മൗണ്ട് റിൻജാനി
മൗണ്ട് റിൻജാനി അല്ലെങ്കിൽ ഗുനുങ് റിൻജാനി ഇന്തോനേഷ്യയിലെ ലോംബോക്ക് ദ്വീപിലെ ഒരു സജീവ അഗ്നിപർവ്വതമാണ്. ഭരണപരമായി നോർത്ത് ലോംബോക്ക്, പടിഞ്ഞാറൻ നുസ ടെങ്കാരയുടെ നിയന്ത്രണത്തിലാണ് ഈ പർവ്വതം.(ഇന്തോനേഷ്യൻ: നുസാ ടെങ്കാര ബാരത്, എൻ.ടി.ബി) ഇത് 3,726 മീറ്റർ (12,224 അടി) ആയി ഉയരുന്നു, ഇത് ഇന്തോനേഷ്യയിലെ രണ്ടാമത്തെ വലിയ അഗ്നിപർവ്വതമായി മാറുന്നു[2]അഗ്നിപർവ്വതത്തിന്റെ മുകൾഭാഗം 6-by-8.5 കിലോമീറ്ററാണ് (3.7 by 5.3 mi). കാൽഡെറ ഗർത്തം തടാകത്തിൽ ഭാഗികമായി നിറഞ്ഞിരിക്കുന്ന കടലിലെ നീലപോലെയുള്ള ജലത്തിന്റെ നിറം കാരണം ഇതിനെ സെഗറ അനക് അല്ലെങ്കിൽ അനക് ലൗട്ട് (ചൈൽഡ് ഓഫ് ദി സീ), എന്നറിയപ്പെടുന്നു.[3]സമുദ്രനിരപ്പിന് ഏകദേശം 2,000 മീറ്റർ (6,600 അടി) ആണ് ഈ തടാകം. ഏകദേശം 200 മീറ്റർ (660 അടി) ആഴമുണ്ട്.[4] കാൽഡെറയിൽ ചൂടുള്ള നീരുറവുകളും അടങ്ങിയിരിക്കുന്നു. സാസക് ജനതയും ഹിന്ദുമത വിശ്വാസികളും ഈ തടാകത്തെ പവിത്രമാണെന്നു കരുതുന്നു. പർവതത്തിലെ ചില പ്രദേശങ്ങളിൽ ചില മതപരമായ പ്രവർത്തനങ്ങൾ നടക്കാറുണ്ട്. [3] 2016 സെപ്തംബർ 27 ന് 14:45 WITA റിൻജനി തകർന്നിരുന്നു.[5][6][7] 2018 ഏപ്രിലിൽ ഗ്ലോബൽ ജിയോപാർക്സ് നെറ്റ് വർക്കിന്റെ ഭാഗമായി യുനെസ്കോ മൗണ്ട് റിൻജാനി കാൽഡെറയെ സൃഷ്ടിച്ചു.[8] ഭൂമിശാസ്ത്രംലെസ്സെർ സുന്ദ ദ്വീപുകളിലൊന്നാണ് ലോംബോക്ക്. ചെറിയ ദ്വീപസമൂഹങ്ങളിൽ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട്, ബാലി, ലോംബോക്ക്, സുംബാവ, ഫ്ലോർസ്, സുംബ, തിമൂർ ദ്വീപുകൾ എന്നിവ ഉൾപ്പെടുന്നു. എല്ലാം ഓസ്ട്രേലിയൻ ഭൂഖണ്ഡ ഷെൽഫിന്റെ അരികിൽ സ്ഥിതിചെയ്യുന്നു. സമുദ്രജല ക്രസ്റ്റുകളുടെ പ്രവർത്തനവും ഷെൽഫിന്റെ തന്നെ ചലനം മൂലവും പ്രദേശത്തുള്ള അഗ്നിപർവ്വതങ്ങൾ രൂപം കൊണ്ടതാണ്. [9]ഇൻഡോനേഷ്യയിൽ 129 സജീവ അഗ്നിപർവ്വതങ്ങളിൽ ഒന്നാണ് റിൻജാനി. പെസഫിക് റിങ് ഓഫ് ഫയറിന്റെ ഭാഗമായ സുന്ദ ആർക് ട്രെഞ്ച് സംവിധാനത്തിന്റെ അഗ്നിപർവ്വതങ്ങളിൽ നാലെണ്ണം ഉൾപ്പെടുന്നു. പടിഞ്ഞാറൻ അർദ്ധഗോളത്തിൽ നിന്നും ജപ്പാനിലേക്കും തെക്കു കിഴക്കൻ ഏഷ്യയിലേക്കും വ്യാപിച്ചുകിടക്കുന്ന ഒരു ഭാഗമാണ്. സുന്ദ ആർക്സിന്റെ മധ്യഭാഗത്തായി ലോംബോക്കും സുംബാവയും കിടക്കുന്നു. ലോകത്തിലെ ഏറ്റവും അപകടകരമായതും പൊട്ടിത്തെറിക്കുന്നതുമായ അഗ്നിപർവ്വതങ്ങളിൽ സുന്ദ ആർക് സ്ഥിതി ചെയ്യുന്നു. മൗണ്ട് തംബോരയ്ക്ക് അടുത്തുള്ള സുംബാവയിൽ 1815 ഏപ്രിൽ 15 ന് VEI സ്കെയിലിൽ 7 രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഹാനികരമായ സ്ഫോടനത്തിന് സാക്ഷ്യം വഹിച്ചു.[10] വനപ്രദേശങ്ങൾ കൂടുതലും അവികസിതമാണ്. താഴ്ന്ന പ്രദേശങ്ങൾ കൂടുതലും കൃഷിചെയ്യുന്നു. അരി, സോയാബീൻസ്, കാപ്പി, പുകയില, കോട്ടൺ, കറുവപ്പട്ട, കൊക്കോ, ഗ്രാമ്പൂ, കാസവ, ചോളം, തേങ്ങ, കൊപ്ര, വാഴ, വാനില എന്നിവയാണ് ഈ ദ്വീപിലെ പ്രധാന വിളകൾ. ചരിവുകളിൽ സസാക് ജനസംഖ്യ അധിവസിക്കുകയും ചെയ്യുന്നു. റിൻജാനിയെ അടിസ്ഥാനമാക്കിയുള്ള ചില പ്രധാന ടൂറിസ്റ്റ് അനുബന്ധ പ്രവർത്തനങ്ങളും സെനരു ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നുണ്ട്. ലോംബോക്ക് ദ്വീപിൽ റിൻജാനി അഗ്നിപർവ്വതം 3,726 മീറ്റർ (12,224 അടി) ആയി ഉയരുന്നു, ഇന്തോനേഷ്യയിലെ അഗ്നിപർവ്വതങ്ങൾക്കിടയിലുള്ള ഉയരത്തിൽ രണ്ടാമത് സുമാത്രയുടെ കെറിൻസി അഗ്നിപർവ്വതം മാത്രമാണ്. കിഴക്ക് നിന്ന് വീക്ഷിക്കുമ്പോൾ റിൻജാനിയുടെ കുത്തനെവശങ്ങളിലൂടെ കോണിക്കൽ ആകൃതി കാണപ്പെടുന്നു, എന്നാൽ അഗ്നിപർവ്വതത്തിന്റെ പടിഞ്ഞാറ് വശത്ത് 6 x 8.5 കി.മീ ആണ്. ഓവൽ ആകൃതിയിലുള്ള സെഗര അനക് കാൽഡെറയും കാണപ്പെടുന്നു. കാൽഡെറയിലെ പടിഞ്ഞാറൻ പകുതിയിൽ 230 മീറ്റർ ആഴമുള്ള തടാകം കാണപ്പെടുന്നു.[11] ![]() ചിത്രശാല
ഇതും കാണുകഅവലംബം
ബാഹ്യ ലിങ്കുകൾMount Rinjani എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia