യൂജീൻ മൈക്കൾ അന്റോണിയാഡി![]() ഗ്രീക്-ഫ്രഞ്ച് ജ്യോതിശ്ശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായിരുന്നു യൂജീൻ മൈക്കൾ അന്റോണിയാഡി (1870-1944). ഇദ്ദേഹത്തിന്റെ രണ്ട് ശാസ്ത്ര ഗ്രന്ഥങ്ങൾ ക്ലാസ്സിക് ജ്യോതിശ്ശാസ്ത്രത്തിലെ അടിസ്ഥാന ഗ്രന്ഥങ്ങളായി കണക്കാക്കപ്പെടുന്നു. ജനനം1870-ൽ ഇദ്ദേഹം ഇസ്താൻബൂളിൽ ജനിച്ചു. ഫ്രാൻസിലെ ജ്യൂവിസി ഒബ്സർവേറ്ററിയിൽ ക്യാമിലി ഫ്ലമാരിയോണിന്റെ കൂടെ വാന നിരീക്ഷണത്തിലേർപ്പെട്ട അന്റോണിയാഡി, ബുധൻ, ചൊവ്വ, വ്യാഴം എന്നീ ഗ്രഹങ്ങളുടെ പല സവിശേഷതകളും നിരീക്ഷിക്കുകയുണ്ടായി. 1896 മുതൽ 1917 വരെ ബ്രിട്ടീഷ് അസ്ട്രോണമിക്കൽ അസോസിയേഷന്റെ ചൊവ്വാ നിരീക്ഷണ സംഘത്തിൽ അംഗമായിരുന്ന ഇദ്ദേഹം, തന്റെ കണ്ടെത്തലുകൾ പ്രബന്ധങ്ങളിലൂടെ അവതരിപ്പിക്കുകയുണ്ടായി. ജ്യോതിശാസ്ത്രഗ്രന്ഥങ്ങൾ
എന്നിവയാണ് അന്റോണിയാഡിയുടെ ശ്രദ്ധേയമായ ജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങൾ. ചൊവ്വ, ബുധൻ എന്നീ ഗ്രഹങ്ങളെ സംബന്ധിച്ച തന്റെ കണ്ടെത്തലുകളും നിഗമനങ്ങളും ഇതര ജ്യോതിശ്ശാസ്ത്രകാരന്മാരുടെ കണ്ടെത്തലുകളുടെ ചരിത്രവുമൊക്കെയാണ് ഈ ഗ്രന്ഥങ്ങളുടെ ഉള്ളടക്കം. കൂടാതെ, ജ്യോതിശ്ശാസ്ത്ര ചരിത്രത്തെ മുൻ നിർത്തിയും ഇദ്ദേഹം ഗ്രന്ഥരചന നടത്തിയിട്ടുണ്ട്. 1944 ഫെബ്രുവരി 10-ന് ഫ്രാൻസിലെ മ്യുഡോണിൽ ഇദ്ദേഹം അന്തരിച്ചു. പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia