Belt: 10- തൊട്ട് 12 ഇഞ്ച് (250- തൊട്ട് 300 മി.മീ) (amidships); 6 ഇഞ്ച് (150 മി.മീ) (aft)[5][6]
Bulkheads: 10 ഇഞ്ച് (250 മി.മീ) and 11 ഇഞ്ച് (280 മി.മീ); 9 ഇഞ്ച് (230 മി.മീ) (lower belt aft)[6]
Barbettes: 5- തൊട്ട് 12 ഇഞ്ച് (130- തൊട്ട് 300 മി.മീ)[6]
Turrets: 14 ഇഞ്ച് (360 മി.മീ) (face); 4 ഇഞ്ച് (100 മി.മീ) (top); 8 ഇഞ്ച് (200 മി.മീ) - 9 ഇഞ്ച് (230 മി.മീ) (sides); 8 ഇഞ്ച് (200 മി.മീ) (rear)[10];
Decks: 1.5- തൊട്ട് 3 ഇഞ്ച് (38- തൊട്ട് 76 മി.മീ)[11]
അമേരിക്കൻ സംസ്ഥാനമായ ടെക്സസിന്റെ പേരിട്ട രണ്ടാമത്തെ അമേരിക്കൻ നാവികസേനാക്കപ്പലാണ്യു.എസ്.എസ്. ടെക്സസ് (ബിബി-35). 1926 നവംബർ മുതൽ 1927 സെപ്റ്റംബർ വരെയുള്ള കാലഘട്ടത്തിൽ അമേരിക്കൻ നാവികസേനയുടെ പതാകവാഹകക്കപ്പലായിരുന്നു ഇത്.
1912 മേയ് 18നു ലോഞ്ച് ചെയ്ത കപ്പൽ 1914 മാർച്ച് 12നു കമ്മീഷൻ ചെയ്തു. റ്റാമ്പിക്കോ സംഭവത്തെത്തുടർന്ന് കമ്മീഷൻ ചെയ്ത് അധികം കഴിയുംമുമ്പുതന്നെ "ടെക്സസ്" മെക്സിക്കൻ കടലിലേയ്ക്ക് പുറപ്പെട്ടു. അതിനുശേഷം ഒന്നാം ലോകമഹായുദ്ധകാലത്ത് വടക്കൻ കടലിൽ ഏറെ റോന്തുചുറ്റലുകൾ നടത്തി. 1941ൽ അമേരിക്കൻ ഐക്യനാടുകൾ ഔദ്യോഗികമായി രണ്ടാം ലോകമഹായുദ്ധത്തിൽ പ്രവേശിച്ചശേഷം കോൺവോയികൾക്ക് അകമ്പടി പോവുമായിരുന്നു "ടെക്സസ്". പിന്നീട് നോർമണ്ടി ലാൻഡിങിന്റെ അവസരത്തിലും ഉത്തര ആഫ്രിക്കൻ സമരഘട്ടത്തിലും ആക്സിസ് ശക്തികൾ കൈയ്യടക്കിവച്ചിരുന്ന തീരപ്രദേശങ്ങളിൽ ഷെൽ വർഷിക്കുന്നതിലും അതിനുശേഷം 1944ൽ ഇവോ ജിമയിലെയും ഒക്കിനാവയിലെയും യുദ്ധത്തിൽ നാവികപ്രഹരത്തിലൂടെ പിന്തുണ നൽകുന്നതിലും യു.എസ്.എസ്. ടെക്സസ് പങ്കാളിയായി.