മൗണ്ട് സാൻ ജാസിന്റോ സ്റ്റേറ്റ് പാർക്ക്
മൗണ്ട് സാൻ ജാസിന്റോ സ്റ്റേറ്റ് പാർക്ക് അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ, റിവർസൈഡ് കൗണ്ടിയിലെ സാൻ ജാസിന്റോ മലനിരകളിൽ അർദ്ധദ്വീപിലായി സ്ഥിതിചെയ്യുന്നു.[1] പാർക്കിന്റെ ഭൂരിഭാഗം പ്രദേശവും സാൻ ജാസിന്റോ മലനിരകളിലെയും സാൻന്ത റോസ മലനിരകളിലെയും ദേശീയ സ്മാരകത്തിനുള്ളിലാണ് (സാൻന്ത റോസ,സാൻ ജാസിന്റോ മലനിരകളിലെ ദേശീയ സ്മാരകം) സ്ഥിതിചെയ്യുന്നത്.[2] ഈ പാർക്ക് ഗ്രേറ്റ് ലോസ് ആഞ്ചെലെസിന്റെയും സാൻ ഡിയാഗോ മെട്രോപോളിറ്റൻ ഏരിയയുടെയും അടുത്താണ്. ഭൂമിശാസ്ത്രംസൗത്ത് കാലിഫോർണിയയിലെ പർവ്വതമേഖലയിൽ സമുദ്രനിരപ്പിൽ നിന്ന് 10,834 അടി ഉയരത്തിലാണ് മൗണ്ട് സാൻ ജാസിന്റോ സ്റ്റേറ്റ് പാർക്ക് സ്ഥിതിചെയ്യുന്നത്.[3] പാം സ്പ്രിംഗ്സ് ഏരിയൽ ട്രാംവേയിലൂടെ എത്താൻ കഴിയുന്ന ഈ പാർക്ക് കിടക്കുന്നത് പസഫിക് ക്രെസ്റ്റ് ട്രെയിലിൽ ആണ്. സേവ്-ദ-റെഡ് വുഡ്സ് ലീഗിൽ വളരെക്കാലം ലീഡറായിരുന്ന ന്യൂട്ടൺ ബി.ഡ്രൂറി [4] അമേരിക്കൻ ഐക്യനാടുകളിലെ നാഷണൽ പാർക്കിന്റെ നാലാമത്തെ ഡയറക്ടറായി ചുമതലയേറ്റപ്പോഴാണ് ഈ പാർക്കിന് അദ്ദേഹം മൗണ്ട് സാൻ ജാസിന്റോ സ്റ്റേറ്റ് പാർക്ക് എന്ന് നാമകരണം ചെയ്തത്. 2011 ലെ അടച്ചുപൂട്ടൽ ഭൂഷണി2008 ജനുവരിയിൽ അന്നത്തെ ഗവർണർ ആർനോൾഡ് ഷ്വാസ്‌നെഗർ സംസ്ഥാന കമ്മി കുറയ്ക്കൽ പദ്ധതിയുടെ ഭാഗമായി അടച്ചുപൂട്ടാൻ നിർദ്ദേശിച്ച 48 സംസ്ഥാന ഉദ്യാനങ്ങളിൽ ഒന്നായിരുന്നു ഇത്.[5] 2008–10 കാലിഫോർണിയ ബജറ്റ് പ്രതിസന്ധി കാലത്ത് നിയമസഭ സംസ്ഥാന ഉദ്യാനങ്ങളുടെ സംവിധാനങ്ങളുടെ ധനസഹായം, പ്രവർത്തനങ്ങൾ, അടച്ചുപൂട്ടലുകൾ എന്നീ കാര്യങ്ങൾ പരിഗണിച്ചു. 2011 ആയപ്പോഴേക്കും നിയമസഭയും ഗവർണർ ജെറി ബ്രൗണും മാർച്ചിൽ അസംബ്ലി ബിൽ 95 നടപ്പിലാക്കിയതോടെ, ചില ദിവസങ്ങളിൽ പാർക്ക് താൽക്കാലികമായി അടച്ചുപൂട്ടി.[6] അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾMount San Jacinto State Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia