യാരാലിൻ, നോർത്തേൺ ടെറിട്ടറിനോർത്തേൺ ടെറിട്ടറി ഓഫ് ഓസ്‌ട്രേലിയയിലെ ഒരു വിദൂര ആദിവാസി സമൂഹമാണ് വലൻഗെരി എന്നും അറിയപ്പെടുന്ന യാരാലിൻ. 2011-ലെ സെൻസസ് പ്രകാരം യാരാലിനിലെ ജനസംഖ്യ 266 ആയിരുന്നു.[1] വിക്ടോറിയ റിവർ ഡൗണിന് 15 കിലോമീറ്റർ അകലെ (9.3 മൈൽ) പടിഞ്ഞാറ് വിഖാം നദിയുടെ തീരത്താണ് ഈ കമ്മ്യൂണിറ്റി സ്ഥിതിചെയ്യുന്നത്. ബുക്കാനൻ ഹൈവേയിൽ ഒരു പ്രധാന കന്നുകാലി സ്റ്റേഷനും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. വൈവിധ്യപൂർണ്ണമായ സമൂഹമാണ് യാരാലിനിൽ. ഇവിടുത്തെ നിവാസികളിൽ ഗുരിന്ദ്‌ജി, നാഗരിനിമാൻ, ബിലിനാര, മുദ്‌ബുര എന്നിവയുൾപ്പെടെ നിരവധി തദ്ദേശീയ ഭാഷാ ഗ്രൂപ്പുകൾ പ്രതിനിധീകരിക്കുന്നു.[2] ആധുനിക സമൂഹത്തെ ചുറ്റിപ്പറ്റിയുള്ള പുരാവസ്തു തെളിവുകളും വാമൊഴി ചരിത്രങ്ങളും സൂചിപ്പിക്കുന്നത് വടക്കൻ പ്രദേശത്തെ തദ്ദേശവാസികൾക്കിടയിൽ ചരക്കുകളുടെയും സംസ്കാരത്തിന്റെയും വ്യാപാരം, കൈമാറ്റം എന്നിവയ്ക്കുള്ള ഒരു പരമ്പരാഗത ശൃംഖലയിലെ പ്രധാന കണ്ണിയാണ് യാരലിൻ എന്നാണ്.[3] ചുറ്റുമുള്ള പ്രദേശത്തിനായുള്ള ഒരു സേവന കേന്ദ്രമാണ് യാരാലിൻ. ഒരു സ്കൂൾ, ഹെൽത്ത് ക്ലിനിക്, പോസ്റ്റോഫീസ്, പോലീസ് സ്റ്റേഷൻ, എയർസ്ട്രിപ്പ്, കമ്മ്യൂണിറ്റി സ്റ്റോർ, സ്പോർട്സ് ഫീൽഡുകൾ എന്നിവ കമ്മ്യൂണിറ്റിയിൽ ലഭ്യമാണ്. അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia