യൂറോപ്യൻ റോബിൻ
യൂറോപ്യൻ റോബിൻ (Erithacus rubecula) ബ്രിട്ടീഷ് ദ്വീപുകളിൽ റോബിൻ അല്ലെങ്കിൽ റോബിൻ റെഡ്ബ്രീസ്റ്റ് എന്ന പേരിൽ അറിയപ്പെടുന്നു. ചേക്കയിരിക്കുന്ന പക്ഷികളായ (പാസെറൈൻ) ഇവ ചെറിയ ഷദ്പദഭോജികളാണ്. പ്രത്യേകിച്ച് ത്രഷ് കുടുംബത്തിന്റെ (ടർഡിഡേ) അംഗമായി ഇവയെ വർഗ്ഗീകരിച്ചിരിക്കുന്നു. എന്നാൽ ഇപ്പോൾ ഒരു പഴയ വേൾഡ് ഫ്ളൈകാച്ചർ ആയി ഇതിനെ കണക്കാക്കപ്പെടുന്നു. 12.5-14.0 സെന്റീമീറ്റർ (5.0-5.5 ഇഞ്ച്) നീളമുള്ള ഇവയുടെ ആൺ-പെൺ പക്ഷികൾക്ക് ഒരേ നിറമാണ്. മാറിടത്തിന് ഓറഞ്ച് നിറവും, മുഖത്തിന് ചാരനിറവും, മുകൾഭാഗത്തിന് ബ്രൗൺ നിറവും, ഇടുപ്പ് ഭാഗത്തിന് വെളുത്ത നിറവും കാണപ്പെടുന്നു. യൂറോപ്പിന് കുറുകെയും, കിഴക്ക് മുതൽ പടിഞ്ഞാറൻ സൈബീരിയയിലും, തെക്ക് മുതൽ വടക്കേ ആഫ്രിക്ക വരെയുമാണ് ഇവ കാണപ്പെടുന്നത്. റോബിൻ എന്ന വാക്ക് ചുവന്ന അല്ലെങ്കിൽ ഓറഞ്ച് നിറത്തിൽ മാറിടമുള്ള മറ്റ് കുടുംബങ്ങളിൽപ്പെട്ട പക്ഷികൾക്കും ഉപയോഗിച്ച് കാണുന്നുണ്ട്. ഇവയിൽ അമേരിക്കൻ റോബിൻ (Turdus migratorius) ഒരു ത്രഷ് കുടുംബാംഗമാണെങ്കിലും പെട്രോസിഡേ കുടുംബത്തിലെ ഓസ്ട്രേലിയൻ റോബിൻസുമായുള്ള ബന്ധം വ്യക്തമല്ല. ടാക്സോണമിയും സിസ്റ്റമാറ്റിക്സുംയൂറോപ്യൻ റോബിൻ 1758 -ൽ കാൾ ലിനേയസ് തന്റെ സിസ്റ്റമ നാച്ചുറയുടെ പത്താമത് എഡിഷനിൽ മോട്ടാസില്ല റുബെകുല എന്ന ദ്വിനാമത്തിൽ അറിയപ്പെട്ടു. [2] അതിന്റെ നിർദ്ദിഷ്ട വിശേഷണമായ റുബെകുല ലാറ്റിൻ റൂബർ 'റെഡ്' -ൽ നിന്നും ഉരുത്തിരിഞ്ഞതാണ്. [3][4]1800-ൽ ഫ്രഞ്ച് പ്രകൃതിശാസ്ത്രജ്ഞനായ ജോർജസ് കുവിയർ എറിഥാക്കസ് എന്ന ജീനസിനെ പരിചയപ്പെടുത്തുകയും പക്ഷിക്ക് അതിന്റെ ഇന്നത്തെ ദ്വിനാമം ഇ. റുബെകുല നൽകുകയും ചെയ്തു. [5][6]ജീനസ് നാമം എറിഥാക്കസ് പുരാതന ഗ്രീക്കിൽ നിന്ന് ആണ് ലഭിച്ചത്. [7]ഇത് അറിയപ്പെടാത്ത ഒരു പക്ഷിയെ സൂചിപ്പിക്കുന്നുവെങ്കിലും ഇപ്പോൾ സാധാരണയായി റോബിൻ[8] എന്ന് ഇവ അറിയപ്പെടുന്നു. ![]() ഈ ജീനസിൽ മുമ്പ് തന്നെ ജാപ്പനീസ് റോബിൻ, റുക്യൂ റോബിൻ എന്നിവയെ ഉൾക്കൊള്ളിച്ചിരുന്നു. ഈ കിഴക്കൻ ഏഷ്യൻ ഇനങ്ങളെ മോളിക്യുലർ ഫൈലോജെനിറ്റിക് പഠനങ്ങളിൽ കാണിച്ചത് യൂറോപ്യൻ റോബിന്റേതിനേക്കാൾ മറ്റ് ഏഷ്യൻ ഇനങ്ങളുടെ വിഭാഗത്തിന് കൂടുതൽ സമാനത കാണപ്പെടുന്നു.[9][10]ജനീറ പുനഃസംഘടിപ്പിച്ചപ്പോൾ, ജാപ്പനീസ്, റുക്യൂ റോബിൻസ് എന്നിവ പുനരുദ്ധരിച്ച് ലാർവിവോറ ജനുസ്സിലേക്ക് മാറ്റി. യൂറോപ്യൻ റോബിൻ എറിഥാകസിന്റെ ഏക അംഗമാകുകയും ചെയ്തു.[11]ഫൈലോജെനിറ്റിക് അനാലിസിസ് എറിഥാകസിനെ ഉപകുടുംബമായ എറിഥാസിനേയിലാണ് സ്ഥാനം നൽകിയിട്ടുള്ളത്. ആഫ്രിക്കൻ സ്പീഷീസ് മാത്രമുള്ളതുകൊണ്ട് മറ്റ് ജീനസുകളിൽ ഇവയ്ക്ക് കൃത്യമായ സ്ഥാനം ലഭിച്ചിട്ടില്ല.[12] ![]() ![]() പതിനഞ്ചാം നൂറ്റാണ്ടിൽ മനുഷ്യർക്ക് പരിചിതമായ ഇവ ജനപ്രീതി നേടിയപ്പോൾ ഈ പക്ഷി റോബിൻ റെഡ്ബ്രീസ്റ്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. ആദ്യം പേരു കൊടുത്തപ്പോൾ റോബർട്ട് എന്നത് ചുരുങ്ങി പിന്നീട് റോബിൻ എന്ന് ആകുകയായിരുന്നു.[13] എന്നാൽ പക്ഷിയുടെ പഴയ ഇംഗ്ലീഷ് നാമങ്ങൾ റഡോക്, റോബിനെറ്റ് എന്നിവയായിരുന്നു. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തെ അമേരിക്കൻ സാഹിത്യത്തിൽ ഈ റോബിൻ പലപ്പോഴും ഇംഗ്ലീഷ് റോബിൻ എന്ന് അറിയപ്പെട്ടു.[14]ഡച്ച് റൂഡ്ബോർസ്റ്റ്ജെ, ഫ്രെഞ്ച് റഗ്-ഗോർഗ്, ജർമ്മൻ റോട്ട്കെഹ്ൽകെൻ, ഇറ്റാലിയൻ പെറ്റിറോസ്സോ, സ്പാനിഷ് പെറ്റിറോജോ എന്നിവയെല്ലാം പ്രത്യേക നിറങ്ങളിലാണ് കാണപ്പെടുന്നത്.[15] പ്രധാനമായും കീടഭോജിനി പക്ഷികളുടെ ഒരു വിഭാഗമാണ് റോബിൻ. ഈ ഗ്രൂപ്പുകൾ എങ്ങനെ വർഗ്ഗീയമായി മനസ്സിലാക്കപ്പെട്ടു എന്നതിനെ ആശ്രയിച്ച് വിവിധതരം ത്രഷസുകൾ അല്ലെങ്കിൽ "ഫ്ളൈ കാച്ചറുകൾ" ആയി നൽകിയിട്ടുണ്ട്. ഒടുവിൽ ഫ്ളൈ കാച്ചർ-ത്രഷ് അസംബ്ലേജ് വീണ്ടും വിശകലനം ചെയ്യുകയും എറിഥാകസ് ഒരു കൂട്ടം ത്രഷ് പോലെയുള്ള യഥാർത്ഥ ഫ്ളൈ കാച്ചറുകൾക്ക് നൽകിയിരുന്നു. സക്സികോലിനി ഗോത്രവും അതിൽ ഉൾപ്പെടുന്നു. അതിൽ സാധാരണ രാപ്പാടി പഴയ വേൾഡ് ചാറ്റുകൾ എന്നിവയും ഉൾപ്പെടുന്നു.[16] ![]() ഉപവർഗ്ഗംവലിയ ഭൂഖണ്ഡത്തിലുള്ള യുറേഷ്യൻ പരിധിയിൽ റോബിനുകൾ വ്യത്യാസപ്പെട്ടിരിക്കുന്നു. എന്നാൽ ഉപവർഗ്ഗങ്ങളായി പരിഗണിക്കപ്പെടേണ്ട പ്രത്യേക ജനസംഖ്യ ഇവ ഉണ്ടാക്കുന്നില്ല. [17][18]ദ്വീപുകളിലെയും മലനിരകളിലെയും സ്വദേശികളുടെ രൂപീകരണത്തിൽ റോബിൻ ഉപവർഗ്ഗങ്ങളെ പ്രധാനമായും വേർതിരിച്ചെടുക്കുന്നു. ബ്രിട്ടീഷ് ദ്വീപുകളിലും പടിഞ്ഞാറൻ യൂറോപ്പിന്റെ ഭാഗങ്ങളിലും കണ്ടെത്തിയ റോബിൻ, സമീപപ്രദേശങ്ങളിൽ അലഞ്ഞുതിരിയുന്ന എറിഥാകസ് റുബേകുല മെലോഫിലസ് ആയിരുന്നു. ഇ. ആർ. വിഥേർബി വടക്കുപടിഞ്ഞാറൻ ആഫ്രിക്ക, കോർസിക്ക, സാർഡിനിയ തുടങ്ങിയ പ്രദേശങ്ങളിൽ കാണപ്പെടുന്ന മെലോഫിലസുമായി സാദൃശ്യം പുലർത്തുന്നുണ്ടെങ്കിലും ഇവയുടെ ചിറകിന്റെ നീളം വളരെ കുറവാണ്.[19]വടക്കുകിഴക്കൻ പക്ഷികൾ വലിയതും ലളിതവുമായ ഇവ നിറം കൊണ്ട് കഴുകിയ ഇ.ആർ തതരികസ് ആണ്. അതിന്റെ കണ്ണിയിലുള്ള ഇവ ക്രിമിയൻ പെനിൻസുലയിലെ ഇ.ആർ.വാലെൻസ്, കൗകാസസിൽ നിന്നുള്ള ഇ.ആർ.കൗകാസികസ്, എൻ ട്രാൻസ്കൗകേഷിയ, ഇ. ആർ. ഹിർകാനസ് എന്നിവ ഇറാനിലെ തെക്കുകിഴക്കൻ രാജ്യങ്ങൾ പൊതുവെ ഇവയെ വളരെ വ്യത്യസ്തമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. [20]മദെയ്റയിലും അസോറെസിലും പ്രാദേശിക ഇനങ്ങളെ ഇ. മൈക്രോറിൻകോസ്, മോർഫോളജിയിൽ നിന്ന് വ്യത്യസ്തമല്ലെങ്കിലും അതിന്റെ ഒറ്റപ്പെടൽ ഉപജാതികൾ സാധുവാണെന്ന് സൂചിപ്പിക്കുന്നു. കാനറി ദ്വീപുകളിലെ റോബിൻഗ്രാൻ കനാറിയ (ഇ. r.മരിയോണ), ടെനെറിഫ് (ഇ. എസ്. സൂപർബസ്) എന്നിങ്ങനെയുള്ള വ്യത്യസ്ത പക്ഷികളാണ് ഇവ. ഇവ രണ്ട് സ്പീഷീസ് അല്ലെങ്കിൽ രണ്ട് വ്യത്യസ്ത ഉപജാതികളാണ്. കണ്ണിനു ചുറ്റും ഒരു വെളുത്ത വളയം, കടുത്ത നിറമുള്ള ബ്രെസ്റ്റ്, ഓറഞ്ച് ചുവപ്പ് കലർന്ന ബ്രൌൺ നിറത്തിനെ ചാരനിറം കൊണ്ട് വേർതിരിക്കുന്നു. അതിന്റെ വയറിനുചുറ്റും പൂർണ്ണമായും വെളുത്ത നിറമാണ്.[21] അവലംബം
പുറം കണ്ണികൾWikimedia Commons has media related to Erithacus rubecula. വിക്കിസ്പീഷിസിൽ Erithacus rubecula എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
|
Portal di Ensiklopedia Dunia