യൂജെനിയ അപ്പോസ്റ്റോൾ
ഒരു ഫിലിപിനോ പ്രസാധകയായ യൂജെനിയ "എഗ്ഗി" അപ്പോസ്റ്റോൾ (ജനനം സെപ്റ്റംബർ 19, 1925) 1986-ൽ ഫെർഡിനാന്റ് മാർക്കോസ്, 2001-ൽ ജോസഫ് എസ്ട്രാഡ എന്നീ രണ്ടു ഫിലിപ്പീൻ പ്രസിഡന്റുമാരുടെ സമാധാനപരമായ അട്ടിമറിയിൽ പ്രധാന പങ്ക് വഹിച്ചു. ജേർണലിസം, സാഹിത്യം & ക്രിയാത്മക ആശയവിനിമയ കലകൾക്കുള്ള 2006 റാമോൺ മാഗ്സസെ അവാർഡ് എന്നിവ അവർക്ക് ലഭിച്ചിട്ടുണ്ട്.[1] മുൻകാലജീവിതംഡോക്ടറും ദേശീയ അസംബ്ലിയുടെ അംഗവുമായ ഫെർണാണ്ടോ ബാലെസ്റ്ററോസ് ഡൂറാന്റെ എട്ട് മക്കളിൽ രണ്ടാമത്തെ കുഞ്ഞും രണ്ടാമത്തെ മകളും ആയി 1925 സെപ്തംബർ 29 ന് അപ്പോസ്റ്റോൾ ജനിച്ചു.[2] 1936-ൽ പിതാവ് ദേശീയ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അപ്പോസ്റ്റോൾ ഹോളി ഗോസ്റ്റ് കോളേജിൽ (now College of the Holy Spirit) ചേരുകയും ചെയ്തതിനാൽ കുടുംബം മനിലയിലേയ്ക്ക് താമസം മാറി. 1938-ൽ അവർ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കുകയും വാലെഡിക്റ്റോറിയൻ ആകുകയും ചെയ്തു.1944-ൽ മനീലയിൽ ജപ്പാനീസ് അധിനിവേശത്തോടുകൂടി കുടുംബം സോർസോഗോണിലേക്ക് മടങ്ങി. അവലംബം
|
Portal di Ensiklopedia Dunia