യു. കലാനാഥൻ
കേരളത്തിലെ യുക്തിവാദ പ്രസ്ഥാനങ്ങളിലെ ഒരു പ്രമുഖ പ്രവർത്തകനായിരുന്നു യു കലാനാഥൻ (U.Kalanadhan). വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്.[1] കേരള യുക്തിവാദി സംഘം എന്ന സംഘടനയുടെ പ്രസിഡന്റായിരുന്നു. ചാലിയം യു.എച്ച്.എച്ച്.എസിൽ അദ്ധ്യാപകനായിരുന്നു. ജീവിതരേഖ1940 ജൂലൈ 22 ന് ജനനം. കോഴിക്കോട് ഗൺപത് സ്കൂളിൽ വിദ്ധ്യാഭ്യാസം. ഫറൂക്ക് കോളേജിൽ നിന്നും ജന്തുശാസ്ത്രത്തിൽ ബിരുദം. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്തിൽ ആനങ്ങാടി റെയിൽവേ ഗേറ്റിനു സമീപം 'ചാർവാകം'എന്ന വീട്ടിൽ താമസിച്ചിരുന്നു. ഇന്ത്യയിലെ യുക്തിവാദ സംഘടനകളുടെ ഫെഡറേഷനായ FIRA (Federation of Indian Rationalist Associations) യുടെ പ്രസിഡന്റായും, സെക്രട്ടറിയായും രക്ഷാധികാരിയായും പ്രവർത്തിച്ചു. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവായ കലാനാഥൻ ഉജ്ജ്വല വാഗ്മിയാണ്. 1995ൽ അധ്യാപക ജോലിയിൽനിന്ന് വൊളണ്ടറി റിട്ടയർമെന്റ് എടുത്തു. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം കണ്ണൂർ പെരളശ്ശേരി സ്വദേശി എം.കെ ശോഭനയെ ജീവിതപങ്കാളിയാക്കി. 1970 മുതൽ 1984 വരെ സി.പി.എം. വള്ളിക്കുന്ന് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. കേരള യുക്തിവാദി സംഘം കോഴിക്കോട് ജില്ലാ ഓർഗനൈസിങ് സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, ഫെഡറേഷൻ ഓഫ് ഇന്ത്യൻ റാഷണലിസ്റ്റ് അസോസിയേഷൻ ദേശീയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1979 മുതൽ 1984 വരെയും 1995 മുതൽ 2000 വരെയും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2000 മുതൽ 2005 വരെ പഞ്ചായത്ത് അംഗവുമായിരുന്നു.[2] 2024 മാർച്ച് ആറിന് അന്തരിച്ചു. കൃതികൾ
പുരസ്കാരങ്ങളും അംഗീകാരങ്ങളും
അവലംബം
|
Portal di Ensiklopedia Dunia