യുനാൻ സംരക്ഷിത പ്രദേശത്തെ മൂന്ന് സമാന്തര നദികൾ
യുനാൻ സംരക്ഷിത പ്രദേശത്തെ മൂന്ന് സമാന്തര നദികൾ എന്നത് ചൈനയിലെ യുനാൻ പ്രവിശ്യയിലുള്ള ഒരു യുനെസ്കോ ലോകപൈതൃക സ്ഥാനമാണ്. യാംഗ്‌സ്റ്റേ, സാല്വീൻ, മെകോങ് എന്നീ മുന്നു നദികൾ സൃഷ്ടിച്ച സമതലങ്ങൾ ഇതിന്റെ ഭാഗമാണ്. ഈ നദികളുടെ ഒഴുക്കുമൂലം രൂപപ്പെട്ട ഗിരികന്ദരങ്ങളും(gorges), നദിയുടെ പാർശ്വങ്ങളിലുള്ള പർവ്വതങ്ങളും സംരക്ഷിത മേഖലയിൽ ഉൾപ്പെടുന്നു. ആകെ 15 സംരക്ഷിത പ്രദേശങ്ങളാണ് ഇവിടെയുള്ളത്. ഇവക്കാകെ 939,441.4 ഹെക്ടരിലും അധികം വിസ്തൃതിയുണ്ട്. ഇവയാണ് പ്രധാന സംരക്ഷിത മേഖലകൾ
കാലാവസ്ഥഭൂപ്രകൃതിക്ക് അനുസരിച്ച് ഇവിടത്തെ കാലാവസ്ഥയിൽ വ്യത്യാസങ്ങൾ അനുഭവപ്പെടുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽനിന്നുമുള്ള തെക്കുപടിഞ്ഞാറൻ മൺസൂൺ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ലഭിക്കാറുണ്ട്. ഇവ്വിടത്തെ 5,000 മീറ്ററിലും ഉയരമുള്ള പർവ്വതങ്ങളിൽ എപ്പോഴും മഞ്ഞ് കാണപ്പെട്ന്നു. വാർഷിക വർഷപാതം 460സെ.മീ മുതൽ 40സെ.മീ വരെ വ്യത്യാസപ്പെടാറുണ്ട്. വടക്ക് ഭാഗത്തുള്ള മഴനിഴൽ പ്രദേശമായ അപ്പർ യാംഗ്സ്റ്റേ പ്രദേശത്താണ് ശരാശരി വെറും 40സെ.മീ വർഷാപാതം രേഖപ്പെടുത്തിയിട്ടുള്ളത്.ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ ഇതും കാണുകഅവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia