ഫുട്ബോളിലെ കളിക്കാരുടെ പ്രകടനത്തിനനുസരിച്ച്, ഫിഫ വർഷം തോറും നൽകിവരുന്ന ഒരു പുരസ്കാരമാണ് യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ. ഈ പുരസ്കാരം Ballon d'Or അഥവാ സ്വർണ്ണപ്പന്ത് (The Golden Ball) എന്നും അറിയപ്പെടുന്നു. ഒരു കലണ്ടർ വർഷത്തിൽ യൂറോപ്പിലെ ക്ലബ്ബ് മത്സരങ്ങളിൽ ഏറ്റവും നല്ല പ്രകടനം കാഴ്ചവെച്ച കളിക്കാരനുള്ളതാണ് ഈ പുരസ്കാരം. [1][2]
ഫ്രാൻസ് ഫുട്ബോളിന്റെ ചീഫ് മാഗസീൻ എഡിറ്ററായിരുന്ന ഗബ്രിയേൽ ഹാനോട്ട് ആണ് ഈ പുരസ്കാരത്തിന്റെ ഉപജ്ഞാതാവ്. 1956 ൽ അദ്ദേഹം തziന്റെ ഒപ്പം പ്രവർത്തിക്കുന്നവരോട് ഈ വർഷത്തെ യൂറോപ്പിലെ ഏറ്റവും നല്ല കളിക്കാരനെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു. ആദ്യത്തെ പുരസ്കാര ജേതാവ് ബ്ലാക്ക്പൂളിന്റെസ്റ്റാൻലി മാത്യൂസ് ആയിരുന്നു.[3]
പുരസ്കാരം നൽകിയിരുന്ന ആദ്യ കാലങ്ങളിൽ യൂറോപ്യൻ ക്ലബ്ബുകളിൽ കളിക്കുന്ന യൂറോപ്പിലെ കളിക്കാർക്കു വേണ്ടി മാത്രമേ തിരഞ്ഞെടുപ്പ് നടന്നിരുന്നുള്ളൂ. അതിനാൽ പെലെ, ഡിയേഗോ മറഡോണ മുതലായ ലോകോത്തര കളിക്കാർ ഈ പുരസ്കാരത്തിന് അനർഹരായിരുന്നു.[4] 1995 ൽ പുരസ്കാരവിതരണത്തിൽ മാറ്റം വന്നു. യൂറോപ്യൻ ക്ലബ്ബുകൾക്കു വേണ്ടി കളിക്കുന്ന യൂറോപ്പുകാരല്ലാത്ത കളിക്കാരേയും പുരസ്കാരത്തിനായി തിരഞ്ഞെടുക്കാമെന്നായി. യൂറോപ്പുകാരനല്ലാതെ ഈ പുരസ്കാരം നേടിയ ആദ്യ വ്യക്തി മിലാന്റെജോർജ് വിയ ആയിരുന്നു. പുതിയ നിയമം നിലവിൽ വന്ന വർഷം തന്നെ അദ്ദേഹം ഈ പുരസ്കാരം സ്വന്തമാക്കി.[5] 2007 ൽ നിയമത്തിൽ വീണ്ടും മാറ്റം വന്നു. ലോകത്തിലെ ഏത് കളിക്കാരനും ഈ പുരസ്കാരത്തിന് അർഹതയുണ്ട് എന്ന നിയമം നിലവിൽ വന്നു. അതിനാൽ തന്നെ വോട്ട് ചെയ്യുന്ന പത്രപവർത്തകരുടെ എണ്ണം 96 ആയി ഉയർന്നു. 2006 ൽ ഇത് 52 ആയിരുന്നു.[6]
മൂന്ന് കളിക്കാർ ഈ പുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട് : യോഹാൻ ക്രൈഫ്, മിഷായേൽ പ്ലാറ്റീനി, മാർക്കോ വാൻ ബാസ്റ്റൻ എന്നിവരാണവർ. അതിൽത്തന്നെ പ്ലാറ്റീനി മാത്രമാണ് മൂന്ന് പുരസ്കാരങ്ങളും അടുത്തടുത്ത വർഷങ്ങളിലായി നേടിയിട്ടുള്ളത്. 1983 മുതൽ 1985 വരെയാണത്.[3] ഈ പുരസ്കാരം നേടുന്ന ആദ്യ ബ്രസീൽ കളിക്കാരൻ റൊണാൾഡോ ആണ്. പുരസ്കാര വിതരണ നിയമത്തിലെ മാറ്റത്തിനു ശേഷം 1997 ലാണ് അദ്ദേഹം ഈ പുരസ്കാരം നേടിയത്.[5]ഡച്ച് കളിക്കാരും ജർമ്മൻ കളിക്കാരും ഏഴ് പുരസ്കാരങ്ങൾ വീതം നേടി രാജ്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പട്ടികയിൽ മുന്നിൽ നിൽക്കുന്നു. ക്ലബ്ബുകളെ അടിസ്ഥാനപ്പെടുത്തിയുള്ള പട്ടികയിൽ ഇറ്റാലിയൻ ക്ലബ്ബുകളായ A.C. മിലാനുംഇന്റർമിലാനും മുന്നിൽ നിൽക്കുന്നു. രണ്ട് ടീമിൽ നിന്നും 6 കളിക്കാർക്കായി 8 പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.[7] ഏറ്റവും പുതിയ പുരസ്കാരജേതാവ് അർജന്റീനയുടെലയണൽ മെസ്സി ആണ്. ഈ പുരസ്കാരം നേടുന്ന മൂന്നാമത്തെ അർജന്റീനക്കാരനും ആദ്യത്തെ അർജന്റീന പൗരനുമാണ് അദ്ദേഹം.[8]
കെവിൻ കീഗൻ, 1978 ലെയും 1979 ലെയും ജേതാവ്.രണ്ട് പ്രാവശ്യം പുരസ്കാരം നേടിയിട്ടുള്ള ഫ്രാൻസ് ബെക്കൻബോവർയോഹാൻ ക്രൈഫ് കളിക്കാരനായും മാനേജരായും സ്വർണ്ണപ്പന്ത് നേടിയിട്ടുണ്ട്.മിഷായേൽ പ്ലാറ്റീനി തുടർച്ചയായി മൂന്നുപ്രാവശ്യം സ്വർണ്ണപ്പന്ത് നേടിയിട്ടുണ്ട്.മാർക്കോ വാൻ ബാസ്റ്റൻ പരിക്കിനെത്തുടർന്ന് വിരമിക്കുന്നതിനു മുമ്പ് 1988 മുതൽ 1992 വരെ മൂന്ന് സ്വർണ്ണപ്പന്ത് നേടിയിട്ടുണ്ട്.സിനദിൻ സിദാൻ 1998 ലെ ലോകകപ്പ് വിജയത്തെത്തുടർന്ന് ഒരു പ്രാവശ്യം പുരസ്കാരം നേടി.റൊണാൾഡോ, രണ്ട് പ്രാവശ്യം പുരസ്കാരജേതാവായിരുന്നു. 1997 ൽ, പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനുമായി.റൊണാൾഡീന്യോ, 2005 ലെ ജേതാവ്.കക്ക, 2007 ലെ സ്വർണ്ണപ്പന്ത് ജേതാവ്.ക്രിസ്റ്റ്യാനോ റൊണാൾഡോ, 2008 ലെ ജേതാവ്.ലയണൽ മെസ്സിയാണ് ഇപ്പോഴത്തെ സ്വർണ്ണപ്പന്ത് ജേതാവ്