യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രിക്കൾച്ചർ
യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രിക്കൾച്ചർ (USDA) അഥവാ അഗ്രിക്കൾച്ചർ ഡിപ്പാർട്ട്മെന്റ്, കൃഷി, വനപരിപാലനം, ഭക്ഷണം എന്നിവയുമായി ബന്ധപ്പെട്ട ഫെഡറൽ നിയമങ്ങൾ വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതിനു ചുമതലയുള്ള ഒരു യു.എസ്. ഫെഡറൽ എക്സിക്യൂട്ടിവ് വകുപ്പാണ്. കർഷകരുടേയും കൃഷിക്കള ഉടമകളുടേയും ആവശ്യങ്ങൾ നിറവേറ്റുക, കാർഷിക വ്യാപാരം, ഉത്പാദനം എന്നിവ പ്രോത്സാഹിപ്പിക്കുക, ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുക, പ്രകൃതിവിഭവങ്ങളെ സംരക്ഷിക്കുക, ഗ്രാമീണ സമൂഹങ്ങളെ പരിപോഷിപ്പിക്കുക, അമേരിക്കയിലും അന്തർദേശീയമായും വിശപ്പിന് അറുതിവരുത്തുക എന്നിവ ഇതു ലക്ഷ്യമിടുന്നു. USDA യുടെ 141 ബില്ല്യൺ ഡോളർ ബജറ്റിnz ഏകദേശം 80 ശതമാനത്തോളം ഫുഡ് ആൻഡ് ന്യൂട്രീഷ്യൻ സർവീസ് (FNS) പ്രോഗ്രാമിലേക്കാണു പോകുന്നത്. FMS ബഡ്ജറ്റിന്റെ ഏറ്റവും വലിയ ഘടകമായ സപ്ലിമെന്റൽ ന്യൂട്രീഷൻ അസിസ്റ്റൻസ് പ്രോഗ്രാം (മുമ്പ്, ഫുഡ് സ്റ്റാമ്പ് പ്രോഗ്രാം എന്നറിയപ്പെട്ടിരുന്നു), USDA യുടെ പോഷകാഹാര സഹായത്തിന്റെ മൂലക്കല്ലാണ്.[2] അവലംബം
|
Portal di Ensiklopedia Dunia