ലാറ്റിനമേരിക്കയിലെഇക്വഡോറിലുള്ളആമസോൺ മഴക്കാടുകളിൽപ്പെട്ട വന പ്രദേശമാണ് യാസുനി ദേശീയോദ്യാനം. പത്തുലക്ഷത്തോളം ഹെക്ടറിൽ പരന്നു കിടക്കുന്ന ഈ വന മേഖല ആമസോൺ തടത്തിലെ സസ്തനികളിൽ മൂന്നിലൊന്നിന്റെയും വാസഗേഹമാണ്. ലോകത്തിൽ ഏറ്റവുംകൂടുതൽ ഷഡ്പദങ്ങളുള്ളതെന്നു കരുതുന്ന ഇവിടെ 2,704 ജാതി ചെടികളും 655 ജാതി മരങ്ങളും കാണപ്പെടുന്നു.
White-banded Swallows perching of a tree stump on the bank of Rio Tiputini, Yasuni National Park
ജൈവവൈവിധ്യം
ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നാച്വർ വംശനാശം നേരിടുന്ന ജീവികളുടെ പട്ടികയിൽപ്പെടുത്തിയിരിക്കുന്ന 28 'നട്ടെല്ലി'കളുൾപ്പെടെ 596 ഇനം പറവകളുടെയും 382 ഇനം ശുദ്ധജല മത്സ്യങ്ങളുടെയും 151 ഇനം ഉഭയജീവികളുടെയും 121 ഇനം ഉരഗങ്ങളും ഇവിടെ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. [1]
എണ്ണഖനനം
ഇക്വഡോറിലെ എണ്ണനിക്ഷേപത്തിന്റെ 20 ശതമാനവും ഇവിടെയാണ്. യാസുനിയിലെ ഖനനം 41 കോടി ടൺ കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തിലെത്തിക്കുമെന്നാണ് വിലയിരുത്തൽ. [2]
ഖനനത്തിനെതിരെ വലിയ പ്രക്ഷോഭങ്ങളാണ് ഇക്വഡോറിൽ നടക്കുന്നത്.
ആഗോളതാപനത്തെ പ്രതിരോധിക്കാൻ, ദരിദ്രരാജ്യങ്ങളുടെ പരിസ്ഥിതിസംരക്ഷണത്തിന് വരുന്ന സാമ്പത്തികബാദ്ധ്യത സമ്പന്ന രാജ്യങ്ങളും ഏറ്റെടുക്കണമെന്ന വ്യവസ്ഥയനുസരിച്ചു തയ്യാറാക്കിയ പദ്ധതിയിൽ നിന്ന് പ്രസിഡന്റ് റാഫേൽ കൊറെയ പിന്നോക്കം പോയി.[3]
Hennessy, L. A. (2000). Whither the Huaorani? competing interventions in indigenous Ecuador. Master’s thesis, Berkeley, University of California, Berkeley.
Lu, F. E. (1999). Changes in subsistence patterns and resource use of the Huaorani Indians in the Ecuadorian Amazon. PhD dissertation. Chapel Hill, University of North Carolina at Chapel Hill.
Pitman, N. C. A. (2000). A large-scale inventory of two Amazonian tree communities. PhD dissertation. Durham, Duke University.
Vogel, J.H. (2009). The economics of the Yasuní Initiative: climate change as if thermodynamics mattered. London, Anthem PressArchived 2011-07-07 at the Wayback Machine.
പുറം കണ്ണികൾ
Yasuni National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.