യൂറിയൽ അക്കോസ്റ്റജൂതദാർശനികൻ. സ്പിനോസയുടെ മുൻഗാമി. പോർച്ചുഗലിൽ ഒട്ടോപ്പോവിലെ ഒരു കത്തോലിക്കാ കുടുംബത്തിൽ ജനിച്ചു. മതപഠനതത്പരനായിരുന്ന ഇദ്ദേഹം കാനോൻ നിയമത്തിൽ വിദഗ്ദ്ധപഠനം നടത്തി. വെളിപ്പെടുത്തപ്പെട്ട മതങ്ങളെല്ലാം അസംബന്ധമാണെന്നും പ്രകൃതി നിയമങ്ങളിലും യുക്തിവിചാരത്തിലും അധിഷ്ഠിതമായ മതം മാത്രമേ മനുഷ്യന് സന്തോഷവും അഭിവൃദ്ധിയും അന്തസ്സും നല്കുകയുള്ളു എന്നും ഇദ്ദേഹം വാദിച്ചു. പിന്നീട് ക്രിസ്തുമതം ഉപേക്ഷിച്ച് ജൂതമതം സ്വീകരിച്ചു. ഇദ്ദേഹം ആത്മാവിന്റെ അനശ്വരത എന്ന ആശയത്തെ എതിർത്തു. വിശുദ്ധ ഗ്രന്ഥങ്ങളിലെ ജൂതമതവും പ്രായോഗിക ജൂതമതവും തമ്മിലുള്ള വൈപരീത്യം അക്കോസ്റ്റായെ നിരാശനാക്കി. തുടർന്ന് റബിമാരുടെ ജൂതമതത്തെ എതിർത്തതിനെ ചൊല്ലി മതഭ്രഷ്ടനാക്കപ്പെട്ടു. എങ്കിലും ഒറ്റപ്പെട്ട ജീവിതം മുഷിഞ്ഞപ്പോൾ പശ്ചാത്താപം പ്രകടിപ്പിച്ചു തിരികെ ജൂതമതത്തിൽ ചേർന്നു. പഴയ തെറ്റ് ആവർത്തിച്ചതിനാൽ വീണ്ടും ബഹിഷ്കൃതനായി. ഒരിക്കൽക്കൂടി മതത്തിൽ ചേർന്നു സ്വന്തം വിശ്വാസങ്ങൾ തെറ്റാണെന്നു പരസ്യമായി ഇദ്ദേഹത്തിന് പ്രഖ്യാപിക്കേണ്ടിവന്നു. അഭിമാനക്ഷതംകൊണ്ട് അസ്വസ്ഥനായിത്തീർന്ന അക്കോസ്റ്റാ ഒടുവിൽ സ്വന്തം ജീവിതകഥ എഴുതിവച്ചശേഷം 1640-ൽ ആത്മഹത്യ ചെയ്തു.[1] അവലംബംപുറംകണ്ണികൾ
|
Portal di Ensiklopedia Dunia