യുണൈറ്റഡ് സ്റ്റേറ്റ്‌സ് കാപിറ്റോൾ
അമേരിക്കൻ ഐക്യനാടുകളുടെ പാർലിമെന്റ് മന്ദിരമാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് കാപിറ്റോൾ (ഇംഗ്ലീഷ്: United States Capitol). കാപിറ്റോൾ മന്ദിരം (ഇംഗ്ലീഷ്: Capitol Building) എന്നും ഇത് അറിയപ്പെടുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസിന്റെ ആസ്ഥാനവും, യു.എസ്. ഫെഡറൽ ഗവണ്മെന്റിന്റെ നിയമനിർമ്മാണ വിഭാഗത്തിന്റെ സമ്മേളന മന്ദിരവുമാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് കാപിറ്റോൾ. അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സി.യിൽ കാപിറ്റോൾ ഹിൽ എന്ന ഒരു ചെറു കുന്നിന്മുകളിലായി, നാഷണൽ മാളിന്റെ കിഴക്കേ അറ്റത്തായാണ് ഈ മന്ദിരം സ്ഥിതിചെയ്യുന്നത്. 1800-ൽ മന്ദിരത്തിന്റെ പ്രധാന ഭാഗം പണി പൂർത്തിയായിരുന്നു. പിന്നീടുള്ള നാളുകളിൽ കെട്ടിടം കൂടുതൽ വികസിപ്പിക്കുകയാണുണ്ടായത്. കാപിറ്റോൾ മന്ദിരത്തിന്റെ ബൃഹത്ത് മകുടം അതേതുടർന്ന് കൂട്ടിച്ചേർത്തതാണ്. കെട്ടിടത്തിന്റെ തെക്കുഭാഗത്ത് അമേരിക്കൻ പ്രതിനിധി സഭയും, വടക്കേ ഭാഗത്ത്സെനറ്റും സമ്മേളിക്കുന്നു. നിയോ ക്ലാസിക്കൽ ശൈലിയാണ് കാപിറ്റോൾ മന്ദിരത്തിന്റെ നിർമ്മാണത്തിൽ അവലംബിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ പുറംഭാഗത്തിന് വെള്ള നിറം കൊടുത്തിരിക്കുന്നു. അവലംബം
പുറത്തേക്കുള്ള കണ്ണികൾUnited States Capitol എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia