യൂറോപ്യൻ മൺവെട്ടിക്കാലൻ തവള
പെലൊബാറ്റിഡൈ കുടുംബത്തിലെ ഒരിനം പേക്കാന്തവളയാണ് യൂറോപ്യൻ മൺവെട്ടിക്കാലൻ തവള(ഇംഗ്ലീഷ്:European Spadefoot Toad). പെലൊബാറ്റസ്(Pelobates) എന്ന ഏക ജനുസ്സ് മാത്രമേ ഈ കുടുംബത്തിലുള്ളു. ജന്മദേശം യൂറോപ്പായ ഇവയെ മെഡിറ്ററേനിയൻ, വടക്കു പടിഞ്ഞാറൻ ഏഷ്യ, പടിഞ്ഞാറൻ ഏഷ്യ എന്നിവിടങ്ങളിൽ ഇവയെ കാണപ്പെടുന്നു. ശരീര ഘടനയൂറോപ്യൻ മൺവെട്ടിക്കാലൻ തവളക്കൾക്കിടയിൽ വലിപ്പം കൂടുതലും കുറവുമുള്ളതുമായ തവളകളുണ്ട്. പത്ത് സെന്റിമീറ്റർ വലിപ്പം വയ്ക്കുന്ന ഇവയ്ക്ക് അവ്യക്തമായ നിറമാണുളളത്. മണ്ണിൽ മാളങ്ങൾ തുരന്നുണ്ടാക്കി അതിനുള്ളിലാണ് ഇവ താമസിക്കാറുള്ളത്. പാദത്തിന്റെ ഒരു വശത്തായി മൺവെട്ടി പോലുള്ള സവിശേഷമായ ഒരവയവമുണ്ട്. ഇവയുടെ പേരിനു നിദാനമായി വർത്തിക്കുന്ന ഈ അവയവമുപയോഗിച്ചാണ് ഇവ മണ്ണിൽ കുഴികളുണ്ടാക്കുന്നത്. ഈ കുഴികളിൽ നിന്ന് മഴക്കാലാത്താണ് ഇവ കൂടുതലായി പുറത്ത് വസിക്കാറുള്ളത്, ഈ കാലയളവിലാണ് പ്രജനനത്തിനു തിരഞ്ഞെടുക്കാറുള്ളത്.[1] ഈ ജനുസ്സലെ വാൽമാക്രികൾ വെള്ളത്തിൽ ജീവിക്കുന്നവയാണ്. വെള്ളം കുറച്ച നാളുകളിൽ കെട്ടികിടക്കുന്ന താൽക്കാലിക കുളങ്ങളിലാണ് ഇവ മുട്ടയിടുന്നത്, രണ്ടാഴ്ചയ്ക്കുള്ളിൽ കായാന്തരണം പൂർണ്ണമാകുകയും ചെയ്യുന്നു. വാൽമാക്രികൾ തങ്ങളുടെ കൂട്ടത്തിലുള്ള വാൽമാക്രികളേയും ആഹാരമാക്കാറുണ്ട്.[1] വർഗ്ഗീകരണംകുടുംബം പെലൊബാറ്റിഡൈ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia