യു.ആർ. റാവു സാറ്റലൈറ്റ് സെന്റർ
ഇന്ത്യൻ നിർമ്മിത ഉപഗ്രഹങ്ങളുടെ രൂപകൽപ്പന, വികസനം, ഫാബ്രിക്കേഷൻ, ടെസ്റ്റിംഗ് എന്നിവയ്ക്കായുള്ള ഇസ്രോയുടെ പ്രമുഖ കേന്ദ്രമാണ് ഐഎസ്ആർഒ ഉപഗ്രഹ കേന്ദ്രം (ISAC) (ഇംഗ്ലീഷ്: Indian Space Research Organisation Satellite Centre). 1972 ൽ ബംഗളൂരു പെനയ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ സ്ഥാപിതമായപ്പോൾ ഇന്ത്യൻ സയന്റിഫിക് സാറ്റലൈറ്റ് പ്രോജക്ട് (ഐഎസ്എസ്പി) എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. [1] ഇസ്രോയുടെ മുൻചെയർമാനും ISAC ന്റെ മോധാവിയുമായിരുന്ന ഡോ. ഉഡുപ്പി രാമചന്ദ്ര റാവുവിന്റെ സ്മരണാർത്ഥം 2018 ഏപ്രിൽ 2 മുതൽ ഈ കേന്ദ്രത്തിന്റെ പേര് യു.ആർ. റാവു സാറ്റലൈറ്റ് സെന്റർ എന്നാക്കി മാറ്റി. കർണാടകയിലെ ബാംഗ്ലൂർ വിമാനപുര പോസ്റ്റിൽ സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രം നൂറിലേറെ ഉപഗ്രഹങ്ങൾ നിർമ്മിച്ചിട്ടുണ്ട്. [2] ഇൻസാറ്റ് പരമ്പര, ഐ.ആർ.എസ് പരമ്പര, ജിസാറ്റ് ആശയവിനിമയ ഉപഗ്രഹങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും. ഇലക്ട്രോ-ഒപ്റ്റിക്സ് സിസ്റ്റംസ് (LEOS), ഇസ്രോ സാറ്റലൈറ്റ് ഇന്റഗ്രേഷൻ ആൻഡ് ടെസ്റ്റിംഗ് എസ്റ്റാബ്ലിഷ്മെന്റ് (ISITE) എന്നിവ ISAC ന് കീഴിൽ പ്രവർത്തിയ്ക്കുന്നവയാണ്. ഡോ. പി കുഞ്ഞികൃഷ്ണനാണ് നിലവിൽ ഐഎസ്ആർഒ സാറ്റലൈറ്റ് സെന്റർ (ISAC)-ന്റെ ഡയറക്ടർ. [3] മുൻ ഡയറക്ടർമാർ
പുറം കണ്ണികൾഅവലംബം
|
Portal di Ensiklopedia Dunia