മൾട്ടിപ്പിൾ സ്ക്ലീറോസിസ്
നാഡീവ്യൂഹത്തെ ബാധിക്കുന്ന ഒരു അസുഖമാണ് മൾട്ടിപ്പിൾ സ്ക്ലീറോസിസ്. തലച്ചോറിലെയും സുഷുമ്നയിലെയും ഞരമ്പുകോശങ്ങളുടെ ആവരണം നശിച്ചുപോകുന്ന അവസ്ഥയാണിത്.[1]തന്മൂലം ഞരമ്പുകോശങ്ങൾ തമ്മിലുള്ള ആശയവിനിമയം തകരാറിലാവുന്നു. മൾട്ടിപ്പിൾ സ്ക്ലീറോസിസ് ബാധിച്ചവരുടെ ഇന്ദ്രിയങ്ങളുടെ പ്രവർത്തനം തകരാറിലാകകയും, പേശീതളർച്ച, ശരീരവേദന, സ്പർശനശേഷിക്കുറവ് എന്നീ രോഗലക്ഷണങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.[2] രോഗകാരണങ്ങൾമൾട്ടിപ്പിൾ സ്ക്ലീറോസിസിന്റെ രോഗകാരണങ്ങൾ താഴെപ്പറയുന്നവയാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്:
ക്ലമീഡിയ ന്യൂമോണിയേ എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന രോഗബാധ മൂലവും, ചില വൈറസുകൾ കാരണവും മൾട്ടിപ്പിൾ സ്ക്ലീറോസിസിനു കാരണമായേക്കാവുന്ന ആവരണനാശം സംഭവിക്കാം. രോഗലക്ഷണങ്ങൾമൾട്ടിപ്പിൾ സ്ക്ലീറോസിസിന്റെ രോഗലക്ഷണങ്ങൾ താഴെപ്പറയുന്നവയാണ്:
രോഗനിർണയംപ്രധാനമായും രോഗലക്ഷണങ്ങൾ അടിസ്ഥാനമാക്കിയാണ് രോഗനിർണയം നടത്തുന്നത്. രോഗനിർണയം നടത്താൻ മക്ഡൊണാൾഡ് മാനദണ്ഡമാണ് ഡോക്ടർമാർ പിന്തുടരുന്നത്. സാധാരണഗതിയിൽ ഇരുപതിനും നാൽപ്പതിനും ഇടയിൽ വയസ്സുള്ളപ്പോഴാണ് മൾട്ടിപ്പിൾ സ്ക്ലീറോസിസിന്റെ രോഗാരംഭം. എന്നാൽ അപൂർവ്വമായി അൻപത് വയസ്സിനു മീതെയുള്ളവരിലും ആദ്യ രോഗലക്ഷണങ്ങൾ കണ്ടുവരാറുണ്ട്. ഭൂമധ്യരേഖയ്ക്ക് അകലെയുള്ള രാജ്യങ്ങളിൽ ജീവിക്കുന്നവർക്കാണ് മൾട്ടിപ്പിൾ സ്ക്ലീറോസിസ് കൂടുതലായും കണ്ടുവരുന്നത്. രക്തപരിശോധനകളും, എം.ആർ.ഐ പോലെയുള്ള പ്രതിച്ഛായ പഠനങ്ങളും നടത്തിയതിനു ശേഷം മാത്രമേ മൾട്ടിപ്പിൾ സ്ക്ലീറോസിസിന്റെ രോഗനിർണ്ണയം നടത്താറുള്ളൂ. ചികിത്സമൾട്ടിപ്പിൾ സ്ക്ലീറോസിസ് പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാനുള്ള ഔഷധങ്ങൾ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഗുരുതരമായ തരം രോഗം ബാധിച്ച വ്യക്തികൾ രോഗലക്ഷണങ്ങളുടെ ശമനത്തിനായി ആയുഷ്കാലത്തേക്ക് മരുന്നുകൾ കഴിക്കേണ്ടതുണ്ട്. രൂക്ഷമല്ലാത്ത രോഗലക്ഷണങ്ങളുള്ളവർ സ്ഥിരമായി ചികിത്സ ചെയ്യേണ്ടതില്ല. മൾട്ടിപ്പിൾ സ്ക്ലീറോസിസ് ബാധിച്ച വ്യക്തികൾക്ക് ആയുർദൈർഘ്യം കുറവായിരിക്കും. ഔഷധങ്ങളുടെ ഉപയോഗം മൂലം ആയുസ്സ് ദീർഘിപ്പിക്കാൻ സാധിക്കും. മീഥൈൽ പ്രഡ്നിസലോൺ എന്ന മരുന്ന് രോഗലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. നാറ്റിലിസുമാബ്, ഫിങ്കോലിമോഡ്, അലെംടുസിമാബ്, ഇന്റർഫെറോണുകൾ എന്നിവയും ചികിത്സയ്ക്കായി ഉപയോഗിക്കുന്നു. അവലംബം
|
Portal di Ensiklopedia Dunia