യൂണിവേഴ്സിറ്റി ഓഫ് കേപ്പ് ടൌൺ
യൂണിവേഴ്സിറ്റി ഓഫ് കേപ്പ് ടൌൺ (UCT) ദക്ഷിണാഫ്രിക്കയിലെ വെസ്റ്റേൺ കേപ്പ് പ്രവിശ്യയിലുൾപ്പെട്ട കേപ്പ് ടൌണിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു ഗവേഷണ സർവ്വകലാശാലയാകുന്നു. ദക്ഷിണാഫ്രക്കൻ കോളജ് ആയി 1829 ൽ സ്ഥാപിതമായ ഈ വിദ്യാഭ്യാസ സ്ഥാപനം ദക്ഷിണാഫ്രിക്കയിലെ ഏറ്റവും പഴയ ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ്. UCT എന്ന ഹ്രസ്വനാമത്തിൽ ഈ സർവ്വകലാശാല പൊതുവേ അറിയപ്പെടുന്നു. 1918 ൽ അതേ വർഷം പൂർണ്ണ സർവ്വകലാശാലാപദവി ലഭിച്ച സ്റ്റെല്ലൻബോഷ് സർവ്വകലാശാലയോടൊപ്പം ചേർന്ന്, ഇത് ദക്ഷിണാഫ്രിക്കയിലെ ഏറ്റവും പഴയ സർവകലാശാലയായും സബ് സഹാറൻ ആഫ്രിക്കയിലെ ഇപ്പോഴും നിലനിൽക്കുന്ന ഏറ്റവും പഴക്കമുള്ള സർവ്വകലാശാലകളിലൊന്നായും വർത്തിക്കുന്നു. ക്യു.എസ്. വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ്സ്, ദ ടൈംസ് ഹൈയർ എഡ്യുക്കേഷൻ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ്സ്, അക്കാഡമിക് റാങ്കിംഗ്സ് ഓഫ് വേൾഡ് യൂണിവേഴ്സിറ്റീസ് എന്നിവയുടം റാങ്കിംഗ് നിലവാരമനുസരിച്ച് ഏറ്റവും ഉയർന്ന റാങ്കുള്ള ആഫ്രിക്കൻ സർവകലാശാലയാണിത്. ഇവിടുത്തെ നിയമ, വാണിജ്യപര അദ്ധ്യയനവിഭാഗങ്ങൾ സ്ഥിരമായി അന്തർദ്ദേശീയതലത്തിൽത്തന്നെ ഏറ്റവും മികച്ച 100 സ്ഥാപനങ്ങളുടെ കൂടെ ഉൾപ്പെട്ടിരിക്കുന്നു. ഈ സർവ്വകലാശാലയിലെ പഠനമാദ്ധ്യമം ഇംഗ്ലീഷ് ആണ്. ചരിത്രം1829 ൽ ആൺകുട്ടികൾക്കായി സൌത്ത് ആഫ്രിക്കൻ കോളെജ് എന്ന പേരിൽ ഔരു സ്കൂൾ സ്ഥാപിക്കുന്നതു മുതലാണ് UCT യുടെ ചരിത്രം ആരംഭിക്കുന്നത്. അവലംബം
|
Portal di Ensiklopedia Dunia