യൂണിവേഴ്സൽ സീരിയൽ ബസ്സ്
കമ്പ്യൂട്ടറും, മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളും തമ്മിൽ ആശയവിനിമയം നടത്തുന്നതിനു വേണ്ടിയുള്ള ഉപാധിയാണ് യു. എസ്. ബി (യൂണിവേഴ്സൽ സീരിയൽ ബസ്സ്- സാ൪വ്വത്രിക തുട൪വാഹിനി). ഈ സംവിധാനമുപയോഗിച്ച് പ്രിന്റർ, കീബോഡ്, ഡിജിറ്റൽ ക്യാമറകളും, മോനിട്ടറുകളും തുടങ്ങി യുഎസ്ബി സംവിധാനത്തെ പിന്തുണയ്ക്കുന്ന ഉപകരണങ്ങൾ എല്ലാം കമ്പ്യൂട്ടറുമായി ഘടിപ്പിക്കുവാൻ സാധിക്കും. പാരലൽ പോർട്ടുകൾക്ക് പകരമായി ഉപയോഗിക്കുവാൻ കഴിയുന്ന ഒരു സീരിയൽ ബസ്സ് ആണിത്. കമ്പ്യൂട്ടറുകൾക്കും പെരിഫറലുകൾക്കും മറ്റ് കമ്പ്യൂട്ടറുകൾക്കുമിടയിൽ കണക്ഷൻ, ആശയവിനിമയം, പവർ സപ്ലൈ (ഇന്റർഫേസിംഗ്) എന്നിവയ്‌ക്കായുള്ള കേബിളുകൾ, കണക്ടറുകൾ, പ്രോട്ടോക്കോളുകൾ എന്നിവയ്‌ക്കായുള്ള സവിശേഷതകൾ സ്ഥാപിക്കുന്ന ഒരു വ്യവസായ നിലവാരമാണ്.[2] 14 വ്യത്യസ്‌ത കണക്‌ടറുകൾ ഉൾപ്പെടെ വിവിധ തരത്തിലുള്ള യുഎസ്ബി ഹാർഡ്‌വെയർ നിലവിലുണ്ട്, അതിൽ ഏറ്റവും പുതിയത് യുഎസ്ബി-സി(USB-C)ആണ്. 1996-ൽ പുറത്തിറക്കിയ, യുഎസ്ബി നിലവാരം യുഎസ്ബി ഇംപ്ലിമെന്റേഴ്സ് ഫോറം(USB-IF)പരിപാലിക്കുന്നു. യുഎസ്ബി സ്പെസിഫിക്കേഷനുകളുടെ നാല് തലമുറകൾ ഇവയാണ്: യുഎസ്ബി 1.x, യുഎസ്ബി 2.0, യുഎസ്ബി 3.x, യുഎസ്ബി4.[3] ![]() ![]() അവലോകനംപേഴ്സണൽ കമ്പ്യൂട്ടറുകളിലേക്കുള്ള പെരിഫറലുകളുടെ കണക്ഷൻ സ്റ്റാൻഡേർഡൈസ് ചെയ്യുന്നതിനാണ് യുഎസ്ബി രൂപകൽപ്പന ചെയ്തിരിക്കുന്നത്, വൈദ്യുതിയുമായി ആശയവിനിമയം നടത്താനും വൈദ്യുതി വിതരണം ചെയ്യാനും സാധിക്കും. സീരിയൽ പോർട്ടുകളും പാരലൽ പോർട്ടുകളും പോലുള്ള ഇന്റർഫേസുകളെ ഇത് വലിയ തോതിൽ മാറ്റിസ്ഥാപിക്കുന്നതിന് കാരണമായി, കൂടാതെ ഉപകരണങ്ങളിൽ ഇത് സാധാരണയായി മാറിയിരിക്കുന്നു. കമ്പ്യൂട്ടർ കീബോർഡ്, മൗസ്, വീഡിയോ ക്യാമറകൾ, പ്രിന്ററുകൾ, പോർട്ടബിൾ മീഡിയ പ്ലെയറുകൾ, മൊബൈൽ (പോർട്ടബിൾ) ഡിജിറ്റൽ ടെലിഫോണുകൾ, ഡിസ്ക് ഡ്രൈവുകൾ, നെറ്റ്‌വർക്ക് അഡാപ്റ്ററുകൾ എന്നിവ യുഎസ്ബി വഴി ബന്ധിപ്പിച്ചിട്ടുള്ള പെരിഫറലുകളുടെ ഉദാഹരണങ്ങളിൽ ഉൾപ്പെടുന്നു. യുഎസ്ബി കണക്ടറുകൾ പോർട്ടബിൾ ഉപകരണങ്ങളുടെ ചാർജ്ജിംഗ് കേബിളുകളായി മറ്റ് തരങ്ങളെ മാറ്റിസ്ഥാപിക്കുന്നു. റിസപ്റ്റാക്കിൾ (സോക്കറ്റ്) ഐഡന്റിഫിക്കേഷൻ![]() ഉപകരണങ്ങളിലെ യുഎസ്ബി റിസപ്‌റ്റക്കിളുകൾ (സോക്കറ്റുകൾ) വേഗത്തിൽ തിരിച്ചറിയാൻ അനുവദിക്കുന്നതിനാണ് ഈ വിഭാഗം ഉദ്ദേശിക്കുന്നത്. പ്ലഗുകളുടെയും റിസപ്റ്റാക്കിളുടെയും കൂടുതൽ ഡയഗ്രമുകളും ചർച്ചകളും മുകളിലുള്ള പ്രധാന ലേഖനത്തിൽ കാണാം. ചരിത്രംയു.എസ്.ബി. 1.0 മാനദണ്ഡങ്ങൾ ആദ്യമായി പുറത്തുവന്നത് 1996 ൽ ആയിരുന്നു. കമ്പ്യൂട്ടറിന്റെ പുറകിൽ നിന്നും പലതരത്തിലുള്ള കണക്ടറുകൾ ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് സാധ്യമാക്കിയത്. ആശയവിനിമയ ഉപകരണങ്ങളിലെ സോഫ്റ്റ്വെയറുകളുടെ രൂപരേഖ ലഘൂകരിക്കുക എന്ന ലക്ഷ്യവും ഇതോടൊപ്പം ഉണ്ടായിരുന്നു. യു.എസ്.ബി. 1.0 മാനദണ്ഡം വഴി 12 Mbit/s വേഗതയിൽ വിവരങ്ങൾ കൈമാറാൻ സാധിച്ചിരുന്നു. ഏപ്രിൽ 2000-ൽ ആണ് യു.എസ്.ബി. 2.0 യുടെ മാനദണ്ഡങ്ങൾ ആദ്യമായി പുറത്തുവന്നത്. ഈ മാനദണ്ഡങ്ങൾ പ്രമാണാനുസാരമാക്കിയത് 2001-ൽ USB-IF [4]ആണ്. എച്ച്.പി, ഇന്റൽ, അൽക്കാടെല്‍, മൈക്രോസോഫ്റ്റ്, എൻ.ഇ.സി, ഫിലിപ്സ് എന്നീ പ്രമുഖ കമ്പനികളുടെ സംയുക്ത ശ്രമത്തിന്റെ ഫലമായി വളരെ വേഗത്തിലുള്ള ആശയവിനിമയം സാധ്യമായി. യു.എസ്.ബി 1.0 യെ അപേക്ഷിച്ച് ഇതിന്റെ വേഗത 480 Mbit/s ആയി ഉയർത്തുവാൻ സാധിച്ചു. ഡിവൈസ് ക്ലാസുകൾയുഎസ്ബി ഉപകരണങ്ങളുടെ ധർമ്മം ക്ലാസ് കോഡുകളായി നിർവ്വചിച്ചിരുക്കുന്നു. [5]
കേബിളുകൾയു. എസ്. ബി കേബിളുകളുടെ പരമാവധി നീളം (യു. എസ്. ബി 2.0 പഴയവക്കും) 5.0 മീറ്റർ (16.4 അടി). ആണ്.
കണക്ടറുകൾനോർമൽ,മിനി, മൈക്രോ യു. എസ്. ബി കണക്ടറുകൾ. ![]() യു.എസ്.ബി. ഫ്ലാഷ് ഡ്രൈവ്കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ഒരു വേർപെടുത്താവുന്ന വിവരശേഖരണോപാധിയാണ് യു.എസ്.ബി. ഫ്ലാഷ് ഡ്രൈവ്. ഹാർഡ് ഡിസ്ക്ക് പോലെ വിവരങ്ങൾ ശേഖരിച്ച് വെക്കാൻ സാധിക്കുമെന്നതാണ് യു എസ് ബി ഫ്ലാഷ് ഡ്രൈവിന്റെ ധർമ്മം, പെൻ ഡ്രൈവ്, ഫ്ലാഷ് മെമ്മറി, മെമ്മറി സ്റ്റിക് എന്ന പേരിലെല്ലം ഇത് അറിയപ്പെടുന്നു. ഒരു ഇഞ്ച് വലിപ്പമുള്ള ഫ്ലാഷ് ഡിസ്കുകൾ വരെ ലഭ്യമാണ്. 32 മെഗാബൈറ്റ് മുതൽ മുകളിലേക്ക് വിവിധ രൂപത്തിലും അളവിലും സംഭരണ ശേഷിയുള്ള ഫ്ലാഷ് ഡിസ്ക് ഇന്ന് ലഭ്യമാണ്.ഫ്ലാഷ് മെമ്മറി വാഹനങ്ങളിൽ ഘടിപ്പിച്ച് സംഗീതവും മറ്റും ആസ്വദിക്കാനുള്ള സംവിദാനവും വിപണിയിൽ ലഭ്യമാണ്. ഉപയോഗംയു എസ് ബി സ്ലോട്ടിലാണ് സാധാരണ ഈ തരം മെമ്മറികൾ കണക്ട് ചെയ്യുന്നത്. വാച്ച്, പേന, കണ്ണട എന്നിവയോടൊപ്പവും മറ്റും വരുന്ന ഫ്ലാഷ് മെമ്മറികളിലേക്ക് പ്രത്യേകം കേബിൾ ഉപയോഗിച്ച് യു.എസ്.ബി പോർട്ടുമായി ബന്ധിപ്പിക്കുന്നു.ചെറിയ ഓപറേറ്റിങ് സിസ്റ്റങ്ങൾ ഡ്രൈവിൽ നിന്നുതന്നെ ബൂട്ട് ചെയ്യിക്കാൻ സാധിക്കും.നമ്മൾ ഉപയോഗിക്കുന്ന ഓപറേറ്റിങ് സിസ്റ്റം കൂടെ കൊണ്ടു നടക്കാൻ ഇത് സഹായിക്കുന്നു അവലംബം
|
Portal di Ensiklopedia Dunia