യൂജിൻ കാസ്പെർസ്കി
ഇയുജെൻ കാസ്പെർസ്കൈ(Russian: Евгений Валентинович 1965 ഒക്ടോബർ 4-ന് ജനനം നോവോരോസ്സിയ്ക് ) അദ്ദേഹം ഐ ടി സുരക്ഷ മേഖലയിൽ വിദഗ്ദ്ധനാണ്. കമ്പ്യൂട്ടർ വൈറോളജിയിൽ അദ്ദേഹം നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. 1997-ൽ അദ്ദേഹം കമ്പ്യൂട്ടർ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി സോഫ്‌റ്റ്‌വെയർ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കാസ്പെർസ്കൈ ലാബ് എന്ന കമ്പനിയുടെ സഹസ്ഥാപകനായി. 4,000 ജീവനക്കാരുള്ള ഒരു ഐടി സുരക്ഷാ കമ്പനിയാണിത്. അദ്ദേഹം ഗവൺമെന്റ് സ്‌പോൺസർ ചെയ്‌ത സൈബർ വാർഫെയറിന്റെ ഉദാഹരണങ്ങൾ ഗവേഷണ തലവനായിരിക്കുമ്പോൾ തിരിച്ചറിയാൻ സഹായിക്കുകയും ചെയ്തു. സൈബർ യുദ്ധം നിരോധിക്കുന്ന ഒരു അന്താരാഷ്ട്ര ഉടമ്പടിയുടെ അഡ്വവേക്കറ്റ് ആണ് അദ്ദേഹം. കാസ്‌പെർസ്‌കി 1987-ൽ കെജിബി ഹയർ സ്‌കൂളിലെ ടെക്‌നിക്കൽ ഫാക്കൽറ്റിയിൽ നിന്ന് ഗണിത എഞ്ചിനീയറിംഗിലും കമ്പ്യൂട്ടർ സാങ്കേതികവിദ്യയിലും ബിരുദം നേടി. 1989-ൽ അദ്ദേഹത്തിന്റെ വർക്ക് കമ്പ്യൂട്ടറിന് കാസ്‌കേഡ് വൈറസ് ബാധിക്കുകയും അത് നീക്കം ചെയ്യുന്നതിനുള്ള ഒരു പ്രോഗ്രാം അദ്ദേഹം വികസിപ്പിച്ചെടുക്കുകയും ചെയ്തതോടെയാണ് ഐടി സുരക്ഷയിലുള്ള അദ്ദേഹത്തിന്റെ താൽപ്പര്യം ആരംഭിച്ചത്. സെക്യൂരിറ്റി റിസർച്ച്, സെയിൽസ്മാൻഷിപ്പ് എന്നിവയിലൂടെ കാസ്പെർസ്കൈ ലാബ് വളർത്താൻ കാസ്പെർസ്കൈ സഹായിച്ചു. 2007ൽ സിഇഒ ആയി ചുമതലയേറ്റ അദ്ദേഹം 2021 വരെ തുടർന്നു. മുൻകാല ജീവിതംകാസ്പെർസ്കി 1965 ഒക്ടോബർ 4-ന് [1][2] സോവിയറ്റ് യൂണിയനിലെ നോവോറോസിസ്‌കിൽ ജനിച്ചു.[3][4] അദ്ദേഹം വളർന്നത് മോസ്കോയ്ക്ക് സമീപമാണ്,[2]ഒൻപതാം വയസ്സിൽ അവിടെ താമസം മാറി. അദ്ദേഹത്തിന്റെ പിതാവ് ഒരു എഞ്ചിനീയറും അമ്മ ഒരു ചരിത്ര രേഖാശാസ്ത്രജ്ഞയുമായിരുന്നു. കുട്ടിക്കാലത്ത് തന്നെ ഗണിതത്തിലും സാങ്കേതികതയിലും ആദ്യകാല താൽപ്പര്യം വളർത്തിയെടുത്തു.[8] ഒഴിവുസമയങ്ങളിൽ ഗണിത പുസ്തകങ്ങൾ വായിക്കുകയും 14-ാം വയസ്സിൽ ഒരു ഗണിത മത്സരത്തിൽ[2]രണ്ടാം സ്ഥാനം നേടുകയും ചെയ്തു. അദ്ദേഹത്തിന് പതിനാലു വയസ്സുള്ളപ്പോൾ, കാസ്പെർസ്കി എ.എൻ. കോൾമോഗോറോവ് ബോർഡിംഗ് സ്കൂളിൽ ചേർന്നു, ഇത് മോസ്കോ യൂണിവേഴ്സിറ്റി നടത്തുകയും ഗണിതശാസ്ത്രത്തിൽ പ്രത്യേക പരിശീലനം നടത്തുകയും ചെയ്യുന്നു.[5][4]സോവിയറ്റ് യൂണിയന്റെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യുവജന വിഭാഗത്തിലും അദ്ദേഹം അംഗമായിരുന്നു. അവലംബം
|
Portal di Ensiklopedia Dunia