യാർക്കോൺ പാർക്ക്
ഇസ്രായേലിലെ ടെൽ അവീവിലെ ഒരു വലിയ ഉദ്യാനമാണ് യാർക്കോൺ പാർക്ക് (ഹീബ്രു: פארק הירקון, പാർക്ക് ഹയാർക്കൺ). പ്രതിവർഷം പതിനാറ് ദശലക്ഷം ആളുകൾ ഇവിടെ സന്ദർശിക്കുന്നു.[1] യാർക്കൺ നദിയുടെ സമീപത്തുള്ള ഈ ഉദ്യാനത്തിൽ വിപുലമായ പുൽത്തകിടികൾ, കായികാഭ്യാസത്തിനുള്ള സൗകര്യങ്ങൾ, സസ്യോദ്യാനം, പക്ഷിശാല, വാട്ടർ പാർക്ക്, രണ്ട് ഔട്ട്‌ഡോർ സംഗീതവേദികൾ, തടാകങ്ങൾ എന്നിവ ഉൾപ്പെടുന്നു. ചരിത്രം1969-ൽ പാർക്കിന്റെ ആസൂത്രണം ആരംഭിച്ചു. 1973-ൽ ഉദ്യാനം പൊതുജനങ്ങൾക്കായി തുറന്നപ്പോൾ 1969-1974 കാലഘട്ടത്തിൽ ടെൽ അവീവ് മേയറായിരുന്ന യെഹോശുവ റാബിനോവിച്ചിയുടെ ബഹുമാനാർത്ഥം ഇതിനെ ഗാനി യെഹോഷുവ എന്ന് വിളിച്ചിരുന്നു.[2] ലാൻഡ്മാർക്ക്സ്പാർക്കിൽ ഗാൻ ഹബാനിം (ഫാളൻ സോൾജിയേഴ്‌സ് മെമ്മോറിയൽ ഗാർഡൻ), ഗാൻ നിഫ്ഗായ് ഹാറ്ററർ (ടെറർ വിക്റ്റിംസ് മെമ്മോറിയൽ ഗാർഡൻ), ഗാൻ ഹസ്‌ലെയിം (റോക്ക് ഗാർഡൻ), ഗാൻ ഹകാതുസിം (കാക്റ്റി ഗാർഡൻ), ഹഗൻ ഹഗാസും (ട്രിംഡ് ഗാർഡൻ), ഹഗൻ ഹട്രോപി (ട്രോപികൽ ഗാർഡൻ) എന്നീ ആറ് പൂന്തോട്ടങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഉദ്യാനങ്ങളിലൊന്നായ റോക്ക് ഗാർഡൻ ഇസ്രായേലിന്റെ ഭൂമിശാസ്ത്ര വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നു. ആറ് ഏക്കറിലധികം പാറകളിൽ കള്ളിച്ചെടികളടക്കം 3,500 ഇനം സസ്യങ്ങൾ കാണപ്പെടുന്നു. അഞ്ച് ഏക്കർ ട്രോപികൽ ഉദ്യാനത്തിൽ ഒരു ചെറിയ തടാകത്തിലേക്ക് നയിക്കുന്ന ഈന്തപ്പനകളാൽ തണലുള്ള തടികൊണ്ടുള്ള ഒരു നടപ്പാതയുണ്ട്. മഴക്കാടുകൾ പോലുള്ള മൈക്രോക്ലൈമേറ്റ് പലതരം ഓർക്കിഡുകളെയും വള്ളിച്ചെടികളെയും വളരാൻ സഹായിക്കുന്നു. ![]() യാർക്കോൺ നദി പാർക്കിലൂടെ ഒഴുകുകയും പാർക്കിന്റെ പടിഞ്ഞാറെ അറ്റത്തുള്ള മെഡിറ്ററേനിയൻ കടലിൽ എത്തിച്ചേരുകയും തുടർന്ന് ടെൽ അവീവ് തുറമുഖവുമായി ബന്ധിപ്പിക്കുകയും ഇവിടം വിനോദ-ടൂറിസം കേന്ദ്രമായി മാറുകയും ചെയ്യുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വൃത്തിയാക്കൽ ശ്രമങ്ങൾ നടത്തിയിട്ടും നദി ഇപ്പോഴും മലിനമാണ്. മലിന ജലം ഉണ്ടായിരുന്നിട്ടും, 2011 ജൂലൈയിൽ ടെൽ അവീവ് മേയർ റോൺ ഹുൾഡായ് വെള്ളത്തിൽ ചാടി തടാകത്തിൽ നീന്തി.[3] പരിപാടികൾമൈക്കൽ ജാക്സൺ, ബോബ് ഡിലൻ, പോൾ മക്കാർട്ട്‌നി, ദി റോളിംഗ് സ്റ്റോൺസ്, പീറ്റർ ഗബ്രിയേൽ, മഡോണ, ഡേവിഡ് ബോവി, കാർലോസ് സാന്റാന, ഡയർ സ്ട്രെയിറ്റ്സ്, ബോൺ ജോവി, എൽട്ടൺ ജോൺ, എയ്‌റോസ്മിത്ത്, മെറ്റാലിക്ക, യു 2, ഡെപെച് മോഡ്, ഗൺസ് എൻ റോസസ്, റെഡ് ഹോട്ട് ചില്ലി പെപ്പർസ്, അഗ്ലി കിഡ് ജോ, ലിങ്കിൻ പാർക്ക്, ഓസ്സി ഓസ്ബോൺ, ജോ കോക്കർ, മോറിസ്സി, യൂറിത്മിക്സ്, വെസ്റ്റ് ലൈഫ്, ഫൈവ്, ജസ്റ്റിൻ ടിംബർലെക്ക്, റോബി വില്യംസ്, റിഹാന, സിയ, വൺ റിപ്പബ്ലിക്, ലേഡി ഗാഗ, ജസ്റ്റിൻ ബീബർ , റോഡ് സ്റ്റുവാർട്ട്, ക്വീൻ + ആദം ലാംബർട്ട്, ബ്രിറ്റ്നി സ്പിയേഴ്സ്, ജെന്നിഫർ ലോപ്പസ് തുടങ്ങി നിരവധി ജനപ്രിയ ഗായകരുടെ സംഗീത മേളകൾ പാർക്കിൽ വച്ച് നടത്തിയിട്ടുണ്ട്. അമേരിക്കൻ ഗായിക ബ്രിറ്റ്‌നി സ്‌പിയേഴ്‌സ് തന്റെ ബ്രിറ്റ്‌നി: ലൈവ് ഇൻ കൺസേർട്ട് 2017 ജൂലൈ 3 ന് പാർക്കിൽ അവതരിപ്പിച്ചു. ഇതിൽ 60,000 ആളുകൾ പങ്കെടുത്തു.[4] സംഗീതമേള കാരണം, പുതിയ ചെയർപേഴ്‌സണിലേക്കുള്ള തിരഞ്ഞെടുപ്പ് ഇസ്രായേൽ ലേബർ പാർട്ടി ഒരു ദിവസം വൈകിപ്പിച്ചു. സ്പിയേഴ്സിന്റെ സംഗീതമേളയുടെ അതേ ദിവസം ജൂലൈ 3 നാണ് തിരഞ്ഞെടുപ്പ് ആദ്യം ഷെഡ്യൂൾ ചെയ്തിരുന്നത്. [5] സൂപ്പർ സ്റ്റാർ മൈക്കൽ ജാക്സൺ 1993 സെപ്റ്റംബർ 19/21 ന് നടത്തിയ തന്റെ ഡാഞ്ചറസ് വേൾഡ് ടൂർ ന്റെ ആദ്യ ഷോയിൽ 80,000 ആളുകളും രണ്ടാമത്തെ ഷോയിൽ ഒരു ലക്ഷവും പങ്കെടുത്തു. അവലംബം
പുറംകണ്ണികൾ
Yarkon Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia