മൗൺഡ് ഓഫ് ബട്ടർ
19-ാം നൂറ്റാണ്ടിൽ,1875- നും 1885- നും ഇടയിൽ ഫ്രഞ്ച് റീയലിസ്റ്റ് ചിത്രകാരനായിരുന്ന അന്റോണി വൊല്ലോൺ വരച്ച ഛായാചിത്രമാണ് മൗൺഡ് ഓഫ് ബട്ടർ. നാഷണൽ ഗാലറി ഓഫ് ആർട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ എണ്ണച്ചായാചിത്രം. വാഷിംഗ്ടണിന്റെ ക്രൗൺ ജുവേൽസ് എന്നാണ് ദ ന്യൂയോർക്ക് ടൈംസ് ഈ ചായാചിത്രത്തെ വിളിക്കുന്നത്. [1][2] ചിത്രകാരൻസ്റ്റിൽ ലൈഫ് ചിത്രകാരന്മാരുടെ കൂട്ടത്തിൽ അന്റോണി വൊല്ലോൺ ചിത്രകലയിൽ അറിയപ്പെടുന്ന ഒരു വ്യക്തിയാണ്. അദ്ദേഹത്തിന്റെ ജീവിതത്തിനിടയിൽ ലെജിയൻ ഓഫ് ഓണർ പോലുള്ള ധാരാളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 19-ാം നൂറ്റാണ്ടിനുശേഷം വൊല്ലോണിന്റെ ചിത്രങ്ങൾ പ്രശസ്തിയാർജ്ജിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും ഇന്ന് സ്വകാര്യവ്യക്തികളുടെ പക്കൽ കാണപ്പെടുന്നുണ്ട്. ഫ്രഞ്ച് എഴുത്തുകാരനായിരുന്ന അലക്സാണ്ടറി ഡുമസ് ഫിൽസ്, അമേരിക്കൻ ചിത്രകാരൻ വില്യം മെറിറ്റ്സ് ചേസ് എന്നിവർ അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങൾ ശേഖരിച്ചിട്ടുണ്ട്. അദ്ദേഹം വൊല്ലോൺ അക്കാഡമി ദെസ് ബീക്സ് - ആർട്ട്സിലെ അംഗമാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ 30 വർഷത്തിലധികമായി പാരിസ് സലോണിൽ കാണപ്പെടുന്നുണ്ട്. [3] ചിത്രരചനസ്റ്റിൽ ലൈഫ് ആർട്ടിൽ വൊല്ലോണിന്റെ ചിത്രങ്ങൾ ഏറ്റവും വലിയ ഉദാഹരണങ്ങളാണ്. മൗൺഡ് ഓഫ് ബട്ടർ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിൽ സസ്യത്തിൽ നിന്ന് ലഭിക്കുന്ന കരോട്ടിൻ എന്ന വർണ്ണവസ്തുവിൽ നിന്നെടുക്കുന്ന കടുത്ത മഞ്ഞ നിറം ഉപയോഗിച്ചാണ് ഈ ചിത്രം വരച്ചിരിക്കുന്നത്. അന്റോണി വൊല്ലോൺ ജീവിച്ചിരുന്ന കാലഘട്ടത്തിൽ കന്നുകാലി കർഷകർ കൈകൊണ്ട് നിർമ്മിച്ചെടുക്കുന്ന ബട്ടർ ആണ് പതിവായി ഉപയോഗിച്ചിരുന്നത്. പാലിലെ ക്രീമിൽ നിന്നും കടഞ്ഞ് ബട്ടറിനെ മാറ്റിയെടുത്ത് കൂടുതൽ അളവിലുള്ള ബട്ടർ ദീർഘകാലം സൂക്ഷിക്കാൻ കഴിയാത്തതിനാൽ അതിൽ നിന്നും ഈർപ്പത്തെ ഇല്ലാതാക്കുന്നു. പതിവായി ബട്ടർ ചീസ് ക്ളോത്ത് ഉപയോഗിച്ച് പൊതിഞ്ഞു തണുത്ത സ്ഥലത്ത് സൂക്ഷിക്കുന്നു. ഈ ചിത്രത്തിൽ ബട്ടർ മൗൺഡിൽ ചുറ്റിയിരുന്ന തുണി അഴിഞ്ഞ് അയഞ്ഞ് നിലത്തു കിടക്കുന്നതു കൂടാതെ അരികിൽ രണ്ടു മുട്ടയും സൂക്ഷിച്ചിരിക്കുന്നു. [4][5][6]കൂടാതെ ഒരു ബട്ടർ നൈഫും ചിത്രീകരിച്ചിരിക്കുന്നു. വൊല്ലോണിന്റെ കാലഘട്ടത്തിൽ സ്റ്റിൽ ലൈഫ് ആർട്ടിൽ ഇത്തരത്തിലുള്ള ചിത്രീകരണം സാധാരണയാണ്. [7][8] ഇതും കാണുകഅവലംബം
|
Portal di Ensiklopedia Dunia