യൂറോപ്പിന്റെ ചരിത്രം

ആന്റ്‌വെർപ്പിലെ കാർട്ടോഗ്രാഫറായിരുന്ന അബ്രഹാം ഒർട്ടേലിയസ് 1595ൽ തയ്യാറാക്കിയ യൂറോപ്പിന്റെ ഭൂപടം

യൂറോപ്പ് വൻകരയിലെ ചരിത്രാതീത കാലം മുതൽ ഇന്നുവരെയുള്ള ജനപഥത്തിന്റെ ചരിത്രമാണ് യൂറോപ്പിന്റെ ചരിത്രം. പൗരാണിക ഗ്രീസിലെ നാട്ടുരാജ്യങ്ങളിൽ നിന്ന് തുടങ്ങുന്നു ഈ ചരിത്രം. പിന്നീട് മധ്യധരണ്യാഴീ തടം മുഴുവൻ റോമാസാമ്രാജ്യം പിടിച്ചടക്കി. എഡി 476 ൽ റോമാസാമ്രാജ്യത്തിന്റെ തകർച്ചയോടുകൂടി യൂറോപ്പിന്റെ മധ്യകാലം തുടങ്ങിയതായി കണക്കാക്കപ്പെടുന്നു. പതിനാലാം നൂറ്റാണ്ടിൽ തുടങ്ങിയ നവോത്ഥാനം യൂറോപ്പിലെ പരമ്പരാഗത ശാസ്ത്ര വിശ്വാസ സത്യങ്ങളെ ചോദ്യം ചെയ്തുകൊണ്ട് വിപ്ലവം സൃഷ്ട്ടിച്ചു.ഇതേ സമയം തന്നെ പ്രൊട്ടസ്റ്റന്റ് വിശ്വാസപ്രമാണങ്ങൾക്ക് ഒരു അഴിച്ചുപണിക്ക് ജർമനിയിലെയും സ്കാൻഡിനേവിയയിലെയും ബ്രിട്ടനിലെയും പ്രൊട്ടസ്റ്റന്റ് പള്ളികൾ തുടക്കം കുറിച്ചു. 1800-ന് ശേഷം വ്യവസായവിപ്ലവം ബ്രിട്ടനിലേക്കും പശ്ചിമയൂറോപ്പിലേക്കും അഭിവൃദ്ധി കൊണ്ടുവന്നു. യൂറോപ്പിലെ പ്രധാന ശക്തികളെല്ലാം അമേരിക്കയിലും ആഫ്രിക്കയിലും ഏഷ്യയിലുമെല്ലാം കോളനികൾ സ്ഥാപിച്ചു. ഇരുപതാം നൂറ്റാണ്ടിൽ നടന്ന ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവും യൂറോപ്പിലെമ്പാടും വൻ രക്തച്ചൊരിച്ചിലിന് കാരണമായി. 1947 - 1989 കാലഘട്ടം ശീതയുദ്ധത്തിന്റെ നിഴലിലായിരുന്നു യൂറോപ്പ്. 1950നു ശേഷം രാജ്യങ്ങൾ യൂറോപ്യൻ യൂണിയൻ എന്ന ഒരു കൊടിക്കീഴിൽ ഒന്നിക്കാൻ തുടങ്ങി. ഇന്ന് റഷ്യക്ക് വടക്കോട്ട് ഉള്ള ഒട്ടുമിക്ക രാജ്യങ്ങളും അമേരിക്കക്കും കാനഡക്കും ഒപ്പം നാറ്റോ സൈനിക സഖ്യത്തിലെ അംഗങ്ങളാണ്.

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya