യൂനോ (കാർഡ് ഗെയിം)Uno (/ˈuːnoʊ/; എന്നത് ഇറ്റാലിയൻ അല്ലെങ്കിൽ സ്പാനിഷ് വാക്കാണ്. അർഥം ഒന്ന്).ഇതൊരു അമേരിക്കൻ കാർഡ് ഗെയിം ആണ്. 1971 ൽ ഓഹിയോവിലെ മെർലി റോബിൻസ് ആണ് ഈ കളി വികസിപ്പിച്ചത്. 2 ആൾ മുതൽ 10 ആളുകൾക്ക് വരെ ഈ കളി കളിക്കാവുന്നതാണ്. ഏഴ് വയസ്സുമുതലുള്ളവരാക്കാണ് ഈ കളി നിർദ്ദേശിക്കുന്നത്. കളിയുടെ രീതി108 കാർഡുകളായിരിക്കും ഒരു സെറ്റിൽ ഉണ്ടാവുക.[അവലംബം ആവശ്യമാണ്] അത് കശക്കി ഏഴ് എണ്ണം വീതം ഒരോരുത്തരുടെ മുന്നിൽ വെക്കുന്നു. ഒരാളുടെ കയ്യിലെ കാർഡുകൾ മറ്റൊരാൾ കാണാത്തവിധം വേണം വിതരണം നടത്താൻ......... ബാക്കിയുള്ള കാർഡ് സെറ്റ് മുഴുവൻ മേശപ്പുറത്ത് താലകീഴായി അടുക്കി വെക്കുന്നു. അതിൽ നിന്നും ഒന്നെടുത്ത് മേശപ്പുറത്ത് തിരിച്ചു വെച്ചാണ് കളി ആരംഭിക്കുന്നത്. ആദ്യം ഒരാൾ മേശപ്പുറത്ത് വെച്ച് കാർഡിലെ കളറിനോ അക്കത്തിനോ ചിഹ്നത്തിനോ സമാനമായ കാർഡ് വെക്കുന്നു. അങ്ങനെ വെക്കാൻ ഇല്ലെങ്കിൽ ഒന്ന് അടുക്കി വെച്ചതിൽ നിന്നും ഒന്നും വലിക്കേണ്ടി വരും. തുടർന്ന് നിയമമനുസരിച്ച് കളി പുരോഗമിക്കുകയും ആദ്യം കയ്യിലെ കാർഡുകൾ തിരുമ്പോൾ കളി അവസാനിക്കുകന്നു. നിലവിൽ ഓരോരുത്തരിലും അവശേഷിച്ച കാർഡുകളുടെ മൂല്യം കൂട്ടിനോക്കി അവർക്ക് ലഭിച്ച സംഖ്യകളായി രേഖപ്പെടുത്തും. പരമാവധി കുറയുകയാണ് വേണ്ടത്. ഇങ്ങനെ തുടർന്നും കളി ആരംഭിക്കുകയും 500 എത്തുന്നവർ ആദ്യമാദ്യം കളിയിൽ നിന്ന് പുറത്തായി അവസാനം അവശേഷിക്കുന്ന ആൾ ജയിക്കുന്നു. ചരിത്രംഓഹിയോവിലെ ഒരു ബാർബർ ഷാപ്പ് ഉടമയായിരുന്ന മെർലി റോബിൻസ് ആണ് ഈ കളി കണ്ടുപിടിച്ചത്. അദ്ദേഹം പൊതുവെ കാർഡ് കളിയിൽ തല്പരനായിരുന്നു. 1971 ൽ ഒരു ദിവസം യൂനോ എന്ന ആശയം മനസ്സിലുദിക്കുകയും കുടുംബത്തോടൊപ്പം ആ കളി ആരംഭിക്കുകയും ചെയ്തു. പിന്നെ കൂട്ടുകാരിലേക്കും വ്യാപിച്ചു.ആദ്യം സ്വന്തമായി ഈ കളി വിൽപന നടത്തിയിരുന്ന റോബിൻസ് പിന്നീട് പ്രാദേശിക വ്യവസായികൾക്കും അതിന് ശേഷം International Games Inc നും അവകാശം കൈമാറി. 1992 ൽ ഇത് അന്താരാഷ്ട്രതലങ്ങളിലേക്ക് കൂടുതൽ വ്യാപിച്ചു.[1] Official rules![]()
കുറിപ്പുകൾഅവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia