യു.കെ. കുമാരൻ
ഒരു മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് യു.കെ. കുമാരൻ. ജീവിതരേഖ![]() 1950 മെയ് 11ന് കോഴിക്കോട് ജില്ലയിലെ പയ്യോളിയിൽ ജനിച്ചു.പ്രാഥമിക വിദ്യാഭ്യാസം കീഴൂർ എ യു പി സ്‌കൂളിലും ഹൈസ്‌കൂൾ വിദ്യാഭ്യാസം പയ്യോളി ഹൈസ്‌കൂളിലും.ഗുരുവായൂരപ്പൻ കോളേജിൽ നിന്നും സാമ്പത്തികശാസ്‌ത്രത്തിൽ ബിരുദം. പത്രപ്രവർത്തനത്തിലും പബ്ലിക്ക് റിലേഷൻസിലും ഡിപ്ലോമ. വീക്ഷണം വാരികയിൽ പത്രപ്രവർത്തനം ആരംഭിച്ചു. വീക്ഷണം വാരികയുടെ അസി. എഡിറ്ററായിരുന്നു. കേരളകൗമുദി കോഴിക്കോട് യൂണിറ്റ് ചീഫ്, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന ടെലിഫോൺ ഉപദേശകസമിതി അംഗം, കാലിക്കറ്റ് സർവ്വകലാശാല ജേർണലിസം ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, കേരള സാഹിത്യ അക്കാദമി വൈസ് ചെയർമാൻ, ഒ വി വിജയൻ സ്മാരക സമിതി ചെയർമാൻ, നാഷണൽ ബുക്ക് ട്രസ്റ്റ് ഉപദേശകസമിതി അംഗം, നവകേരള കോ-ഓപ്പറേറ്റീവ് പബ്ലിഷിങ് ഹൗസ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. കൃതികൾനോവലുകൾസമ്പാർ
ചെറുകഥകൾ
നോവലെറ്റുകൾ
പുരസ്കാരങ്ങൾഎഴുതപ്പെട്ടത് എന്ന നോവലിന് ഇ.വി.ജി. പുരസ്‌കാരം, അപ്പൻ തമ്പുരാൻ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
അവലംബം
|
Portal di Ensiklopedia Dunia