല ദുരന്തങ്ങൾ നശിപ്പിച്ചെങ്കിലും അവർ സാഹചര്യങ്ങളാൽ ഒന്നിച്ചു കണ്ടുമുട്ടുന്നു. ഈ മൂന്നുപേരും സംഗീതത്തിനോടുള്ള സ്നേഹത്താൽ ബന്ധിതമാണ്, അതിലൂടെയാണ് ക്ലാസിക്കൽ ഇന്ത്യൻ കർണാടിക് സംഗീതം, രാഗം, സമകാലീന ഇന്ത്യൻ സംഗീതം എന്നിവയെല്ലാം ഈ സിനിമയിൽ ചിത്രീകരിക്കുന്നത്. ശബ്‌ദട്രാക്ക്
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia