യുദ്ധത്തിന്റെ പാരിസ്ഥിതിക ആഘാതം![]() ![]() യുദ്ധത്തിന്റെ ആധുനികവത്ക്കരണത്തിലും ഇതുമൂലം പ്രകൃതിയിലുണ്ടാകുന്ന വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഫലങ്ങളിലുമാണ് യുദ്ധത്തിന്റെ പാരിസ്ഥിതിക ആഘാതം കേന്ദ്രീകരിച്ചിരിക്കുന്നത്. രാസായുധങ്ങളിൽ നിന്നും ആണവായുധങ്ങളിലേക്കുള്ള യുദ്ധരീതികളുടെ മാറ്റം ആവാസവ്യവസ്ഥയിലും പരിസ്ഥിതിയിലും വേഗത്തിൽ ആയാസങ്ങൾ വരുത്തുന്നു. യുദ്ധത്തിന്റെ പാരിസ്ഥിതിക ആഘാതത്തിൽ ഒന്നാം ലോകയുദ്ധം, രണ്ടാം ലോകയുദ്ധം, വിയറ്റ്നാം യുദ്ധം, റുവാണ്ടൻ ആഭ്യന്തര യുദ്ധം, കൊസോവ യുദ്ധം, ഗൾഫ് യുദ്ധം എന്നിവയും ഉൾപ്പെടുന്നു. ചരിത്ര സംഭവങ്ങൾവിയറ്റ്നാമും റുവാണ്ടയും പരിസ്ഥിതിയും![]() സൈനികപരമായി പ്രാധാന്യമുള്ള സസ്യജാലങ്ങളെ നശിപ്പിക്കാനായി രാസവസ്തുക്കൾ ഉപയോഗിച്ചതിനാൽ വിയറ്റ്നാം യുദ്ധത്തിന് കാര്യമായ പരിസ്ഥിതി ബന്ധമുണ്ട്. വനങ്ങൾ ഇലപൊഴിക്കാനും സൈനിക കേന്ദ്രങ്ങളുടെ അതിർത്തികളിലെ സസ്യവളർച്ച ഇല്ലാതാക്കാനും ശത്രുക്കളുടെ വിളകൾ നശിപ്പിക്കാനും 20 മില്യൺ ഗാലൺ കളനാശിനികളാണ് യു. എസ് സൈന്യം തളിച്ചത്. [1] ഇതും കാണുകഅവലംബം
കൂടുതൽ വായനയ്ക്ക്
|
Portal di Ensiklopedia Dunia