മ്യാൻമാർ
![]() തെക്കുകിഴക്കേ ഏഷ്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യമാണ് മ്യാൻമാർ (ഉച്ചാരണം /ˈmjɑnˌmɑ/[1]), ഔദ്യോഗികനാമം: യൂണിയൻ ഓഫ് മ്യാന്മാർ (ബർമ്മീസ്: [pjìdàunzṵ mjəmà nàinŋàndɔ̀]). ബ്രിട്ടീഷ് കോളനിയായിരുന്ന "യൂണിയൻ ഓഫ് ബർമ്മ"യ്ക്ക് 1948 ജനുവരി 4-നു ബ്രിട്ടണിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചു.1974 ജനുവരി 4-നു രാജ്യത്തിന്റെ പേര് "സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഓഫ് ദ് യൂണിയൻ ഓഫ് ബർമ്മ" എന്ന് മാറ്റി. 1988 സെപ്റ്റംബർ 23-നു പേര് വീണ്ടും "യൂണിയൻ ഓഫ് ബർമ്മ" എന്നുമാറ്റി. 1989 സെപ്റ്റംബർ 23-നു സ്റ്റേറ്റ് ലാ ആന്റ് ഓർഡർ റിസ്റ്റൊറേഷൻ കൗൺസിൽ രാജ്യത്തിന്റെ പേര് "യൂണിയൻ ഓഫ് മ്യാന്മാർ" എന്ന് നാമകരണം ചെയ്തു. (വടക്ക്), ലാവോസ് (കിഴക്ക്), തായ്‌ലാന്റ് (തെക്കുകിഴക്ക്), ബംഗ്ലാദേശ് (പടിഞ്ഞാറ്), ഇന്ത്യ (വടക്കുകിഴക്ക്) പീപ്പിൾസ് റിപ്പബ്ലിക്ക് ചൈന (വടക്ക്) എന്നിവ ആണ് മ്യാന്മാറിന്റെ അയൽ രാജ്യങ്ങൾ തെക്ക് ആൻഡമാൻ കടലും തെക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടലുമാണ് സമുദ്രാതിർത്തികൾ. മ്യാന്മാറിന്റെ ചുറ്റളവിന്റെ മൂന്നിലൊന്ന് (1,930 ച.കി.മീ - 1,199 ച.മൈൽ) അഖണ്ഡമായ തീരപ്രദേശമാണ്. വംശീയ കലാപങ്ങൾജൂൺ 2012 മുതൽ മ്യാന്മാറിൽ അരാകാന സംസ്ഥാനത്തുനിന്ന് റോഹിങ്ക്യ വിഭാഗം മുസ്ലീങ്ങൾക്കെതിരേ അക്രമാസക്തമായ ജനക്കൂട്ടം അതിക്രമങ്ങൾ നടത്തുന്നുണ്ട്.[2] റോഹിങ്ക്യ വിഭാഗം മുസ്ലീങ്ങൾ ബംഗ്ലാദേശിൽ നിന്നും അനധികൃതമായി നുഴഞ്ഞുകയറിയവരാണെന്ന് ആരോപിക്കപ്പെടുന്നു.[2] അധികൃതരുടെ സഹായത്തോടെയാണ് കലാപം നടക്കുന്നതെന്ന് ഹ്യൂമൻ റൈറ്റ് വാച്ച് റിപ്പോർട്ടു ചെയ്തു. [2]ആരാണ് റോഹിംഗ്യൻ മുസ് ലിംകൾ? എന്താണ് റോഹിംഗ്യൻ പ്രശ്നം?... റോഹിംഗ്യകൾ അഥവാ തോണി മനുഷ്യർ ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന മ്യാൻമർ പ്രവിശ്യയായ രാഖൈനിൽ വസിക്കുന്ന മുസ്‌ലിം വിഭാഗമാണ് റോഹിംഗ്യകൾ. പത്ത് ലക്ഷത്തോളമാണ് അവരുടെ ജനസംഖ്യ. ഇവർക്ക് മ്യാൻമർ ഭരണകൂടം പൗരത്വം വകവെച്ചു കൊടുക്കുന്നില്ല. സഞ്ചാര സ്വാതന്ത്ര്യമില്ല. കുട്ടികളെ പഠിപ്പിക്കാൻ സാധിക്കില്ല. മതം അനുവർത്തിക്കാനാകില്ല. ![]() അവലംബം
സമകാലിക മ്യാൻമറിലെ റോഹിഗ്യകരുടെ കാര്യം വളരെ പരിതാപകരമാണ് .അഹിംസയിൽ അടിയുറച്ച് വിശ്വസിച്ച് പ്രവൃത്തി പദം ധ ന്യമാക്കണമെന്ന് പഠിപ്പിച്ച് പൂർവ്വ സ ൂരികളുടെ ആശയങ്ങൾ ആമാശയത്തിന് വേണ്ടി ' പണയം വെക്കുന്ന ദയനീയാവസ്ഥ:..
|
Portal di Ensiklopedia Dunia